Updated on: 26 September, 2023 11:08 PM IST
Things to keep in mind while keeping pets at home

ഇന്ന് അധിക വീടുകളിലും വളർത്തുമൃഗങ്ങളെ വളർത്തുന്നത് വളരെ സാധാരണയായി മാറിയിരിക്കുന്നു. ഈ മൃഗങ്ങളെ  വീട്ടിലെ ഒരംഗത്തെപ്പോലെയാണ് പലരും കണക്കാക്കിയിരിക്കുന്നതും. ഇവർ സ്നേഹവും നന്ദിയുമുള്ളവരാണ്.  കിടപ്പുമുറിയിലും, ആഹാരം കഴിക്കുമ്പോഴും എല്ലാം വളര്‍ത്തു മൃഗങ്ങളെ പലരും  ഒപ്പം കൂട്ടാറുണ്ട്. എന്നാൽ വളര്‍ത്തുമൃഗങ്ങളുമായി കൂടുതലായി ഇടപഴകുന്നത് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാമെന്ന് ഡോക്ടർമാർ പറയുന്നു.

വളർത്തുമൃഗങ്ങളിൽ കൂടുതലായി വളർത്തുന്നത് നായയെ ആണ്. ഏറ്റവും കൂടുതൽ സ്നേഹവും നന്ദിയും ബഹുമാനവും ഉടമയോട് കാണിക്കുന്നതും നായ തന്നെയാണല്ലോ.  മറ്റ് വളര്‍ത്തു മൃഗങ്ങളേക്കാള്‍ വീട്ടില്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നത് നായകള്‍ക്കാണ്. കുടുംബാംഗങ്ങളുമായി ചങ്ങാത്തം കൂടാനും കളിക്കാനും വലിയ ഇഷ്ടവുമാണ്. എന്നാല്‍ നായയെ വീട്ടില്‍ വളര്‍ത്തുന്നത് വളരെ ശ്രദ്ധയോടെ വേണം. അലസമായി നായയെ വളര്‍ത്തുന്നത് അപകടം വരുത്തിവയ്ക്കും.

പേ വിഷബാധ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മനുഷ്യനിലേക്ക് പകരാന്‍ നായ കാരണമാകും. നായയുടെ വായ മനുഷ്യരെക്കാള്‍ വൃത്തിയുള്ളതാണെന്നു ചിന്തിക്കുന്നവരുണ്ട്. നായ്ക്കളുടെയും പൂച്ചകളുടെയും വായിലും തുപ്പലിലും ധാരാളം അണുക്കളുണ്ട്. ഇവയുമായി സംസര്‍ഗം അണുബാധകള്‍ക്കും മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം. നായയുടെ മൂക്കില്‍ നിന്നുള്ള ശ്രവവും ചെറു രോമങ്ങളും കുട്ടികളുടെ ദേഹത്തും വസ്ത്രത്തിലും പറ്റിപ്പിടിക്കും. ഇത് ശരീരത്തിനുള്ളില്‍ പോകാനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. വളർത്തു മൃഗങ്ങളുടെ വിസർജ്യങ്ങളും മറ്റും വീടിനകത്ത് ഉണ്ടാകാൻ പാടില്ല. ഇതും രോഗങ്ങൾക്കു കാരണമാകാം. മൃഗ പരിപാലനത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.

മൃഗങ്ങളുടെ ശരീരദ്രവങ്ങൾ പരിപാലനത്തിനിടെ കഴിവതും നമ്മുടെ ശരീരത്തില്‍ വീഴാതെ ശ്രദ്ധിക്കണം. മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുകയും അവയുടെ മേൽ ചെള്ള് തുടങ്ങിയ ജീവികൾ വളരാതെ നോക്കുകയും വേണം.

English Summary: Things to keep in mind while keeping pets at home
Published on: 26 September 2023, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now