തടി കുറയ്ക്കാന്‍ പലരും ഉപയോഗിക്കുന്ന ഒരു അടുക്കള വസ്തുവാണ് പ്രധാനമാണ് തേന്‍. ഇത് ശരീരത്തിന്റെ മെറ്റബോളിസം അഥവാ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇതു ചെയ്യുന്നത്.
ഇതിലൂടെ ശരീരത്തിലെ കൊഴുപ്പ് അകറ്റുന്നു. എന്നാല്‍ വെറുതേ തേന്‍ കഴിച്ചതു കൊണ്ടായില്ല, കൃത്യമായ വഴികള്‍ പിന്‍തുടര്‍ന്നാല്‍ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ തേന്‍ ഉപയോഗപ്രദമാകൂവെന്നതാണ് വാസ്തവം.
തേന്‍
തേന്‍ കരളിനെ ഗ്ലൂക്കോസ് ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും. ഈ ഗ്ലൂക്കോസ് ബ്രെയിനിലുള്ള പഞ്ചസാരയുടെ അളവ് ഉയര്‍ന്നതായി നില നിര്‍ത്തുന്നു. ഇതിലൂടെ കൊഴുപ്പ് ദഹിപ്പിയ്ക്കാനുള്ള ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കുന്നു.
ഇതിലൂടെയാണ് തടി കുറയ്ക്കാനുള്ള വഴിയായി തേന്‍ പ്രവര്‍ത്തിയ്ക്കുന്നത്. തടി കുറയ്ക്കാന്‍ നല്ല ശുദ്ധമായ തേന്‍ ഉപയോഗിച്ചാലേ ഗുണമുള്ളൂ. ചെറുതേനാണ് തടി കുറയ്ക്കാന്‍ ഏറെ നല്ലത്. ഇതില്‍ കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങളില്‍ നിന്നു മാത്രമേ ചെറുതേന്‍ ഉണ്ടാക്കുന്ന തേനീച്ച തേന്‍ സ്വീകരിക്കാറുള്ളൂ. പൂക്കള്‍ക്കുള്ളില്‍ അമോമാറ്റിക് മെഡിസിനല്‍ എന്നു പറയുന്ന വസ്തുവണ്ട്. തേനീച്ച തേന്‍ വലിച്ചെടുക്കുമ്പോള്‍ ഇതും വലിച്ചെടുക്കുന്നു. തേനായി മാറുമ്പോള്‍ ഈ മരുന്നും തേനില്‍ അലിയുന്നു. അങ്ങനെ ഇത് തടി കുറയ്ക്കാനുള്ള വഴിയാകുന്നു.
പാലില്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ തേന്‍ വെറുംവയറ്റില്‍ രാവിലെ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. ഇതു സാധിയ്ക്കാത്തവര്‍ക്ക് രാത്രി കിടക്കാന്‍ നേരത്ത് കഴിയ്ക്കാം. ഇത് പാലില്‍ ചേര്‍ത്ത് രാത്രി കഴിയ്ക്കുന്നത് നല്ല ഉറക്കത്തിനുള്ള വഴി കൂടിയാണ്. നല്ല ഉറക്കം തടി കുറയ്ക്കാന്‍ പ്രധാനമാണ്. അപചയം വര്‍ദ്ധിപ്പിയ്ക്കാനും ദഹനത്തിനുമെല്ലാം സഹായിക്കുന്നതിലൂടെ തടി കുറയ്ക്കുന്നു. എന്നാല്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രധാനപ്പെട്ട കാര്യമുണ്ട്. തേന്‍ ഒരിക്കലും തിളച്ചതോ കൂടുതല്‍ ചൂടുളളതോ ആയ പാലിലോ വെള്ളത്തിലോ ചേര്‍ക്കരുത്. തേന്‍ ചൂടാക്കുകയുമരുത്. ഇത് ചൂടാകുമ്പോള്‍ കെമിക്കല്‍ വ്യത്യാസങ്ങള്‍ സംഭവിച്ച് തേന്‍ വിഷാംശമാകുന്നു. ചൂടില്ലാത്ത പാലും വെള്ളവുമാണ് നല്ലത്. നിര്‍ബന്ധമെങ്കില്‍ തീരെ ഇളം ചൂട് തെരഞ്ഞെടുക്കാം. അതും നല്ലതു പോലെ ചൂടാറിയ ശേഷം മാത്രം ചേര്‍ത്തിളക്കുക.
തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ പല രീതിയിലും തേന്‍ ചേര്‍ക്കാം. ഇത് നാരങ്ങാവെള്ളത്തില്‍ ചേര്‍ത്തു കുടിയ്ക്കാം. ഇതു പോലെ വെറും വെളളത്തില്‍ ചേര്‍ക്കാം. ഇഞ്ചി വെളളത്തിലോ ജീരക വെള്ളത്തിലോ ചേര്‍ക്കാം. കറുവാപ്പട്ടയും തേനും ചേര്‍ത്ത വെളളമോ പൊടിയോ ഉപയോഗിയ്ക്കാം. തേനിലിട്ട വെളുത്തുള്ളി മറ്റൊരു വഴിയാണ്. ഭക്ഷണത്തില്‍ ചെറിയ തോതില്‍ തേന്‍ ചേര്‍ക്കാം.
ഇതെല്ലാം തന്നെ തേന്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാവുന്ന രീതികളാണ്. തേനിലുള്ള ഫാറ്റ് സോലുബിള്‍ എന്‍സൈമുകള്‍ ശരീരത്തിലെ അമിതമായ കൊഴുപ്പിനെ ഉരുക്കിക്കളയുന്നു.