Updated on: 11 May, 2021 12:05 PM IST
ആരോഗ്യപ്പച്ച

ഏറെ ആരോഗ്യദായകമായ ഒരു സസ്യത്തെ കുറിച്ചാണ് ഇവിടെ പരാമർശിക്കാൻ പോകുന്നത്. ഇതിൻറെ പേരിൽ നിന്നുതന്നെ ഇതിൻറെ ഔഷധഗുണത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ സാധിക്കും. ഇതാണ് ആരോഗ്യപ്പച്ച.

ഉന്മേഷഭരിതം ആകുവാൻ ആദിവാസി വിഭാഗത്തിൽ ഉള്ളവർ ഈ സസ്യത്തെ കഴിക്കാറുണ്ട്. കേരളത്തിൽ അഗസ്ത്യാർകൂടം പർവ്വതനിരകളിൽ ധാരാളമായി ഈ സസ്യം കണ്ടുവരുന്നു. കടുത്ത പച്ച നിറത്തിലുള്ള ഇലകൾ ആണ് ഇവയുടേത്.

ഏകദേശം ഒരു മീറ്റർ ഉയരത്തിൽ വരെ ഇത് വളരുന്നു. ഇതിൻറെ വേരുകൾ അധികം മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ ഇല്ല. ഒരു ഞെട്ടിൽ ഒന്നോ അതിലധികമോ പുഷ്പങ്ങൾ കാണപ്പെടുന്നു. അഞ്ചു ഇതളോട് കൂടിയ പൂക്കൾക്ക് ചുവപ്പു കലർന്ന വെള്ള നിറമാണ്. കൂടുതലും ഔഷധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഈ സസ്യത്തെ ഉപയോഗപ്പെടുത്തുന്നത്. ഇതിൽനിന്ന് ഒട്ടനവധി ലേപനങ്ങൾ ഉല്പാദിപ്പിക്കുന്നു. 

തിരുവനന്തപുരത്തെ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ജീവനി എന്ന ഔഷധം ആരോഗ്യപച്ച യിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. നിരവധി വിദേശരാജ്യങ്ങളിലേക്ക് ഇത് കയറ്റുമതി ചെയ്യപ്പെടുന്നു. 

കേരള സർവ്വകലാശാലയുടെ ബയോഇൻഫർമാറ്റിക്സ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഇൻറർ യൂണിവേഴ്സിറ്റി സെൻറർ വിഭാഗത്തിൻറെ രണ്ടുവർഷത്തെ പ്രവർത്തനഫലമായി ആരോഗ്യപച്ചയുടെ ജീനോം പ്രസിദ്ധീകരിച്ചിരുന്നു.

ഇതിൻറെ പഠന ആസ്പദമാക്കിയുള്ള പ്രബന്ധം അമേരിക്കൻ ജനറ്റിക് സൊസൈറ്റിയുടെ ജേണലായ ജീൻസ്, ജിനോം ആൻഡ് ജനിറ്റിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് വേരുകളുള്ള കാണി സമുദായം ആണ് ആരോഗ്യപ്പച്ച യുടെ വിവരങ്ങൾ ആദ്യം സമൂഹത്തിന് ആദ്യം പകർന്നു നൽകിയത്. ഈ സസ്യത്തെ കുറിച്ചുള്ള പൂർണ്ണ വിവരം എൻ എൻ സി.ബിയിൽ ലഭ്യമാണ്.

This plant is eaten by the tribals to keep them refreshed. Endemic to the Agasthyarkoodam Range in Kerala. The leaves are dark green. It grows to a height of about one meter. Its roots do not penetrate deep into the soil. One or more flowers on a stalk. The five-flowered flowers are reddish white. This plant is mostly used for medicinal purposes. It produces a lot of coatings. Jeevani, a medicine developed by the Tropical Botanical Garden and Research Institute, Thiruvananthapuram, is made from health green. It is exported to many foreign countries.

ആരോഗ്യപച്ച എന്ന വിശ്വാസത്തിൽ നിന്ന് അർബുദത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തിലാണ് ഇപ്പോൾ ഗവേഷണകർ.

English Summary: This plant is eaten by the tribals to keep them refreshed. Endemic to the Agasthyarkoodam Range in Kerala. The leaves are dark green
Published on: 11 May 2021, 12:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now