Updated on: 10 October, 2023 12:06 AM IST
This way lemon peel can be made useful

നാരങ്ങാ തൊലി നമ്മൾ സാധാരണ വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇങ്ങനെ വലിച്ചെറിയുന്ന നാരങ്ങാ തൊലി പലതരത്തിലും നമുക്ക് ഉപയോഗപ്രദമാക്കാം. എന്തൊക്കെയാണെന്ന് നോക്കാം.

നോൺവെജ് വിഭവങ്ങൾ ഉണ്ടാക്കിയ പാത്രങ്ങൾ കഴുകി കഴിഞ്ഞ ശേഷവും മണം നിലനിൽക്കും. ഇത്തരം പാത്രങ്ങൾ നാരങ്ങയുടെ തൊലി കൊണ്ട് ഉരയ്ക്കുന്നത് മണമകറ്റാൻ സഹായകമാകുന്നു. ​

നിങ്ങള്‍ കഴുകാന്‍ വെച്ചിരിക്കുന്ന പാത്രത്തില്‍ കുറച്ച് ഡിഷ് വാഷ് ലിക്വിഡ് ഒഴിക്കുക. അതിന് ശേഷം നാരങ്ങയുടെ തൊലിയുടെ ഉള്‍ഭാഗം കൊണ്ട് ഈ ലിക്വിഡ് പാത്രത്തിന്റെ എല്ലാ ഭാഗത്തും ആക്കി നന്നായി സ്‌ക്രബ് ചെയ്ത് എടുക്കണം. അതിന് ശേഷം ചെറുചൂടുവെള്ളത്തില്‍ പാത്രങ്ങള്‍ കഴുകി എടുക്കാവുന്നതാണ്. ഇത് പാത്രത്തില്‍ നിന്നും കറികള്‍ വെച്ച മണം വേഗത്തില്‍ തന്നെ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നതാണ്.

നാരങ്ങ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ദുര്‍ഗന്ധം ആഗിരണം ചെയ്ത് എയര്‍ ഫ്രഷ് ആക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍, നാരങ്ങയുടെ തൊണ്ട് നിങ്ങള്‍ക്ക് വീടിന്റെ മൂലയ്ക്ക് അല്ലെങ്കില്‍ അടുക്കളയുടെ ഒരു കോണറില്‍ വെക്കാവുന്നതാണ്.

- കുറച്ച് വെള്ളത്തില്‍ നാരങ്ങയുടെ തൊണ്ട് ഇട്ട് തിളപ്പിക്കുക. ഒപ്പം കുറച്ച് കര്‍പ്പുരവും ചേര്‍ക്കുന്നത് നല്ലതാണ്. ഇത് നന്നായി തിളപ്പിച്ച് ഒരു പകുതി വരെ വറ്റിച്ച് കഴിയുമ്പോള്‍ അരിച്ച് ഒരു സപ്രേ ബോട്ടിലില്‍ ആക്കി എയര്‍ ഫ്രഷ്‌നറായി ഉപയോഗിക്കാവുന്നതാണ്.  

- കറകളയാന്‍ നാരങ്ങ നല്ലതാണ്. ഇതിന് നാരങ്ങയുടെ നീര് തന്നെ വേണം എന്നില്ല, നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ചും നിങ്ങള്‍ക്ക് വസ്ത്രങ്ങളിലെ കറ കളയാന്‍ സാധിക്കുന്നതാണ്. കറപിടിച്ച ഭാഗത്ത് ആദ്യം തന്നെ കുറച്ച് ഉപ്പ് ഇടുക. അതിന് ശേഷം നിങ്ങള്‍ നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് നന്നായി ഉരയ്ക്കുക. നിറം മാറുന്നത് കാണാന്‍ സാധിക്കും. അതിന് ശേഷം കുറച്ച് സോപ്പും പൊടിയും ചേര്‍ത്ത് പതുക്കെ ഉരയ്ക്കുക. അതിന് ശേഷം നല്ല നോര്‍മല്‍ വെള്ളത്തില്‍ കഴുകി എടുക്കാവുന്നതാണ്. ഇത് വസ്ത്രങ്ങളില്‍ നിന്നും കറ കളയാന്‍ സഹായിക്കും.

- ആഹാരം കഴിച്ച് കഴിയുമ്പോള്‍ കൈകളില്‍ അമിതമായി മണം നിലനില്‍ക്കുകയാണെങ്കിൽ ഇത് ഒഴിവാക്കാന്‍ നാരങ്ങ ഉപയോഗിക്കവുന്നതാണ്. ഇതിനായി ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ തൊണ്ട് ഇടുക. ഇതില്‍ കൈ ഇട്ട് നാരങ്ങ കൊണ്ട് നന്നായി സ്‌ക്രബ് ചെയ്ത് കഴുകി എടുക്കാവുന്നതാണ്. 

- ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യുന്നതിനും നാരങ്ങ നല്ലതാണ്. ഇതിനായി നാരങ്ങ ചെറുതേനില്‍ മുക്കി നാരങ്ങയുടെ തൊണ്ട് കൊണ്ട് മുഖത്ത് പതുക്കെ സ്‌ക്രബ് ചെയ്ത് കൊടുക്കാവുന്നതാണ്.

English Summary: This way lemon peel can be made useful
Published on: 09 October 2023, 11:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now