Updated on: 10 November, 2021 11:25 AM IST
തലവേദനയ്ക്ക് പരിഹാരമായി എന്തൊക്കെ ചെയ്യാമെന്ന് ശ്രദ്ധിക്കാം

ഉറക്കം ശരിയാകാത്തതിനാലും സമ്മർദ്ദങ്ങളാലും, പനി മുതൽ കാൻസർ വരെയുള്ള അസുഖങ്ങളുടെ ലക്ഷണങ്ങളായും തലവേദന ഉണ്ടാകാറുണ്ട്.

തലവേദനയില്‍ തന്നെ മൈഗ്രേന്‍ പോലുളളവയുമുണ്ട്. ഇത് കൂടുതല്‍ കാഠിന്യം കൂടിയതുമാണ്. നിത്യജീവിതത്തെയും നമ്മുടെ ചുറ്റുപാടിനെയും ചെയ്യുന്ന ജോലിയെയും പലപ്പോഴും തലവേദന സാരമായി ബാധിക്കും.

തലക്കാണ് വേദനയെങ്കിലും ചിലർക്ക് അത് ദേഹം മുഴുവൻ അസ്വസ്ഥത അനുഭപ്പെടാനുള്ള കാരണമാകും. കണ്ണ് വേദനയും മറ്റു ചിലപ്പോൾ മനം പിരട്ടലും ഛർദിയും വരെ തലവേദനക്കൊപ്പം ഉണ്ടാകാറുണ്ട്.

തലവേദന തന്നെ പലതരമുണ്ട്. ഇവയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതും ചികിത്സിക്കേണ്ടി വരുന്നതും മൈഗ്രയ്‌ൻ ആണ്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് ഏറ്റവും കൂടുതലായി മൈഗ്രൻ ഉള്ളത്.

സ്ഥിരമായി തലവേദന വരുന്നവർ ഒരു ഡോക്ടറെ കണ്ട് ആവശ്യമായ ചികിത്സക്ക് വിധേയമാകണം. ഭക്ഷണരീതിയിലുള്ള മാറ്റങ്ങളും ചിട്ടയായ വ്യായാമം എന്നിവയിലൂടെയും ഉചിതമായ സമയത്ത്‌ റിലാക്സേഷൻ മാർഗങ്ങൾ, സംഗീതം എന്നിവയും തലവേദന ഒഴിവാക്കാനുള്ള ഉപായങ്ങളാണ്.

നിർജലീകരണവും തലവേദനയുടെ പിന്നിലെ പ്രധാന കാരണമാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന തലവേദനയിൽ നിന്നും മുൻകരുതലായി ദിവസവും 2 ലിറ്റർ വെള്ളം കുടിക്കണം. അതുപോലെ ജലാംശം കൂടുതലുള്ള ഭക്ഷണങ്ങളും, പഴങ്ങളും പതിവ് ഭക്ഷണരീതിയിലേക്ക് ഉൾപ്പെടുത്തുന്നതും നല്ലതാണ്.  രോഗ ലക്ഷണമായി വരുന്ന തലവേദനയ്ക്ക് പരിഹാരമായി എന്തൊക്കെ ചെയ്യാമെന്ന് ശ്രദ്ധിക്കാം.

തലവേദന മാറാൻ ചില സൂത്രങ്ങൾ

മൂക്കിന്റെ പാലത്തിന്റെ ഇരുവശങ്ങൾ ചേരുന്ന, പുരികത്തിന് താഴെയായുള്ള ഭാഗം ഒരു പ്രഷർ പോയിൻ്റാണ്. തലവേദന ഉണ്ടാകുമ്പോൾ ഈ ഭാഗത്ത് ചെറുതായി ഒന്ന് അമർത്തുന്നത് തലവേദനയുടെ ലക്ഷണങ്ങൾ കുറയ്ക്കും.

താടിയെല്ല്, കഴുത്ത് എന്നിവ മസാജ് ചെയ്യുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും. മൈഗ്രനിൽ നിന്നുള്ള ശ്വാശ്വത പരിഹാരമായി ഐസ് ക്യൂബ് കൊണ്ടുള്ള തൂവാലയും, ജെൽ കംപ്രസും ഉപയോഗിക്കാം.

തലവേദനയുള്ളപ്പോൾ ഒരു ജെൽ കംപ്രസ്, തൂവാലയിൽ പൊതിഞ്ഞ ഐസ് ക്യൂബുകൾ അല്ലെങ്കിൽ ഫ്രീസുചെയ്ത പച്ചക്കറികൾ നിറച്ച  ബാഗ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം.

15 മിനിറ്റ് ഇടവേളയിൽ 15 മിനിറ്റ് ഇങ്ങനെ പ്രയോഗിച്ചാൽ തലവേദനയുടെ തീവ്രത കുറക്കാം. കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത് നല്ലതല്ലെങ്കിലും ചില നേരത്ത് കോഫി കുടിക്കുന്നത് തലവേദന വിട്ടുമാറാൻ സഹായിക്കും.

തല വേദന മാറിയാൽ ഇത് ഉപയോഗിക്കരുത്‌ എന്നതും പ്രത്യേകം ശ്രദ്ധിക്കണം. എന്തെന്നാൽ, കഫീൻ നിർജ്ജലീകരണത്തിനു കാരണമാകാറുണ്ട്. തലവേദനക്ക്, പ്രത്യേകിച്ച് മൈഗ്രേൻ ലക്ഷണങ്ങൾക്ക്, ഇഞ്ചി ചേർത്ത ചായ ഏറ്റവും മികച്ച പരിഹാരമാണ്. ശരീരത്തിലെ വേദനകളെ കുറക്കാൻ ഇഞ്ചി ചേർത്ത ചായ ഗുണം ചെയ്യും.

ചോക്‌ലേറ്റുകൾ, റെഡ് വൈൻ, ബിയർ, അജിനോമോട്ടോ കലർത്തിയ ഭക്ഷണം, സ്‌പൈസി ഫുഡ്ഡുകൾ, പെർഫ്യൂമുകൾ എന്നിവ തലവേദനയെ കൂടുതൽ വഷളാക്കാറുണ്ട്.

English Summary: Tips and precautions against headache
Published on: 10 November 2021, 11:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now