ജീവിതത്തിൽ ഒരിക്കലെങ്കിലും ഗ്യാസ്ട്രബിൾ പ്രോബ്ലം അനുഭവിക്കാത്തവർ കുറവായിരിക്കും. സ്ഥിരമായി ഇത് അനുഭവിക്കുന്നവരും കുറവല്ല. ചിലർക്ക് ഭക്ഷണത്തിന് ശേഷം മറ്റ് ചിലർക്ക് ഭക്ഷണത്തിന് മുമ്പ് വയറ്റിൽ ഗ്യാസ് നിറയുന്നത് പതിവാണ്. ഗ്യാസ്ട്രബിള്‍ പലരിലും പലവിധ ലക്ഷണങ്ങളാണ് ഉണ്ടാക്കുന്നത്. നെഞ്ചെരിച്ചില്‍, വയറുവേദന, വയറ് വീര്‍ത്തുവരിക, ഏമ്പക്കം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. സ്ഥിരമായി ഗ്യാസ് പ്രശ്‌നം അനുഭവപ്പെടുന്നവര്‍ കൃത്യമായ വൈദ്യപരിശോധന നടത്തണം. എന്നാൽ ഇതിന് ചില പരിഹാരങ്ങളുമുണ്ട്.
1. ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അതിന് ആദ്യം ഏത് ഭക്ഷണം കഴിക്കുമ്പോളാണ് ഗ്യാസ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയുക.
2. മിതഭക്ഷണം ശീലമാക്കുക. ഒപ്പം കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക.
3. ആഹാരത്തിന് മുൻപ് അല്‍പ്പം വെള്ളം കുടിക്കുക. ആഹാരം സാവകാശം ചവച്ചരച്ച് കഴിക്കുകയും വെളളം സാവധാനം കുടിക്കുകയും ചെയ്യണം. ധൃതിയില്‍ ഭക്ഷണം വിഴുങ്ങുമ്പോള്‍ ധാരാളം വായുവും അകത്തെത്തും. ഇത് ഗ്യാസ്ട്രബിളിന് കാരണമാകും.
4. കൃത്യമായ വ്യായാമം ദഹനത്തെ മെച്ചപ്പെടുത്തും. ഇതുവഴി ഗ്യാസ് നിറയുന്നതും ഒഴിവാക്കാം.
5. മസാല അടങ്ങിയ ഭക്ഷണം കൂടുതല്‍ ആസിഡ് ഉത്പാദിപ്പിക്കും. ഇത് വയറ്റില്‍ ഗ്യാസ് നിറയാന്‍ കാരണമാകും.
6. പുക വലിക്കുമ്പോള്‍ കൂടുതല്‍ വായു അകത്തേയ്ക്ക് എത്തും. അതിനാല്‍ പുകവലി ഒഴിവാക്കുക
7. ഭക്ഷണശേഷം ഇഞ്ചി, ജീരകം, മല്ലിയില എന്നിവ കഴിക്കുന്നത് നല്ലതാണ്
ഇഞ്ചി കഴിക്കുന്നത് ജലദോഷം മുതൽ ദഹനക്കേടുവരെയുള്ള അസുഖങ്ങൾക്ക് ഉപാധി
#krishijagran #kerala #healthtips #relief #acidity