പല്ലുകളിലെ മഞ്ഞനിറം ഒരുപാടു ആളുകളിൽ കാണുന്ന ഒരു ദന്ത പ്രശ്‌നമാണ്. ഇതിനായി മരുന്ന് കഴിക്കുന്നവരും കറ മാറ്റുന്നതിനായി ഡോക്ടർമാരെ സമീപിക്കുന്നവരുമുണ്ട്. മഞ്ഞ പല്ലുകൾ ഒഴിവാക്കാൻ ചിലർ തിരഞ്ഞെടുക്കുന്ന രീതിയാണ് പല്ല് വെളുപ്പിക്കൽ അല്ലെങ്കിൽ teeth whitening. ഈ പ്രക്രിയ പല്ലുകൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുണ്ട്. പല്ലുകൾ വെളുത്തതും തിളക്കമുള്ളതുമാക്കാൻ മറ്റ് നിരവധി മാർഗ്ഗങ്ങളുണ്ട്.
പ്രശ്നത്തിനുള്ള പരിഹാരത്തിലേക്ക് പോകുന്നതിന് മുൻപായി, ആദ്യം നമ്മുടെ പല്ലുകൾ മഞ്ഞയായി മാറുന്നത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാക്കാം. മഞ്ഞ പല്ലുകളുടെ ചില സാധാരണ കാരണങ്ങൾ ഇവയാണ്:
പല്ലു വേദനയ്ക്ക് ആശ്വാസമുണ്ടാകാൻ അക്രാവിന്റെ പൂവ്
* പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി പ്രവർത്തനങ്ങൾ
* അമിതമായ കാപ്പി കുടിയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണക്രമവും
* ഇനാമലിൻറെ കട്ടി കുറയുന്നത്
* മരുന്ന് കഴിക്കേണ്ട ആരോഗ്യപ്രശ്നങ്ങൾ, അവയ്ക്ക് ആവശ്യമായ മരുന്നുകളിലെ രാസവസ്തുക്കൾ എന്നിവ പല്ലുകളോട് മോശമായി പ്രതികരിക്കും
* വാർദ്ധക്യം പല്ലുകളുടെ നിറം മാറാൻ കാരണമാകും
ആരോഗ്യമുള്ള വെളുത്ത പല്ലുകൾ ലഭിക്കുന്നതിനുള്ള പൊടിക്കൈകൾ
* പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇതിനായി മഞ്ഞൾ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം. ഇങ്ങനെ ചെയ്യുന്നതുവഴി പല്ലുകളുടെ മഞ്ഞനിറം മാറും എന്ന് മാത്രമല്ല, പല്ലുകൾക്ക് തിളക്കവും ലഭിക്കും. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ പല്ലിലെ കറ ഒരാഴ്ച കൊണ്ട് മാറ്റിയെടുക്കാനുമാകും. പല്ലിന്‍റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാൻ ഒരു നുള്ള് മഞ്ഞൾപ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കുന്നതും നല്ലതാണ്.
* ആപ്പിൾ സിഡർ വിനാഗിരി: ആപ്പിൾ സിഡർ വിനാഗിരിയുടെ സഹായത്താൽ പല്ലുകളുടെ വെളുപ്പ് നിറം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, ഇതിന്റെ ഉപയോഗം കുറഞ്ഞ അളവിൽ ആയിരിക്കണം, മാത്രമല്ല ഇത് പല്ലിന്റെ ഉപരിതലത്തെ തകർക്കുന്നതിനാൽ പതിവായി ഉപയോഗിക്കുവാൻ പാടുള്ളതല്ല.
* പല്ലുകൾ ആരോഗ്യകരമായി നിലനിർത്തുന്നതിന് രണ്ടോ മൂന്നോ മിനിറ്റ് വീതം ദിവസത്തിൽ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യുന്നത് ഉറപ്പാക്കുക. നിങ്ങളുടെ വായയുടെ എല്ലാ ഭാഗങ്ങളും നാക്കും വൃത്തിയാക്കുക. പല്ലുകൾ വെളുപ്പിക്കുന്നതിനുള്ള ടൂത്ത് പേസ്റ്റ് നിങ്ങൾക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.
* ആരോഗ്യകരമായ ഭക്ഷണക്രമം: വിറ്റാമിൻ സി, ഫൈബർ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യവും മൊത്തത്തിലുള്ള ശരീരത്തിന്റെ ക്ഷേമവും നിലനിർത്താൻ സഹായിക്കും. സരസഫലങ്ങൾ, കാപ്പി, ബീറ്റ്റൂട്ട് തുടങ്ങിയ പല്ലിന് കറ വരുത്തുന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.
* പല്ലു തേക്കുന്നതിനായി ആക്റ്റിവേറ്റഡ് ചാർക്കോൾ അഥവാ കരി അടങ്ങിയ ടൂത്ത് പേസ്റ്റുകൾ ഉപയോഗിക്കുന്നത് പല്ലുകൾ വെളുപ്പിക്കാനും കറ നീക്കം ചെയ്യാനും സഹായിക്കുന്നു. കാപ്സ്യൂളുകളുടെ രൂപത്തിൽ ലഭിക്കുന്ന ആക്റ്റിവേറ്റഡ് ചാർക്കോൾ ഉപയോഗിച്ച് പല്ലിൽ തേച്ച് പിന്നീട് കഴുകിക്കളയാവുന്നതുമാണ്.
* ഹൈഡ്രജൻ പെറോക്സൈഡും ബേക്കിംഗ് സോഡയും എന്നിവ അടങ്ങിയ ടൂത്ത് പേസ്റ്റും നിങ്ങൾക്ക് ഉപയോഗിക്കാം,