Updated on: 7 December, 2020 8:30 PM IST

കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ വസ്ത്രങ്ങൾ മാറ്റുക മാത്രമല്ല, ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും തുടരാൻ ചില ഭക്ഷണ ശീലങ്ങളും സ്വീകരിക്കേണ്ടതുണ്ട്. 

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ വേനൽക്കാലത്ത് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്തണമെന്ന് പറയപ്പെടുന്നതു പോലെ, ശൈത്യകാലത്തും, ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരിരിക്കാൻ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നാം രാവിലെ ചെയ്യുന്ന പല കാര്യങ്ങളും ആ ദിവസം മുഴുവൻ ഊർജ്ജസ്വലത്തോടെ ഇരിക്കാൻ സഹായിക്കുന്നു എന്ന കാര്യം അറിയാമോ? അത് രാവിലെ കുടിക്കുന്ന പാനീയം മുതൽ, നിങ്ങളുടെ വ്യായാമവും ആഹാരക്രമവുമൊക്കെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഔഷധ ചായ, നാരങ്ങ വെള്ളം, ചെറുചൂടുള്ള വെള്ളം എന്നിവ കുടിക്കുക, ഒരു പിടി നട്ട് കഴിക്കുക, ധ്യാനം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ഇന്ന് ആളുകൾ രാവിലെ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഏറ്റവും സാധാരണമായ കാര്യങ്ങളാണ്. അതിനാൽ, അന്തരീക്ഷ താപനില കുറയുകയും തണുത്ത കാലാവസ്ഥ ഉണ്ടാവുകയും ചെയ്യുമ്പോൾ, ഈ തണുത്ത മാസങ്ങളിൽ ആരോഗ്യകരമായി തുടരുന്നതിന് ഫലപ്രദമായ അഞ്ച് ശൈത്യകാല പ്രഭാത ആചാരങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ധ്യാനിക്കുക

നിങ്ങൾ ധ്യാനം ഇതിനകം ശീലമാക്കിയിട്ടില്ലെങ്കിൽ, അത് ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. നിങ്ങളുടെ ചിന്തകൾ ഏകോപിപ്പിക്കുവാനും വികാരങ്ങൾ തിരിച്ചറിയാനും ഉള്ള ഒരു മികച്ച മാർഗമാണ് ധ്യാനം. കൊവിഡ്-19 മഹാമാരി മൂലം പലർക്കും ഇതിനകം മാനസികമായി പല തരം പ്രശ്നങ്ങൾ അനുഭവപ്പെടുന്നതിനാനും, ശൈത്യകാലത്ത് കാലാനുസൃതമായ വിഷാദരോഗത്തിനുള്ള സാധ്യത ഉള്ളതിനാലും, ദിവസേന രാവിലെ കൃത്യമായുള്ള ധ്യാന പരിശീലനത്തിലൂടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തിന് ശരിക്കും ഗുണകരമാണ്.

വ്യായാമം

നല്ല തണുപ്പുള്ള കാലാവസ്ഥയിൽ ഏറ്റവും ചുറുചുറുക്കോടെ നടക്കുന്ന ആളുകൾ പോലും കിടക്കയിൽ ചുരുണ്ടി കൂടി പുതച്ച് സുഖമായി കിടക്കാൻ ആഗ്രഹിക്കും. കാരണം മറ്റൊന്നുമല്ല, പുറത്ത് വളരെ തണുപ്പായിരിക്കും. എന്നിരുന്നാലും, നിങ്ങൾ ശരീരം ചലിപ്പിക്കുകയും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം. കുറച്ച് യോഗ, അല്ലെങ്കിൽ വീട്ടിൽ തന്നെ ചെറിയൊരു ജിം പോലെ സജ്ജീകരിച്ച്, വീടിനുള്ളിൽ വ്യായാമം ചെയ്യാൻ നിങ്ങൾ ശ്രമിക്കണം. വീടിനുള്ളിൽ നിങ്ങൾക്ക് വിവിധ ശക്തി പരിശീലന വ്യായാമങ്ങളും നടത്താം. വാസ്തവത്തിൽ, അന്തരീക്ഷ മലിനീകരണ തോത് ഉയരുന്നതിനാലും കോവിഡ് വ്യാപനം ദിനംപ്രതി വർദ്ധിക്കുന്നതിനാലും, വ്യായാമത്തിന് പുറത്ത് ഇറങ്ങരുത് എന്ന് നിർദ്ദേശിക്കപ്പെടുന്നു, കാരണം ഇത് നല്ലതിനേക്കാൾ കൂടുതൽ ദോഷമായിരിക്കും ചെയ്യുക.

ചെറുചൂടുള്ള വെള്ളം കുടിക്കുക

ഒരിക്കലും പുതുമ ചോരാത്തതും എപ്പോഴും ഫലപ്രദവുമായ കാര്യം രാവിലെ വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുക എന്നതാണ്. മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനം, ദഹനം, ശരീരഭാരം കുറയ്ക്കൽ, ദുഷിപ്പുകൾ നീക്കം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്, രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് വളരെയധികം ഗുണം പകരുന്നതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് ആരോഗ്യത്തോടെ തുടരാൻ ഈ ശീലം നിങ്ങളെ സഹായിക്കും.

വൃത്തിയായി വസ്ത്രം ധരിക്കുക

വെള്ളം എത്ര ചൂടുള്ളതാണെങ്കിലും ശൈത്യകാലത്ത് ഒട്ടുമിക്ക ആളുകൾക്കും കുളിക്കാൻ ഭയങ്കര മടിയാണ്. എന്നിരുന്നാലും, നിങ്ങൾ എപ്പോഴും സ്വയം വൃത്തിയായി ഇരിക്കുമ്പോഴും നല്ല വസ്ത്രങ്ങൾ ധരിക്കുമ്പോഴും, നിങ്ങൾക്ക് തൽക്ഷണം ഉന്മേഷവും ഉത്സാഹവും അനുഭവപ്പെടും. വീട്ടിൽ ഇരുന്ന് കൊണ്ട് ജോലിചെയ്യുമ്പോഴും, നന്നായി വസ്ത്രം ധരിക്കുന്നത് നിങ്ങളെ ഉന്മേഷവാനും ഉത്സാഹവാനുമാക്കുന്നു.

കുരുമുളകിനൊപ്പം തേൻ

തൊണ്ടവേദനയ്ക്കുള്ള ഒരു ഫലപ്രദമായ ഒറ്റമൂലിയായി കഴിക്കുന്ന തേനും കുരുമുളകും ചേർത്ത മിശ്രിതം നിങ്ങൾക്ക് എല്ലാ ദിവസവും രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കാം. തേനും കുരുമുളകും ഒരുപോലെ വീക്കം തടയുവാൻ ഫലപ്രദമാണ്. ഇത് ജലദോഷം, ചുമ തുടങ്ങിയ ശൈത്യകാല ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ നിങ്ങളെ സഹായിക്കുന്നു. കോവിഡ്-19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളായ രോഗങ്ങൾക്കെതിരായ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അവ സഹായിക്കും.

English Summary: Tips to help you stay healthy this winter
Published on: 07 December 2020, 07:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now