ശരീര ഭാരം കുറയ്ക്കാൻ പല മാർഗ്ഗങ്ങളുമുണ്ട്. എന്നാൽ ശരീര ഭാരം കുറയ്ക്കാനായി എല്ലാറ്റിനും ഉപരിയായി ശ്രദ്ധിക്കേണ്ടത് ഭക്ഷണരീതിയാണ്. ഭക്ഷണം എപ്പോള്‍ കഴിക്കണം, എന്തെല്ലാം കഴിക്കണം എന്നെല്ലാം അതിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ചും രാത്രിയില്‍ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രാത്രി നമ്മള്‍ എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരികും നമ്മളുടെ ശരീരഭാരം. അതിനാല്‍, രാത്രിയില്‍ കഴിക്കാന്‍ പാടില്ലാത്ത ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ റംബൂട്ടാൻ കഴിക്കാം; മറ്റ് ആരോഗ്യ ഗുണങ്ങളും
ഐസ്ക്രീം
രാത്രി ഭക്ഷണ ശേഷം നടക്കാനായി വെളിയിലിറങ്ങുമ്പോൾ പലരുടെയും ശീലമാണ് ഐസ്ക്രീം വാങ്ങി കഴിക്കുന്നത്. ഇതില്‍ ധാരാളം പഞ്ചസാര അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒട്ടും നല്ലതല്ല. ഐസ്‌ക്രീം മാത്രമല്ല, ഷേയ്ക്ക്, കേക്ക്, ചോക്ലേറ്റ്സ്, ബിസ്ക്കറ്റ്സ് തുടങ്ങിയ മധുര പദാർത്ഥങ്ങൾ രാത്രിയില്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇവ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പെട്ടെന്ന് കൂട്ടുന്നതിന് കാരണമാകുന്നു.
ജ്യൂസുകൾ
പഴങ്ങളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവ ജ്യൂസ് രൂപത്തിലാക്കുമ്പോൾ ഇതിലെ നാരുകളുടെ സാന്നിധ്യം ഇല്ലാതാകുന്നു. ഇത് ശരീരത്തിലേയ്ക്ക് വളരെ പെട്ടെന്ന് തന്നെ മധുരം എത്തുന്നതിനും ഇത് ഫാറ്റ് ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍, രാത്രികാലങ്ങളില്‍ ജ്യൂസ് കുടിക്കാതിരിക്കുന്നതാണ് നല്ലത്. പഴങ്ങളെല്ലാം പരമാവധി അതേപോലെ തന്നെ കഴിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്.
ഫ്രെഞ്ച് ഫ്രൈ
ബര്‍ഗര്‍, ഫ്രൈഡ് ചിക്കന്‍, ഫ്രെഞ്ച് ഫ്രൈസ് ഓഡര്‍, പൊരിച്ചതും പ്രൊസസ്ടും ആയ ഭക്ഷണ പദാർത്ഥങ്ങൾ രാത്രികാലങ്ങളിൽ കഴിക്കാതിരിക്കുക. സോഫ്റ്റ് ഡ്രിങ്ക്‌സും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്.
നട്‌സ്
നട്‌സ് കഴിക്കുന്നത് നല്ലതാണ്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരായാലും തടി കൂട്ടാന്‍ ശ്രമിക്കുന്നവരായാലും നട്‌സ് കഴിക്കാറുണ്ട്. എന്നാല്‍, രാത്രി സമയത്ത് നട്‌സ് കഴിക്കുന്നത് അത്ര നല്ലതല്ല. നട്‌സില്‍ കലോറി അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ രാത്രിയില്‍ നമ്മള്‍ കിടക്കുന്നതിന് മുന്‍പ് നട്‌സ് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
നല്ലപോലെ എനര്‍ജി അടങ്ങിയിരിക്കുന്ന നട്‌സ് ആണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ ഇത് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് പ്രധാന കാരണമാകുന്നു. ഇത് വയര്‍ കൂടുന്നതിനും തടി ഒട്ടും കുറയാതെ ഇരിക്കുന്നതിനും കാരണമാകും. അതിനാല്‍ രാവിലെ വെറും വയറ്റില്‍ രണ്ടോ മൂന്നോ നട്‌സ് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.