Updated on: 24 December, 2021 2:02 PM IST
Tips to relieve headaches without taking any pills

തലവേദന ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവപ്പെടാത്തവർ കുറവായിരിയ്കും. പല കാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാറുണ്ട്.  ചില രോഗങ്ങളുടെ ലക്ഷണം കൂടിയാണിത്.  മൈഗ്രേന്‍ പോലുളള തലവേദനയുമുണ്ട്.  ഇത് കാഠിന്യം കൂടിയതുമാണ്.

തലവേദനയ്ക്ക് പരിഹാരമായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്:

ആരോഗ്യം തരും 'ഇഞ്ചിചായ'

*  മൂക്കിന്റെ മുകളിലുള്ള ഭാഗം, മൂക്കിൻറെ പാലത്തിൻറെ ഇരുവശങ്ങൾ ചേരുന്നതും പുരികത്തിൻറെ അടിഭാഗത്തുള്ളതുമായ ഭാഗം, എന്നിവിടങ്ങളിൽ ചെറുതായി അമർത്തി കൊടുക്കുന്നത് തലവേദന  കുറയ്ക്കാം. അതല്ലെങ്കിൽ കഴുത്തിന് ഭാഗത്ത് മസാജ് ചെയ്യുക. ഈ ഭാഗത്ത് മസാജ് ചെയ്യുന്നത് പിരിമുറുക്കങ്ങളും നിങ്ങളുടെ തലവേദനയുടെ ലക്ഷണങ്ങളും ഒരു പരിധി വരെ ഒഴിവാക്കും. 

* കഫീൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉയർന്ന അളവിൽ കഴിക്കുന്നത് ചിലവർക്ക് തലവേദന വരുത്താറുണ്ട്.  എന്നാൽ, മറ്റു കാരണങ്ങൾ കൊണ്ടാണ് നിങ്ങൾക്ക് തലവേദന വരുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ കോഫി കുടിക്കുന്നത്, വേദന കുറയ്ക്കുന്നതിന് സഹായം ചെയ്യും. എങ്കിലും ഇത് അമിതമായി കഴിക്കരുത് എന്ന് ഓർമ്മിക്കണം. വേദന മാറിക്കഴിഞ്ഞാൽ പിന്നെ ഇത് ഉപയോഗിക്കരുത്. കാരണം കഫീൻ നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാൻ കാരണമാകും എന്നതിനാൽ ഇത് ഒഴിവാക്കിയില്ലെങ്കിൽ വീണ്ടും തലവേദന വരാനുള്ള സാധ്യതയുണ്ട്. ഇനി നിങ്ങൾ പതിവായി കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ കഫീൻ രഹിതമായവ തിരിഞ്ഞെടുക്കുക.

ദിവസവും തലവേദനയോ; ഇതൊന്ന് പരീക്ഷിക്കൂ

*  തൂവാലയിൽ പൊതിഞ്ഞ ഐസ് ക്യൂബുകൾ കൊണ്ടോ അല്ലെങ്കിൽ ഫ്രീസുചെയ്ത പച്ചക്കറികളുടെ ബാഗ് കൊണ്ടോ  15 മിനിറ്റ് നെറ്റിയുടെ ഭാഗത്ത് ജെൽ കംപ്രസ്  ചെയ്യുന്നത് മൈഗ്രേൻ തലവേദന കുറയ്ക്കാം. തുടർന്ന് 15 മിനിറ്റ് ഇടവേള എടുക്കുക. ഇത് ചെയ്യുമ്പോൾ ഈ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുകയും നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദന കുറയുകയും ചെയ്യുന്നു. മൈഗ്രൈൻ ലക്ഷണങ്ങൾ വിടാതെ പിന്തുടരുന്ന വേളയിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഫലപ്രദമായ പരിഹാരമാണിത്. തലവേദനയുടെ തീവ്രത  കുറയ്ക്കാൻ ഇത് സഹായിക്കും.   

*  മൈഗ്രേൻ ലക്ഷണങ്ങൾ വിടാതെ പിന്തുടരുന്ന ആളുകൾക്ക് ഇഞ്ചി ചേർത്ത ചായ ഏറ്റവും മികച്ച പരിഹാരമാണ്. ഇഞ്ചിയിൽ നിരവധി പ്രകൃതിദത്ത ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വേദനകളെ കുറയ്ക്കുകയും എളുപ്പത്തിൽ ആശ്വാസം പകരുകയും ചെയ്യും.

English Summary: Tips to relieve headaches without taking any pills
Published on: 24 December 2021, 01:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now