Updated on: 20 September, 2021 3:31 PM IST
Bad breath

വായില്‍ അസ്വസ്ഥതയുണ്ടാക്കുന്ന വിധത്തിലുള്ള ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണ് വായ്‌നാറ്റം. ഇതിനെ ഹലിറ്റോസിസ് (Halitosis) എന്നും പറയുന്നു. ഫെറ്റര്‍ ഒറിസ്, ഓറല്‍ മാല്‍ഓഡര്‍, ഫെറ്റര്‍ എക്‌സ് ഓറെ തുടങ്ങിയ പേരുകളുമുണ്ടിതിന്. പല കാരണങ്ങള്‍ കൊണ്ട് വായ്‌നാറ്റം വരാം.
90 ശതമാനം കേസുകളിലും വായ്ക്കുള്ളിലെ (intra- oral) പ്രശ്‌നങ്ങളാണ് വായ്‌നാറ്റത്തിനു കാരണമാവുന്നത്.
ദിവസവും നന്നായി ബ്രഷ് ചെയ്യാതിരുന്നാലോ പല്ലുകളുടെ ഇട വൃത്തിയാക്കാതിരുന്നാലോ അല്ലെങ്കില്‍ ഭക്ഷണത്തിനു ശേഷം വായ ശുചിയാക്കാതിരുന്നാലോ ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ തങ്ങാനിടയാവും. ബാക്ടീരിയകള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ വിഘടിപ്പിക്കുമ്പോള്‍ ദുര്‍ഗന്ധമുള്ള ചില വാതകങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. പ്രധാനമായും അതിവേഗം വാതകമായി മാറുന്നതും ദുര്‍ഗന്ധമുള്ളതുമായ സള്‍ഫര്‍ സംയുക്തങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഏകദേശം 50 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് വായ്‌നാറ്റം ഉണ്ടെന്നാണ് കരുതുന്നത്. വായ്‌നാറ്റത്തെക്കുറിച്ച് സ്വയം വിലയിരുത്തുന്നത് പ്രയാസമായതിനാല്‍ നിങ്ങള്‍ അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ ചോദിച്ചു മനസ്സിലാക്കുന്നതായിരിക്കും ഉത്തമം.

ദന്തശുചിത്വം പാലിക്കുക.

ദിവസവും നന്നായി ബ്രഷ് ചെയ്യുക, കഴിയുന്നതും രണ്ട് നേരവും ബ്രഷ് ചെയ്യുക. പല്ലുകളുടെ ഇട വൃത്തിയാക്കാതിരുന്നാലോ അല്ലെങ്കില്‍ ഭക്ഷണത്തിനു ശേഷം വായ ശുചിയാക്കാതിരുന്നാലോ ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ തങ്ങാനിടയാവും. ദന്തശുചിത്വം പാലിക്കാതിരുന്നാല്‍ പല്ലുകളില്‍ ബാക്ടീരിയകള്‍ പ്ലേഖ് (Plaque) എന്ന പാട സൃഷ്ടിക്കുകയും അത് മോണയ്ക്ക് അസ്വസ്ഥത (gingivitis) സൃഷ്ടിക്കുകയും ചെയ്യും. പല്ല് തേക്കുന്നതിനൊപ്പം നാക്ക് കൂടി വടിക്കുക. ഇല്ലെങ്കില്‍ നാക്കിന്റെ ഉപരിതലത്തിലും ബാക്ടീരിയകള്‍ വളര്‍ന്നേക്കാം. ഇത് ദുര്‍ഗന്ധത്തിനു കാരണമാവുന്നു. കൃത്രിമ പല്ലുകള്‍ ഉപയോഗിച്ചീലും അവ ദിവസേന വൃത്തിയാക്കിയില്ലെങ്കില്‍ ബാക്ടീരിയ വളര്‍ച്ചയ്ക്കും വായ്‌നാറ്റത്തിനും കാരണമായേക്കാം. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വായ്‌നാറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉള്ളി, വെളുത്തുള്ളി, ചില പച്ചക്കറികള്‍ കറിക്കൂട്ടുകള്‍ തുടങ്ങിയവയും വായ്‌നാറ്റത്തിനു കാരണമാവുന്നു. അതിനാല്‍ ഭക്ഷണം കഴിച്ചാല്‍ ഉടന്‍ വായ കഴുകുക.

പുകവലിയും പുകയില ഉല്പന്നങ്ങളും: പുകവലിക്കുന്നവര്‍ പുകയിലയുടെ ദുഷിച്ച ഗന്ധം പേറുന്നവരായിരിക്കും. പുകവലിക്കാര്‍ക്കും പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും വായ്‌നാറ്റത്തിന്റെ മറ്റൊരു കാരണമായ മോണരോഗം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

കേടുവന്ന പല്ലുകള്‍, മോണരോഗം, വായിലെ വ്രണം, പല്ലു പറിക്കുന്നതും വായില്‍ നടത്തിയ ശസ്ത്രക്രിയമായും ബന്ധപ്പെട്ട് വായിലുണ്ടാകാവുന്ന മുറിവുകള്‍ തുടങ്ങിയവയും വായ്‌നാറ്റത്തിന് കാരണമായേക്കാം.

വായില്‍ ഉത്പാദിപ്പിക്കുന്ന ഉമിനീര്‍ വായ വൃത്തിയാക്കുന്നതിനൊപ്പം വായ്‌നാറ്റത്തിനു കാരണമായേക്കാവുന്ന പദാര്‍ത്ഥങ്ങളെയും നീക്കംചെയ്യുന്നു. എന്നാല്‍, ഉമിനീര്‍ ഉത്പാദനം കുറവായുള്ളവര്‍ക്ക് വായ വരളുകയും വായ്‌നാറ്റത്തിനു കാരണമാവുകയും ചെയ്യുന്നു. ഉറക്കത്തിലും വായ വരളാം, വായ തുറന്നു വച്ച് ഉറങ്ങുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. ചില മരുന്നുകളുടെ ഉപയോഗവും വായ വരള്‍ച്ചയ്ക്കും തുടര്‍ന്ന് വായ്‌നാറ്റത്തിനും കാരണമായേക്കാം.

ബന്ധപ്പെട്ട വാർത്തകൾ

വായ്‌നാറ്റം അകറ്റാൻ ഇവ പരീക്ഷിച്ചുനോക്കൂ

വായ വൃത്തിയാക്കിയിട്ടും വായ്‌നാറ്റമുണ്ടെങ്കിൽ ഇത് ശ്രദ്ധിക്കൂ

English Summary: Tired of bad breath? Here are some solutions
Published on: 20 September 2021, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now