തക്കാളി ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഇത് പെട്ടെന്നുള്ള ഊർജ്ജം പ്രദാനം ചെയ്യാനും, ഒരു വ്യക്തിയുടെ മാനസികാവസ്ഥ ഉയർത്താനും സഹായിക്കുന്നു. തക്കാളി ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ പെട്ടെന്ന് ഊർജ്ജം പ്രദാനം ചെയുകയും, ഒരു വ്യക്തിയുടെ മാനസികാവസ്ഥ ഉയർത്താനും സഹായിക്കുന്നു. ഇത് ദഹനത്തെ സഹായിക്കുകയും വിളർച്ചയെ സുഖപ്പെടുത്തുകയും ചെയ്യുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു:
തക്കാളി ജ്യൂസിലെ പോഷകങ്ങൾ കുടലിലെ ബാക്ടീരിയയുമായി നല്ല ബന്ധം ഉണ്ടാകുന്നതിന് സഹായിക്കുന്നു, ഗട്ട് മൈക്രോബയോം അഥവാ ഒരു നല്ല മൈക്രോബയോം ആരോഗ്യത്തിന്റെ അനുകൂലമായ സ്വാധീനം ചെലുത്തുന്നു. മസ്തിഷ്കം ഉൾപ്പെടെയുള്ള ശരീരത്തിന്റെ മറ്റ് ഭാഗങ്ങളുമായി കുടൽ നന്നായി ബന്ധപ്പെട്ടിരിക്കുന്നു, ആരോഗ്യകരമായ ആന്തരിക സൂക്ഷ്മജീവ പരിസ്ഥിതി നിലനിർത്തുന്നത് ഇത് കുടിക്കുന്നത് സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു:
തക്കാളി ജ്യൂസിൽ വിറ്റമിൻ സി കൂടുതലാണ്. ഒരു കപ്പ് തക്കാളി ജ്യൂസിൽ 67 മുതൽ 170 മില്ലിഗ്രാം വരെ വിറ്റാമിൻ സി കാണപ്പെടുന്നു. വിറ്റാമിൻ സി ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു, ആന്റിഓക്‌സിഡന്റായ വിറ്റാമിൻ ഇയുടെ പുനരുജ്ജീവനത്തിന് ഇത് ശരീരത്തെ സഹായിക്കും, അതോടൊപ്പം രോഗപ്രതിരോധ സംവിധാനത്തിന് ഇത് ഗുണം ചെയ്യുന്നു. ഇതിന് കാൻസർ വിരുദ്ധ ഗുണങ്ങളുമുണ്ട്.
ലൈക്കോപീനിന്റെ സമ്പന്നമായ ഉറവിടമാണ്:
തക്കാളി ജ്യൂസിൽ കരോട്ടിനോയിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളെ നിർജ്ജീവമാക്കുകയും ക്യാൻസറിൽ നിന്ന് സംരക്ഷിക്കുകയും രക്തപ്രവാഹത്തിന് വളർച്ച വൈകിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹൃദയത്തിന് മികച്ച ഗുണങ്ങൾ നൽകുന്നു:
ലൈക്കോപീൻ ഹൃദയ സംരക്ഷണവുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. ലൈക്കോപീൻ, ബീറ്റാ കരോട്ടിൻ, ഗാമാ കരോട്ടിൻ എന്നീ ഘടകങ്ങൾ ഉള്ളതിനാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ തക്കാളി സഹായിക്കുന്നു. ഈ ഘടകങ്ങൾ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും, LDL കൊളസ്ട്രോൾ ഓക്സീകരണവും രക്തപ്രവാഹത്തെ തടയുകയും ചെയ്യുന്നു. തക്കാളിയിലെ പോഷകങ്ങൾ രക്തത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു.
ഇലക്ട്രോലൈറ്റുകൾ പ്രദാനം ചെയ്യുന്നു:
വ്യായാമത്തിന് ശേഷമുള്ള പാനീയമായി തക്കാളി ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇതിൽ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഒരു പ്രധാന ഇലക്ട്രോലൈറ്റുകളിൽ ഒന്നാണ്. ശരീരത്തിലെ പേശികളുടെ പുനരുജീവനപ്രവർത്തനത്തിനും, കോശ ആശയവിനിമയത്തിനും ഇലക്ട്രോലൈറ്റുകൾ അത്യാവശ്യമാണ്.
പ്രോസ്റ്റേറ്റ് ക്യാൻസർ വരാതെ തടയൂന്നു:
ലൈക്കോപീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനനാളത്തിലെ ക്യാൻസറും, പാൻക്രിയാറ്റിക് ക്യാൻസറും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു, എങ്കിലും തക്കാളി ജ്യൂസ് മിതമായ അളവിൽ കുടിക്കുന്നത് പ്രോസ്റ്റേറ്റ് കാൻസർ വരാതെ തടുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ചോളം !
Pic courtesy: Pexels.com