പ്രമേഹമുണ്ടെന്ന് അറിഞ്ഞാൽ ആദ്യം ചെയ്യേണ്ടത് ഭക്ഷണക്രമമാണ്. മരുന്ന് കൊണ്ട് മാത്രമല്ല ജീവിതശൈലിയും പ്രമേഹം നിയന്ത്രിക്കാൻ വളരെ പ്രധാനമാണ്. കൃത്യമായതും ചിട്ടയുള്ളതുമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രമേഹരോഗികൾക്ക് വളരെ പ്രധാനമാണ്. ഇതിനായി ഏതെല്ലാം ഭക്ഷണങ്ങൾ കഴിക്കാം എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകുന്നു. അതുകൊണ്ടാണ് പ്രമേഹരോഗികള്‍ക്ക് ഡോക്ടര്‍ ഡയറ്റ് ലിസ്റ്റ് നല്‍കുന്നത്.
പ്രമേഹരോഗികളുടെ ആഹാരത്തില്‍ തക്കാളി ഉൾകൊള്ളിക്കാമോ എന്ന് പലർക്കും സംശയമുള്ള കാര്യമാണ്. ധാരാളം പോഷകങ്ങളടങ്ങിയ ഒരു പച്ചക്കറിയാണ് തക്കാളി. ഇത് കറിവെച്ചും അല്ലാതെയും കഴിക്കാം. നമ്മുടെ അടുക്കളയിൽ മിക്ക കറികൾ തയ്യാറാക്കാനും തക്കാളി ഉപയോഗിക്കാറുണ്ട്. തക്കാളി ഇല്ലാതെ പാചകം പൂര്‍ത്തിയാകില്ല എന്ന് തന്നെ പറയാം.
ബന്ധപ്പെട്ട വാർത്തകൾ: തൂങ്ങിക്കിടക്കുന്ന കൊട്ടയില്‍ എങ്ങനെ തക്കാളി വളര്‍ത്താം? ചില നുറുങ്ങു വിദ്യകള്‍
വിറ്റമിനുകളായ എ, കെ, ബി1, ബി3, ബി5, ബി6, ബി7, സി എന്നി പോഷകങ്ങളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് തക്കാളി. ശരീരത്തിനാവശ്യമായ പോഷകങ്ങളാല്‍ സമ്പന്നമായ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ഇതുകൂടാതെ, പൊട്ടാസ്യം, ലൈക്കോപീന്‍ എന്നിവയുമുണ്ട്. അവയുടെ ആന്റിഓക്സിഡന്റ് പ്രഭാവം കാരണം ഹൃദയാരോഗ്യം, സ്‌ട്രോക്ക് പ്രശ്‌നങ്ങള്‍ എന്നിവ മെച്ചപ്പെടുത്തും. പ്രമേഹ നിയന്ത്രിക്കാനുള്ള പ്രത്യേക കഴിവും തക്കാളിക്കുണ്ട്.
തക്കാളിയിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് വയറുവേദനയെ തടയുന്നു. കൂടാതെ, രക്തത്തില്‍ ആവശ്യത്തിന് പഞ്ചസാര മാത്രമേ പുറത്തുവിടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ പ്രമേഹത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. മധുരം കുറവുള്ള ഇത് പ്രമേഹ സൗഹൃദ ഭക്ഷണമാണ്. സാൻഡ്വിച്ച്, സ്മൂത്തി, തക്കാളി ജ്യൂസ് എന്നിവയുടെ രൂപത്തിൽ തക്കാളി ഉപയോഗിക്കാം.