പല്ലുവേദന വന്നാല്‍ സഹിക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. അണപ്പല്ല് വേദന വന്നാല്‍ അതിലും കഷ്ടമായിരിക്കും. പല കാരണങ്ങള്‍ കൊണ്ട് പല്ലു വേദന വരാന്‍ സാധ്യത ഉണ്ട്. കൃത്യമായി പല്ലു തേയ്ക്കാത്തത് കൊണ്ടും, മധുര പലഹാരങ്ങളുടെ അമിത ഉപയോഗങ്ങള്‍ കൊണ്ടും ഒക്കെ പല്ലില്‍ കേടു വന്നു പല്ലു വേദന വരാനുള്ള സാധ്യത കൂടുതല്‍ ആണ്. പല ആള്‍ക്കാരുടെയും വിചാരം പല്ലു നന്നായി വെളുത്തിരിക്കുന്നതാണ് പല്ലിന്റെ ആരോഗ്യം എന്നതാണ്, എന്നാല്‍ അത് ശരിയല്ല, അല്‍പം മഞ്ഞ നിറത്തോട് കൂടിയ പല്ലുകളായിരിക്കും നല്ല ആരോഗ്യമുള്ള പല്ലിന്റെ ലക്ഷണം. സാധാരണമായ പല്ലുവേദന വന്നാല്‍ ആശുപത്രിയില്‍ പോകാതെ തന്നെ, വീട്ടിലെ അടുക്കളയിലെ സാധനങ്ങള്‍ കൊണ്ട് നമുക്ക് പല്ലുവേദനയെ പമ്പ കടത്താവുന്നതാണ്.
ഉപ്പ് വെള്ളം
ഉപ്പ് വെള്ളം കൊണ്ട് വായ കഴുകുന്നത് പല്ലുവേദനയെ പ്രതിരോധിയ്ക്കാനുള്ള മാര്‍ഗമാണ്, എന്നാല്‍ പല്ലു വേദന ഇല്ലാത്തപ്പോഴും ഉപ്പു വെള്ളം കൊണ്ട് വായ കഴുകുന്നത് വായയുടെ ആരോഗ്യത്തിനും, പല്ലിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഉള്ളി/ സവാള
ഉള്ളി ഉപയോഗിച്ച് പല്ല് വേദനയെ നമുക്ക് ഇല്ലാതാക്കാന്‍ കഴിയും. ഇത് എല്ലാ വിധത്തിലും പല്ല് വേദനയെ ഇല്ലാതാക്കി പല്ലിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. ഒരു ചെറിയ കഷ്ണം ഉള്ളി എടുത്ത് വേദനയുള്ള പല്ലില്‍ കടിച്ചു പിടിക്കുക.
ടീ ബാഗ്
പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ് ഇത്. ടീ ബാഗ് വെള്ളത്തിലിട്ട് ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിക്കുക, അല്‍പ സമയത്തിനകം എടുത്ത് കളയുക. വേദന ഇല്ലാതാകും.
കക്കിരിക്ക
കക്കിരിയ്ക്ക നീര് ഒരു കഷ്ണം നല്ല വൃത്തിയുള്ള പഞ്ഞിയിലോ അല്ലെങ്കില്‍ കോട്ടണ്‍ തുണിയിലോ മുക്കി അതില്‍ അല്‍പം ആല്‍ക്കഹോള്‍ കൂടി മിക്സ് ചെയ്ത് അത് പല്ലിനടിയില്‍ വെക്കുക. ഇത് പല്ല് വേദനയെ ഇല്ലാതാക്കുന്നു.
ഗ്രാമ്പൂ
ബാക്ടീരിയകളെ നശിപ്പിക്കാനും നീര് കുറയ്ക്കാനുമുള്ള കഴിവ് ഗ്രാമ്പുവിനുണ്ട്. ഗ്രാമ്പൂ പൊടിച്ച് വെളിച്ചെണ്ണയില്‍ കലര്‍ത്തി വേദനയുള്ള പല്ലില്‍ പുരട്ടുക.അല്ലെങ്കില്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ള പല്ലില്‍ കടിച്ചു പിടിക്കുക. വേദന മാറും.
കര്‍പ്പൂര തുളസി ചായ
പല്ല് വേദന ഉള്ള സമയത്ത് കര്‍പ്പൂരതുളസി ചായ കുടിച്ചാല്‍ പല്ല് വേദനക്ക് പെട്ടെന്ന് തന്നെ ആശ്വാസം കിട്ടും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയ്ക്കുന്നത്.
മഞ്ഞള്‍ പേസ്‌റ്
മഞ്ഞള്‍ പേസ്‌റ് ഉപയോഗിച്ച് പല്ലു തേക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പല്ലിന്റെ വേദന കുറയ്ക്കാനും മഞ്ഞള്‍ സഹായിക്കുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയുടെ കുറച്ച് അല്ലികള്‍ എടുത്ത് ചതച്ചരച്ച് ഉപ്പും ചേര്‍ത്ത് വേദനയുള്ള ഭാഗത്ത് പുരട്ടുക. പെട്ടെന്ന് തന്നെ വേദന കുറയും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന 'അല്ലിസിന്‍'(Allicin) എന്ന ഘടകമാണ് ഇതിന് കാരണം
ശ്രദ്ധിക്കുക: ഇതൊക്കെ ഒറ്റമൂലികളാണ്. പെട്ടെന്ന് ഉപയോഗിയ്ക്കാന്‍ കഴിയുന്നവ. പല്ലുവേദന വന്നാല്‍ എത്രയും വേഗം തന്നെ ഒരു ഡെന്റല്‍ ഡോക്ടറുടെ സഹായം നേടുക. കാരണം കണ്ടെത്തി മെഡിസിന്‍ എടുക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ
പല്ലിലുണ്ടാവുന്ന പോട് ഒഴിവാക്കാൻ സഹായിക്കുന്ന കുറച്ചു വീട്ടുവൈദ്യം അറിയാം
പല്ലുപുളിപ്പ് തടയാൻ ചില ടിപ്പുകൾ