Updated on: 8 July, 2019 11:42 AM IST

ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള നിരവധി സസ്യങ്ങളെ പ്രകൃതി നമുക്ക് സമ്മാനിച്ചുണ്ട് അതിലൊന്നാണാണ് മരമഞ്ഞൾ .മരമഞ്ഞൾ എന്ന് കേൾക്കുമ്പോൾ മരത്തിൻമേൽ ഉണ്ടാകുന്ന മഞ്ഞൾ എന്നേ നാം ഓർക്കൂ .എന്നാൽ മരമഞ്ഞൾ ഒരു വള്ളിച്ചെടിയാണ്  .മറ്റ് മരങ്ങളിൽ  പിടിച്ച് വളരുന്ന ഒരു ഔഷധ സസ്യമാണിത് .ഇവ കിഴങ്ങുകളല്ല മഞ്ഞൾ കിഴങ്ങുകൾ പോലെ മഞ്ഞ നിറമുള്ളതും തിളക്കത്തോടു കൂടിയവയാണ് ഇവ .നിത്യ ഹരിത വനങ്ങളിലും ഈർപ്പവും ഫലപൂയിഷ്ടിതയോടു കൂടിയ മണ്ണിലും മരമഞ്ഞൾ വളരും .ഇന്ത്യ കൂടാത ഇൻഡൊനീഷ്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലുമാണ് ഇത് പ്രധാനമായി കാണുന്നത് .മരങ്ങളിൽ ചുറ്റി പടർന്ന് വളരുന്ന ഇതിന്റെ ഇലകൾക്ക് വെറ്റിലയോട് സാമ്യമുണ്ട് .മരമഞ്ഞളിന്റെ വേരും ഇലയും തങ്ങും എല്ലാം ഔഷധ യോഗ്യമാണ് .വിട്ടുമാറാത്ത വ്രണങ്ങൾക്കും നേത്രരോഗത്തിനും ആയൂർവേദത്തിൽ കണ്ട് കണ്ട മരുന്നാണ് മരമഞ്ഞൾ .

മരമഞ്ഞൾ ഒരു കാട്ടു സസ്യമാണെങ്കിലും  ഇതിന്റെ ഔഷധ ഗുണത്തെ മുൻനിർത്തി ഇവ കൃഷിയിടങ്ങളിൽ കൃഷി ചെയ്യ്ത് വരുന്നുണ്ട് .വനത്തിലെ സ്വാഭാവിക ആവാസത്തിൽ ഇവയുടെ വിത്ത് മുളച്ച് പുതിയ തൈകൾ ഉണ്ടാകും എന്നാൽ വനത്തിന് പുറമേയുള്ള കാലാവസ്ഥയിൽ  ഇവയുടെ വിത്തുകൾക്ക് മുളയ്ക്കൽ ശേഷി ഇല്ല . വേരിൽ നിന്നുണ്ടാകുന്ന തൈകളാണ് ഔഷധ കൃഷിക്കാർ കൃഷിയിടങ്ങളിൽ നടാൻ ഉപയോഗിക്കുന്നത്.  വളർന്ന് പൊങ്ങിയാൽ ഇവയ്ക്ക് പടർന്ന് കയറാൻ താങ്ങ് വേണ്ടി വരും .അതിനാൽ ദീർഘ നാൾ ആയുസ്സുള്ള മരങ്ങളുടെ അടിയിൽ ഒരിട നീളവും വീതിയും ആഴവും ഉള്ള കുഴികളിൽ വേപ്പിൻ വിണ്ണാക്ക് കമ്പോസ്റ്റ് എന്നിവ നിറച്ച് തൈക്കൾ നടാം .പുതിയ ഇലകൾ വരുന്നത് വരെ നനച്ച് കൊടുക്കണം .നാല് വർഷം ആകുമ്പോഴേക്കും വള്ളികൾക്ക് അത്യാവശ്യം തടി വയ്ക്കും .
English Summary: tree turmeric
Published on: 08 July 2019, 11:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now