നിർജ്ജലീകരണം, ഇലക്‌ട്രോലൈറ്റ് നഷ്ടം എന്നിവ മൂലമുണ്ടാകുന്ന വേദനാജനകമായ പേശിവലിവാണ് നമുക്ക് ചൂടുകാലത്ത് അനുഭവപ്പെടുന്ന കാലുവേദന (leg cramps). കഠിനമായ പ്രവർത്തനം, ചൂടുള്ള കാലാവസ്ഥ, മറ്റ് കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം. പകൽ സമയത്ത് ധാരാളം വെള്ളം കുടിച്ചില്ലെങ്കിൽ അത് കാൽവേദനയ്ക്ക് കാരണമാകും. കൂടാതെ പകൽ സമയത്ത് ക്ഷീണവും അനുഭവപ്പെടും. വേനൽക്കാലത്തുണ്ടാകുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് കാലിലെ വേദന.
ബന്ധപ്പെട്ട വാർത്തകൾ: കാലിലെ വേദന അവഗണിക്കരുത്! ഗുരുതരമായ രോഗത്തിന്റെ ലക്ഷണങ്ങൾ!
വ്യായാമവേളയിൽ പെട്ടെന്ന് പേശിവലിവ് ഉണ്ടാകുന്നത് കാലിലോ പേശികളിലോ കഠിനമായ വേദന ഉണ്ടാക്കുന്നു. പല കേസുകളിലും കൃത്യമായ കാരണം അറിയില്ലെങ്കിലും, അമിതമായ വ്യായാമം, വെള്ളം കുടിക്കാതിരിക്കുക, അല്ലെങ്കിൽ പോഷകാഹാരക്കുറവ് ഇവയെല്ലാം കാലിലെ വേദനയ്ക്ക് കാരണമാകും. ഈ വേദനയ്ക്ക് പരിഹാരമായി നമുക്ക് ചില പാനീയങ്ങൾ കുടിക്കാവുന്നതാണ്. ഈ പാനീയങ്ങളെ കുറിച്ച് കൂടുതലറിയാം.
ബന്ധപ്പെട്ട വാർത്തകൾ: അടുക്കളയിലെ ഈ വേദന സംഹാരികളെ അറിയൂ
* നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഉപ്പ് അല്ലെങ്കിൽ പിങ്ക് ഉപ്പ് എന്നിവയിൽ പൊട്ടാസ്യം, സൾഫർ, മഗ്നീഷ്യം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ഈ ഘടകങ്ങൾ നഷ്ടപ്പെട്ട ഇലക്ട്രോലൈറ്റുകളെ പരിപാലിക്കും. നാരങ്ങ വെള്ളത്തിൽ അൽപം ഉപ്പ് ചേർത്ത് കഴിക്കുന്നത് കാൽവേദന മികച്ചതാണ്.
* ആരോഗ്യത്തിന് ഏറെ ഗുണകരമാണ് തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീർ. തേങ്ങാവെള്ളം പ്രകൃതിദത്തമായ ഇലക്‌ട്രോലൈറ്റാണ്. ഇതിൽ പൊട്ടാസ്യവും മഗ്നീഷ്യവും കൂടുതലുള്ളതിനാൽ ഇത് വേനൽക്കാലത്തെ കാൽവേദനയ്ക്ക് പരിഹാരമാണ്.