ഇന്ന് നമ്മളെല്ലാം ദിവസത്തിലെ നല്ലൊരു പങ്ക് കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും മൊബൈലിലും ടിവിയിലുമൊക്കെയായി ചെലവിടുന്നവരാണ്. ഇവയുടെ അമിതമായി ഉപയോഗം കണ്ണുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉറക്ക സമയം കുറയുന്നത്, ക്ഷീണം, കൂടുതൽ ജോലി എന്നിവയും ഇതിന് കാരണമാകാം. ഇങ്ങനെ ക്ഷീണവും വരണ്ടതുമായ കണ്ണുകൾക്ക് സുഖം പകരാൻ സഹായിക്കുന്ന ചില പരിഹാരങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
ക്ഷീണിച്ച കണ്ണുകൾക്ക് മാത്രമല്ല, കണ്ണിന് താഴെയുള്ള ഇരുണ്ട നിറം, വീർത്ത കണ്ണുകൾ, കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം, എന്നിവയ്‌ക്കൊക്കെ പ്രതിവിധിയായി ഉറങ്ങുന്നതിന് മുൻപായി കണ്ണുകൾക്ക് അൽപ്പം പരിചരണവും നൽകുക. ഉറങ്ങാൻ പോകുന്നതിനുമുമ്പ് 15 മിനിറ്റ് നേരം സമയം എടുത്ത് ഈ മാസ്കുകൾ കണ്ണിന് വേണ്ടി പ്രയോഗിക്കുക. ഈ മാസ്കുകൾ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
- ക്ഷീണിച്ച കണ്ണുകൾക്ക് പനിനീര് (Rose water) മികച്ചതാണ്. ഒരു കോട്ടൺ പാഡ് എടുത്ത് ശുദ്ധമായ റോസ് വാട്ടറിൽ നനച്ച് പാഡുകൾ കൺപോളകളിൽ 15 മിനിറ്റ് നേരം വയ്ക്കുക. ഇത് കണ്ണിൻറെ വീർപ്പ് ഒഴിവാക്കാൻ സഹായിച്ചേക്കാം. ഇത് പതിവായി ചെയ്യുന്നതോടെ കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട നിറം ക്രമേണ ഇല്ലാതാകുയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകൾക്കായി ഈ 3 വ്യായാമങ്ങൾ; കാഴ്ച കൂട്ടാനും ക്ഷീണം മാറ്റാനും ഓഫീസിലിരുന്നും ചെയ്യാം
- പകുതി കുക്കുമ്പർ എടുത്ത് തൊലി കളഞ്ഞ് 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വയ്ക്കുക. പിന്നീട്, വട്ടത്തിൽ അരിഞ്ഞ ഇതിൻറെ കഷ്ണങ്ങൾ 15-20 മിനിറ്റ് നേരം കണ്ണുകളിൽ വയ്ക്കുക. ശേഷം, മുഖം തണുത്ത വെള്ളത്തിൽ കഴുകുക. ഇതിന്റെ ശാന്തവും ഈർപ്പം പകരുന്നതുമായ ഗുണങ്ങൾ നിങ്ങൾക്ക് തൽക്ഷണം ആശ്വാസം നൽകും. കൂടാതെ കണ്ണിന്റെ സ്‌ട്രെയിൻ ഇല്ലാതാക്കാനും ഇത് നല്ല മാർഗ്ഗമാണ്. കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം ഇല്ലാതാക്കാൻ ഈ വിദ്യ നിങ്ങൾക്ക് രാവിലെയും ചെയ്യാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഇവർ കുക്കുമ്പർ കഴിച്ചാൽ പ്രശ്നമായേക്കാം!
- ക്ഷീണിച്ച കണ്ണുകൾക്ക് ആശ്വാസം പകരുന്നതിനായി ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ചില എൻസൈമുകൾ സഹായിക്കുന്നു. കൂടാതെ, ഈ മാസ്ക് ഉപയോഗിച്ച് കണ്ണുകൾക്ക് താഴെയുള്ള വീക്കം, ഇരുണ്ട വൃത്തങ്ങൾ എന്നിവയും ഇല്ലാതാക്കാം. അര ഭാഗം ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ്, അരിഞ്ഞ് 20 മിനിറ്റ് നേരം ഫ്രിഡ്ജിൽ വയ്ക്കുക. അരിഞ്ഞ ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങൾ കണ്ണുകളിൽ വച്ച് കുറച്ച് മിനിറ്റ് കണ്ണുകൾക്ക് വിശ്രമം അനുവദിക്കുക. ശേഷം ഉരുളക്കിഴങ്ങ് നീക്കം ചെയ്ത് തുടച്ച് മുഖം കഴുകുക. കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കുന്ന മികച്ച വഴികളിലൊന്നാണ് ഇത്.
- ഉപയോഗിച്ച ടീ ബാഗുകൾ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഉപയോഗിച്ച രണ്ട് ടീ ബാഗുകൾ എടുത്ത് ശീതീകരിച്ച് പിന്നീട് കണ്ണിനുള്ള മാസ്കുകളായി ഉപയോഗിക്കുക. നിങ്ങളുടെ കണ്ണുകൾക്ക് ആശ്വാസം ലഭിക്കും. കൂടാതെ, നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കവും ഇരുണ്ട വൃത്തങ്ങളും ഒഴിവാക്കാനും ഇത് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീരഭാരം വർദ്ധിക്കുമോ? ഈ വസ്തുതകൾ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം!
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.