ഇന്നത്തെ ജോലി ചെയ്യുന്ന രീതിയും ഭക്ഷണ രീതിയും മറ്റും മൂലം ശരീര ഭാരവും വയറും എളുപ്പത്തിൽ കൂടുന്ന സാഹചര്യമാണ് ഉണ്ടാക്കുന്നത്. ഇത് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് മറ്റേത് ഭാഗത്തെ കൊഴുപ്പിനേക്കാള്‍ അപകടകരമാണ്. വയര്‍ ചാടുന്നത് ആരോഗ്യ പ്രശ്‌നത്തിന് പുറമെ സൗന്ദര്യ പ്രശ്‌നങ്ങളുമുണ്ടാക്കുന്നു. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില പ്രതിവിധികളാണ് വിശദമാക്കുന്നത്.
നിരവധി ആരോഗ്യ സൗന്ദര്യഗുണങ്ങളുള്ള നെല്ലിക്കയും ഇഞ്ചിയും ചേർത്തുണ്ടാക്കുന്ന ഈ വിവിധ പേസ്റ്റുകൾ ശരീരഭാരവും വയറും എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു.
1. കുരുകളഞ്ഞ നെല്ലിക്ക ഒന്നോ രണ്ടോ എണ്ണം എടുത്ത് ഒരു കഷ്ണം ഇഞ്ചിയും ചേര്‍ത്ത് അരയ്ക്കുക. ഇത് തലേന്ന് രാത്രി ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റില്‍ ഇത് കുടിയ്ക്കുക. തടിയും വയറും കുറയ്ക്കാന്‍ മാത്രമല്ല ചര്‍മത്തിനും ആകെയുള്ള ശാരീരികാരോഗ്യത്തിനും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചുവന്ന ഇഞ്ചി: സാധാരണ ഇഞ്ചിയെക്കാൾ കൂടുതൽ വിളവും ഔഷധമൂല്യവും
2. പല ആരോഗ്യ ഗുണങ്ങളുമുള്ള ഇഞ്ചിയും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിന് ചൂടു വര്‍ദ്ധിപ്പിച്ച് ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പ് കത്തിച്ചു കളയുന്നു. കൂടാതെ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പും ടോക്‌സിനുകളുമെല്ലാം പുറന്തള്ളാന്‍ ഇഞ്ചി സഹായിക്കുന്നു. ദഹന പ്രക്രിയ സുഗമമാക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസത്തെ വർദ്ധിപ്പിക്കും. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും ഇഞ്ചി നല്ലൊരു മരുന്നാണ്.
3. നെല്ലിക്ക-ഇഞ്ചി ചേരുവ പണ്ട് മുതലേ ഉപയോഗിക്കുന്ന ഒരു വീട്ടുവൈദ്യമാണ്. ഇത് പ്രത്യേക രീതിയില്‍ തയ്യാറാക്കി ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും. നെല്ലിക്ക ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊന്നാന്തരം പ്രകൃതിദത്ത വസ്തുവാണിത്. ഇതിലെ വൈറ്റമിന്‍ സി ആണ് ഈ ഗുണം നല്‍കുന്നത്. നെല്ലിക്കയിലെ ഹൈ പ്രോട്ടീന്‍ തോത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പു കുറയ്ക്കും.ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകമാണ് ഈ നെല്ലിക്ക. സിങ്ക്, കാല്‍സ്യം, അയേണ്‍ തുടങ്ങിയ പല പല വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഇവയോടൊപ്പം തന്നെ ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ ലക്‌ഷ്യം കാണാനാവൂ.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.