Updated on: 19 March, 2022 11:34 AM IST
Try these natural remedies for varicose veins

നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് വെരിക്കോസ് വെയിന്‍. ഏറെനേരം നിന്നു ജോലിചെയ്യുന്നവരില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണിത്. പ്രായം ചെന്നവരിലും കാണുന്ന വേദനയുളവാക്കുന്ന പ്രശ്‌നമാണിത്. കൂടുതല്‍ ബുദ്ധിമുട്ടാകുമ്പോള്‍ ചിലപ്പോള്‍ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാം. രക്തപ്രവാഹം തടസപ്പെട്ട് കാലുകളില്‍ നിന്നും രക്തം തിരിച്ചു ഹൃദയത്തിലേയ്ക്കു പ്രവഹിയ്ക്കാത്ത അവസ്ഥയാണിത്. ഇത് ഞരമ്പുകള്‍ തടിച്ചു പുറത്തേയ്ക്കു കാണാന്‍ ഇടയാക്കുകയും ചെയ്യും. രക്തയോട്ടത്തിൻറെ പ്രശ്‌നങ്ങളാണ് ഇതിന് അടിസ്ഥാനപരമായ കാരണമാകുന്നത്. ഈ പ്രശ്‌നത്തിന് വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില പരിഹാര വഴികളുണ്ട്. പൂര്‍ണമായി മാറ്റാനാകില്ലെങ്കിലും ഈ പ്രശ്‌നമുണ്ടാക്കുന്ന അസ്വസ്ഥതകളില്‍ നിന്നും മോചനം നേടാം.

ബന്ധപ്പെട്ട വാർത്തകൾ:വെരിക്കോസ് വെയിന്‍- ജനിതക രോഗമോ ജീവിതശൈലീ രോഗമോ ?

* വെളുത്തുള്ളി ചൂടുവെള്ളത്തൊടൊപ്പമോ അല്ലെങ്കില്‍ അല്‍പം ചെറുനാരങ്ങാനീരിലോ ചേര്‍ത്തു കഴിയ്ക്കാം. ഇതല്ലെങ്കില്‍ വെളുത്തുള്ളി ചതച്ച് അല്‍പം ഒലീവ് ഓയില്‍ ചേര്‍ത്തിളക്കി വെരിക്കോസ് വെയിനില്‍ പുരട്ടാം. ഇതിലെ സള്‍ഫ്യൂരിക് ഘടകങ്ങള്‍ ഞരമ്പുകളുടെ വീര്‍മത കുറയ്ക്കുന്ന ഒന്നാണ്. തടിപ്പും അസ്വസ്ഥതയും കുറയ്ക്കുന്ന ഒന്നാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാണ് വെളുത്തുള്ളിയ്ക്ക് മരുന്നു ഗുണം നല്‍കുന്നത്.

* വെരിക്കോസ് വെയിനുള്ള പരിഹാര വഴികളില്‍ ഒന്നാണ് കോഫി പൗഡര്‍ അഥവാ കാപ്പിപ്പൊടി. ഇത് വളരെ ലളിതമായി ഉപയോഗിയ്ക്കുകയും ചെയ്യാം. കാപ്പിപ്പൊടി അല്‍പം ചൂടുവെളളത്തിലോ ഒലീവ് ഓയിലിലോ കലര്‍ത്തുക. ഇത് വെരിക്കോസ് വെയിനുള്ള ഭാഗത്തു പതുക്കെ മസാജ് ചെയ്യുക.ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും വെയിനുകളുടെ തടിപ്പ്‌ കുറയാനും ഏറെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ബ്രഹ്മഗിരി കോഫി യൂനിറ്റ് കാപ്പിപ്പൊടി നിർമാണത്തിലേക്ക്

​* പച്ചത്തക്കാളി ഈ പ്രശ്‌നത്തിന് നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് പച്ചത്തക്കാളി എന്നിവ ചേര്‍ത്തടിച്ച് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം.

* ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഗുണങ്ങള്‍ നല്‍കുന്ന കറ്റാര്‍ വാഴ ഇവിടെയും ഒരു പരിഹാര വഴിയായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ്. ഇതിന്റെ ഈര്‍പ്പം ശരീരം വലിച്ചെടുക്കുമ്പോള്‍ ഞരമ്പുകളുടെ തടിപ്പ്‌ കുറയും. ഇതിലെ ന്യൂട്രിയന്റുകള്‍ ചര്‍മ്മത്തേയും സര്‍കുലേറ്ററി സിസ്റ്റത്തേയും സുഖപ്പെടുത്താന്‍ ഏറെ ഗുണകരമാണ് ഞരമ്പുകളുടെ തടിപ്പ്‌ കുറയാന്‍ നല്ലതുമാണ്. കററാര്‍ വാഴ ജെല്‍ കൊണ്ട് ഈ ഭാഗം മസാജ് ചെയ്താല്‍ മതിയാകും. കറ്റാര്‍ വാഴ പോള നടുവേ കീറി ഇത് വച്ച് മസാജ് ചെയ്യാം. കഴുകണമെന്നുമില്ല.

English Summary: Try these natural remedies for varicose veins
Published on: 19 March 2022, 11:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now