പൈല്‍സ് (മൂലക്കുരു) വളരെ സങ്കീർണ്ണമായ പ്രശ്നമല്ലെങ്കിലും, ഇതുകൊണ്ട് പല അസ്വസ്ഥതകളും ഉണ്ടാകുന്നു. പൈല്‍സ് മലദ്വാരത്തിന് അകത്തും ചുറ്റുമായും വീക്കമുണ്ടാക്കുന്നു. രക്ത കുഴലുകൾ ചില കാരണങ്ങളാൽ വികസിക്കുന്നതുകൊണ്ടാണ് ഈ വീക്കമുണ്ടാകുന്നത്. രോഗം കൂടുതലാകുന്ന സാഹചര്യത്തിൽ ഈ രക്തക്കുഴലുകൾ പേശികളോടൊപ്പം മലദ്വാരത്തിന് പുറത്തുകാണപ്പെടുന്നു. സാധാരണയായി ഇത് തനിയെ അപ്രത്യക്ഷമാകാറുണ്ട്. എന്നിരുന്നാലും ചിലപ്പോള്‍ ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്.
പാരമ്പര്യമായും, പ്രായമായവരിൽ, ഗര്‍ഭിണികളിൽ, കൂടുതലായി നിന്ന് ജോലിചെയ്യുന്നവർ എന്നിവരിൽ പൈല്‍സ് വരാനുള്ള സാധ്യത ഏറെയാണ്. ഉദരത്തില്‍ നിന്നുള്ള അമിതമായുള്ള സമ്മര്‍ദ്ദം മലദ്വാരത്തിന് ചുറ്റും വീക്കം വരാനും അത് പൈല്‍സ് ആയി മാറാനും സാധ്യത ഉണ്ട്. അമിത വണ്ണം ഇതിന്റെ ഒരു പ്രധാന ഘടകമാണ്. അനാരോഗ്യകരമായ ആഹാരക്രമവും പൈല്‍സിന് കാരണമാകാം.
വേദനയും മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവവുമാണ് സാധാരണയായി കാണുന്ന ലക്ഷണങ്ങൾ. മലദ്വാരത്തിന് ചുറ്റുമായി വീക്കം, ചൊറിച്ചിൽ, മലദ്വാരത്തില്‍ നിന്നുള്ള ഡിസ്‌ചാര്‍ജ് എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. പൈല്‍സ് ഭേദമാക്കാൻ ഈ പ്രകൃതിദത്ത മരുന്നുകൾ ഉപയോഗിച്ചുനോക്കാം.
- പൈല്‍സിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മലബന്ധം ആയതിനാല്‍ തൃഫല ചൂര്‍ണം പതിവായി കഴിക്കുന്നത് നല്ലതാണ്. മലബന്ധം ഇല്ലാതാക്കി പൈല്‍സ് വരുന്നത് തടയാന്‍ ഇത് സഹായിക്കും. കിടക്കുന്നതിന് മുമ്പ് 4 ഗ്രാം തൃഫല ചൂര്‍ണ്ണം ചൂടു വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. പതിവായി ഇത് കുടിച്ചാല്‍ ഫലം വളരെ വേഗത്തില്‍ ലഭിക്കും.
- ആവണക്കെണ്ണയിൽ ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ട് മാത്രമല്ല ഫംഗസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാനുള്ള ഗുണങ്ങളും ഉണ്ട്. ഇത് പൈല്‍സിന്റെ വലുപ്പം കുറയ്‌ക്കാനും വേദന മാറ്റാനും സഹായിക്കും. ദിവസേന രാത്രി 3ml ആവണക്കെണ്ണ പാലില്‍ ചേര്‍ത്ത് കുടിക്കുക. അതുപോലെ പുറമെ പുരട്ടുകയും ചെയ്യാം.പതിവായി ആവണക്കെണ്ണ കുടിക്കുന്നതും പുറമെ പുരട്ടുന്നതും വേദനയും പൈല്‍സിന്റെ ലക്ഷണങ്ങളും ഇല്ലാതാക്കാന്‍ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുടി നരയ്ക്കാതിരിക്കാൻ ആവണക്കെണ്ണ , വെളിച്ചെണ്ണ കൂട്ട്
- മലബന്ധം ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ശീലമാക്കുക. അമിതമായി ഫൈബര്‍ (നാരുകള്‍) അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഫൈബര്‍ കൂടുതല്‍ അളവില്‍ മലം ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ ഇത് ഒഴിവാക്കുക. വറുത്ത ഭക്ഷണങ്ങളും പൈല്‍സിന് ദോഷമാണ്. ഇവ ദഹനപ്രവര്‍ത്തനം സാവധാനത്തിലാക്കുന്നത് കുടലിന്റെ ചലനം ക്രമരഹിതമാകാന്‍ കാരണമാവുകയും എരിച്ചില്‍ കൂട്ടുകയും ചെയ്യും. ഇത് വേദനയും അസ്വസ്ഥതയും കൂടുതലാക്കും. കട്ടി കൂടിയ ഭക്ഷണത്തിന് പുറമെ എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുന്നതാണ് ഉത്തമം. പ്രത്യേകിച്ച് പൈല്‍സില്‍ നിന്നും രക്തസ്രാവം ഉള്ളപ്പോള്‍ ഇത് കഠിനമായ വേദനക്ക് കാരണമാകും.
- ധാരാളം വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കും അങ്ങനെ പൈല്‍സിനെ പ്രതിരോധിക്കുകയും ചെയ്യും. പൈല്‍സ് ഭേദമാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ഇത്. ആവശ്യത്തിന് വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും ചെയ്‌താല്‍ കുടലിന്റെ ചലനവും ആരോഗ്യകരമാകും.
- വെള്ളരിക്ക, കാരറ്റ് തുടങ്ങിയവ അടങ്ങിയ സാലഡുകള്‍ ശീലമാക്കുക. ഭക്ഷണത്തില്‍ കായം ഉൾപ്പെടുത്തുന്നത് നല്ലതാണ്. പച്ചക്കറികളുടെ കൂടെ ചേര്‍ത്തോ അല്ലെങ്കില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലര്‍ത്തിയോ ദിവസവും കഴിക്കുക. പാചകത്തിന് എന്ന പോലെ രോഗങ്ങള്‍ ഭേദമാക്കാനും ഉപയോഗിക്കുന്ന ഇന്ത്യന്‍ സുഗന്ധവ്യജ്ഞനമാണ് ഇത്. ഇത് ദഹനം മെച്ചപ്പെടുത്തുകയും അതുവഴി പൈല്‍സിനെ പ്രതിരോധിക്കുകയും ചെയ്യും.