പാന്‍ക്രിയാസ്, ശരീരത്തിന് ആവശ്യമായ ഇന്‍സുലിന്‍ ഉൽപ്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുകയോ അല്ലെങ്കില്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് അതിനോട് പ്രതികരിക്കാനുള്ള കഴിവ് ഇല്ലാതാവുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. വര്‍ദ്ധിച്ച വിശപ്പ്, അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, എന്നിവയെല്ലാം രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരുന്നതിൻറെ സൂചനകളാണ്. പലപ്പോഴും മരണത്തിന് വരെ കാരണമായേക്കാവുന്ന ഒരു രോഗമാണ് പ്രമേഹം. അതിനാൽ രോഗം നിയന്ത്രണത്തിൽ വെയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പ്രായം പ്രമേഹത്തിന് ഒരു പ്രശ്‌നമല്ല, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം അകറ്റാൻ കൂവളം
അനാരോഗ്യകരമായ ജീവിതശൈലി, ഭക്ഷണത്തിലെ നിയന്ത്രണത്തിൻറെ അഭാവം എന്നിവയും പ്രമേഹത്തിന് കാരണമാകുന്ന ഘടകങ്ങളാണ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ വിവിധ മരുന്നുകളും തെറാപ്പികളും ലഭ്യമാണ്. രക്തത്തിലെ പഞ്ചസാര വീട്ടിലിരുന്നു തന്നെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ പരിചയപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: ഉലുവ- പ്രമേഹം നിയന്ത്രിക്കുമോ?
കറുവപ്പട്ട, നമ്മുടെയെല്ലാം അടുക്കളയില്‍ കാണപ്പെടുന്ന വളരെ ആരോഗ്യകരമായ ഒരു സുഗന്ധവ്യഞ്ജനമാണ്. പല വിഭവങ്ങളുടെയും രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. കറുവപ്പട്ടയില്‍ പൊട്ടാസ്യം, വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നമുക്ക് പല തരത്തില്‍ ഗുണം ചെയ്യും. കറുവപ്പട്ട പൊടിച്ച് ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കുടിച്ചാല്‍ പ്രമേഹം നിയന്ത്രണവിധേയമാകും.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ കാൽസ്യം കൂടിയാലുണ്ടാകുന്ന അപകടങ്ങൾ
മഞ്ഞള്‍ പാല്‍ കുടിക്കുന്നത് ജലദോഷം, ചുമ, പനി എന്നിവയ്ക്ക് ഉത്തമമാണ്. പക്ഷേ, പ്രമേഹത്തിനും മഞ്ഞള്‍ പാല്‍ കുടിക്കാം. ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന ധാരാളം പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞള്‍ പാല്‍ കുടിക്കണം.
ബദാമില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ പല രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ദിവസവും വെള്ളത്തില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ, ഇതില്‍ സോഡിയത്തിന്റെ അളവ് കുറവാണ്, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ പ്രീ ഡയബറ്റിസ് രോഗിയാണെങ്കില്‍ ബദാം പാല്‍ കുടിക്കുക. ഒരു ഗ്ലാസ് പാലില്‍ 6-7 ബദാം കുതിര്‍ത്ത് വെച്ച് പിന്നീട് കുടിക്കുകയും ചെയ്യാം.