വയറ്റിലുണ്ടാകുന്ന ഗ്യാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർ ഏറെയാണ്. വെളിയിൽ നിന്ന് വാങ്ങുന്ന മരുന്നുകൾ ഇതിനായി പരീക്ഷിക്കുന്നത് ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം വരുത്താം. എന്നാൽ ഇതിനായി വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന ചില ടിപ്പുകളുണ്ട്. അവയെ കുറിച്ച് കൂടുതലറിയാം.
* വയറ്റിൽ ഗ്യാസ് നിറയുന്നതിന് പ്രതിവിധിയായി ചെയ്യാവുന്ന ഒരു സിംപിളായ വഴിയാണ് അടിവയറില്‍ മസാജ് ചെയ്യുക എന്നത്. വന്‍കുടല്‍ സ്ഥാനം ആധാരമാക്കി ചെയ്യാവുന്ന രീതിയാണിത്. ഇതിനായി ആദ്യം കൈ വലത്തേ ഇടുപ്പെല്ലിന്റെ മുകളില്‍ വച്ച് വട്ടത്തില്‍ മസാജ് ചെയ്ത് വാരിയെല്ലിന്റെ ഭാഗത്തേക്ക് കൈ ചലിപ്പിക്കുക. ഇത് പല തവണ ആവര്‍ത്തിച്ചു ചെയ്യാവുന്നതാണ്. ഇത് വയറ്റിലെ ഗ്യാസ് നീക്കാന്‍ ചെയ്യാവുന്ന വഴിയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ്, വയറുവേദന ഒഴിവാക്കാൻ ഇനി വൈദ്യൻ വേണ്ട; പകരം വീട്ടിൽ തന്നെ ചായ ഉണ്ടാക്കി കുടിയ്ക്കാം
* വ്യായാമം ശീലമാക്കുക. വലിയ വ്യായാമമല്ലെങ്കില്‍ പോലും നടത്തം പോലുള്ളവ ചെയ്യാം. പ്രത്യേകിച്ചും ഭക്ഷണം കഴിച്ചാല്‍ ഉടന്‍ കിടക്കുന്നത് പോലുള്ളവ ഒഴിവാക്കുക. പ്രത്യേകിച്ചും രാത്രി ഭക്ഷണം കഴിച്ചാലുടന്‍ കിടക്കുന്നത് ഒഴിവാക്കണം. ഭക്ഷണത്തിന് ദഹനത്തിനുള്ള സമയം നല്‍കണം. ഇതിന് ശേഷം മാത്രം ഉറങ്ങുക, അല്ലെങ്കില്‍ കിടക്കുക. വിശ്രമാവസ്ഥയില്‍ ദഹന പ്രക്രിയ പതുക്കെയാകും. ഇതാണ് ഭക്ഷണ ശേഷം ഉടന്‍ കിടക്കരുതെന്ന് പറയുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വ്യായാമം അധികമായാലും ആരോഗ്യത്തിന് ദോഷം
* നാരുകള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് ഗ്യാസ് കുറയ്ക്കാനുളള നല്ലൊരു വഴിയാണ്. ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ശീലമാക്കുക. ഇതെല്ലാം ഗ്യാസ് കുറയ്ക്കാന്‍ സഹായിക്കും. ഇതു പോലെ പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ചിലപ്പോള്‍ ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കും. ഇതിനുള്ള പരിഹാരം ഇവ മുളപ്പിച്ച് കഴിയ്ക്കുന്നത് തന്നെയാണ്. ഇതുപോലെ ധാരാളം വെളളം കുടിയ്ക്കുകയെന്നത് ശീലമാക്കുക. ഇതും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം
* ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് ബ്ലോട്ടിംഗ് ഒഴിവാക്കാനുള്ള മറ്റൊരു വഴി കൂടിയാണ്. ഇത് വയറ്റിലെ ഗ്യാസ് പുറത്തേക്ക് പോകാന്‍ വഴിയൊരുക്കുന്ന ഒന്നാണ്. ഇത് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഇതു പോലെ ചൂടുവെള്ളം കുടിയ്ക്കുന്നത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനുള്ള മറ്റൊരു പ്രധാന വഴിയാണ്. ജീരകം, ഇഞ്ചി പോലുള്ള ചില ചേരുവകള്‍ ഇട്ടു തിളപ്പിയ്ക്കുന്ന ചൂടുവെള്ളം ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.