Updated on: 11 April, 2022 8:04 PM IST
Try these to get rid of wrinkles and lines on the face

സാധാരണയായി പ്രായമാകുമ്പോഴാണ് ചർമ്മത്തിൽ ചുളുവുകൾ വരുന്നതെങ്കിലും ചില ചെറുപ്പക്കാരിലും ഈ പ്രശ്‌നം കാണാറുണ്ട്. വെളിയിൽ നിന്ന് വാങ്ങുന്ന ക്രീമുകൾ ഉപയോഗിച്ചാൽ താല്‍ക്കാലിക ഗുണം ലാഭിക്കാം, പക്ഷെ പിന്നീട് അത് ദോഷം ചെയ്യുന്നു. ഇതിന് പരിഹാരമായി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചിലതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മം മനോഹരമായി സംരക്ഷിക്കുന്നതിനായി ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ചിരിയ്ക്കുമ്പോഴും മറ്റും ചെറിയ ചുളിവുകള്‍ വരുമെങ്കിലും ഇത് വീണ്ടും പൂര്‍വാസ്ഥയിലാകും. എന്നാല്‍ പ്രായമാകുമ്പോള്‍ മുഖ ചര്‍മത്തിന്റെ കട്ടി കുറയുന്നു. കൊളാജന്‍ കുറയുന്നു. ഇത്തരം ചുളിവുകള്‍ വരാന്‍ ചെറുപ്പക്കാര്‍ക്കിടയിലെ ഒരു കാരണം പുകവലി ശീലമാണ്. ഇതു പോലെ കടുത്ത വെയില്‍ ഏല്‍ക്കുന്നതും ദോഷം വരുത്തുന്നു. ഇതു പോലെ അമിതമായ സ്‌ട്രെസ് ദോഷം വരുത്തും. ഇത് ചര്‍മത്തില്‍ ചുളിവുകളായി രൂപപ്പെടും. പാരമ്പര്യമായും ഇത് വരും. അമിതമായ, പ്രത്യേകിച്ചും ഗുണമില്ലാത്ത മേയ്ക്കപ്പ് വസ്തുക്കള്‍, ക്രീമുകള്‍ എന്നിവയെല്ലാം തന്നെ ഇത്തരം ചുളിവിന് വഴിയുണ്ടാക്കും.

- ധാരാളം വെള്ളം കുടിയ്ക്കണം. ഹൈ കാര്‍ബോ, മധുരം, വറവ് എന്നിവയെല്ലാം കുറയ്ക്കുക. ഇത് ശരീരത്തില്‍ വീക്കമുണ്ടാക്കും. ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കും. ഇതു പോലെ ഫാസറ്റ് ഫുഡ്, പ്രോസസ്ഡ് ഫുഡ് എന്നിവയും ചര്‍മ്മത്തെ കേടു വരുത്തും. അതേ സമയം പച്ചക്കറികളും പഴങ്ങളും കഴിയ്ക്കുന്നത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നില നിര്‍ത്തും. കഴിയുന്നത്ര കെമിക്കല്‍ വസ്തുക്കളുടെ ഉപയോഗം കുറയ്ക്കണം.

ബന്ധപ്പെട്ട വാർത്തകൾ: തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മം ലഭിക്കുന്നതിന് ഇതാ മാമ്പഴ ഫേസ് പാക്കുകൾ

- അമിതമായി മുഖമോ കൈ, കാലുകളോ കഴുകുന്നത്. പ്രത്യേകിച്ചും വരണ്ട ചര്‍മ്മമെങ്കില്‍ ചുളിവുകളും വടുക്കളുമെല്ലാം വരുന്നു. ടാപ് വാട്ടര്‍ ഉപയോഗിയ്ക്കുമ്പോള്‍ ഫ്‌ളൂറൈഡ്, ക്ലോറൈഡ് എന്നിവയും ഇതിന് കാരണമാകുന്നു. നമ്മുടെ ചര്‍മത്തില്‍ ജീവിയ്ക്കുന്ന ബാക്ടീരിയകളും ഫംഗസുകളുമുണ്ട്.  ഇത് ചര്‍മ്മത്തെ സംരക്ഷിയ്ക്കുന്നു. അമിതമായി സോപ്പും ലോഷനുകളും ഇട്ട് കഴുകുമ്പോള്‍ ഇത്തരം ആരോഗ്യകരമായ ബാക്ടീരിയ നശിക്കുന്നു.

- മുട്ട മഞ്ഞ, തേന്‍, എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ എന്നിവ അടങ്ങിയ പായ്ക്ക് ചുളിവുകള്‍ നീക്കാന്‍ നല്ലതാണ്. മുട്ട മഞ്ഞയും വെള്ളയും ഉപയോഗിയ്ക്കാം. ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ട പ്രോട്ടീന്‍, വൈറ്റമിന്‍ സമ്പുഷ്ടമാണ്. തേനിന് ആന്റി ബാക്ടീരിയല്‍, ഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് ആഴ്ചയില്‍ രണ്ടു മൂന്ന് തവണ ചെയ്യാം. മുട്ട മഞ്ഞ ഉപയോഗിയ്ക്കാന്‍ മടിയെങ്കില്‍ പകരം നല്ലതു പോലെ പഴുത്ത ഏത്തപ്പഴം ഉടച്ചതില്‍ മുട്ട വെള്ള ചേര്‍ക്കാം. ബാക്കി ചേരുവകള്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാം.

English Summary: Try these to get rid of wrinkles and lines on the face
Published on: 11 April 2022, 07:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now