വെയിലത്ത് നടന്നാൽ, പ്രത്യേകിച്ചും വേനൽക്കാലങ്ങളിൽ നമ്മുടെയെല്ലാം മുഖം കരിവാളിക്കുകയും വാടിപോകുകയും ചെയ്യുന്നത് സാധാരണയാണ്. ഏറെ നേരം സൂര്യതാപം ഏൽക്കുന്നതിലൂടെ ചർമ്മം കറുത്തു കരുവാളിക്കാനുള്ള സാധ്യത കൂടുതലാണ്. ശക്തിയാർന്ന അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങി അവയുടെ തിളക്കവും മൃദുത്വവും ഇല്ലാതാക്കുന്നതാണ് ഇതിനു പിന്നിലെ കാരണം. ചര്‍മ്മത്തിലെ ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാൻ പലരും മാർക്കറ്റിൽ ലഭിക്കുന്ന പല ക്രീമുകളും ഉപയോഗിക്കാറുണ്ട്. അതിന് പകരമായി ചില വീട്ടു വൈദ്യങ്ങളുണ്ട്. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ.
ബന്ധപ്പെട്ട വാർത്തകൾ: മുഖം വെളുക്കാൻ തേങ്ങാവെള്ളത്തിന്റെ ഈ കൂട്ടുകൾ
പാലുകൊണ്ടാണ് ആദ്യത്തെ വഴി. ഇതിൽ രണ്ട് സ്റ്റെപ്പുകൾ ചെയേണ്ടതുണ്ട്. ക്ലെന്‍സിംഗ്, എക്‌സ്‌ഫോളിയേഷന്‍, എന്നിവയാണ് അവ. പാല്‍, പുട്ടിന്റെ പൊടി എന്നിവയാണ് ഇതിനായി വേണ്ടത്. പുട്ട് പൊടി അല്ലെങ്കില്‍ അരിപ്പൊടി പറ്റില്ലെങ്കില്‍ മസൂര്‍ ദാല്‍ അഥവാ ചുവന്ന പരിപ്പ് ഉപയോഗിച്ചു ചെയ്യാം. ഇതല്ലെങ്കില്‍ കടലമാവ് ഉപയോഗിച്ച് ചെയ്യാം.
ബന്ധപ്പെട്ട വാർത്തകൾ: മുഖം മിനുക്കാനും തിളങ്ങാനും ഉണക്കമുന്തിരി മതി
ചെയ്യേണ്ട വിധം
ഇതിനായി ചെയ്യേണ്ടത് ആദ്യം പാല്‍ പഞ്ഞിയില്‍ മുക്കി മുഖം ക്ലീന്‍ ചെയ്യുകയെന്നതാണ്. പാല്‍ നല്ലൊരു ക്ലെന്‍സറാണ്. മുഖത്തിന് തിളക്കവും ഈര്‍പ്പവും നല്‍കും. ഇതിന് ശേഷം പാലില്‍ അല്‍പം അരിപ്പൊടി അല്ലെങ്കിൽ പരിപ്പ് പൊടി ചേർത്ത് മുഖം സ്‌ക്രബ് ചെയ്യുക. വല്ലാതെ ഉരയ്ക്കരുത്. മെല്ലെ സ്‌ക്രബ് ചെയ്യാം. ഒരു മസാജിംഗ് ഗുണം ലഭിയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: സിമ്പിളായി മുഖം മിനുക്കാൻ 'സിമ്പിൾ മേക്കപ്പ്' ചെയ്യുന്ന രീതി അറിയുക
അടുത്തത് തക്കാളിയുടെ പള്‍പ്പാണ്. തക്കാളിയുടെ പള്‍പ്പ് നാച്വറല്‍ ആസ്ട്രിജന്റാണ്. ഇത് മുഖത്തെ സുഷിരങ്ങള്‍ ചുരുക്കാന്‍ സഹായിക്കും. ഇതിലെ ലൈക്കോപീന്‍ നല്ലൊരു ആന്റിഓക്‌സിഡന്റ് ആണ്. ഇതാണ് തകളിയ്ക്ക് ചുവന്ന നിറം നല്‍കുന്നത്. ഈ ഘടകം സൂര്യനില്‍ നിന്നുണ്ടാകുന്ന UV rays നെ തടയാന്‍ സഹായിക്കുന്നു. ചെറിയൊരു സണ്‍സ്‌ക്രീന്‍ ഇഫക്ട് എന്നു വേണം, പറയുവാന്‍. തക്കാളിയ്‌ക്കൊപ്പം തൈരും ഉപയോഗിയ്ക്കാം. തൈര് ഏറെ നല്ലതാണ് ചർമ്മത്തിന്. ഇത് ചര്‍മത്തിന് ഈര്‍പ്പം നല്‍കും. ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. മുഖം വൃത്തിയാക്കുക. പിന്നീട് തക്കാളി, തൈര് എന്നിവ ചേര്‍ത്തിളക്കി മുഖത്തിടാം. ഇത് കുറേക്കഴിയുമ്പോള്‍ കഴുകാം.
മുഖത്ത് ടോണര്‍ ഉപയോഗിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതിനായി കാല്‍ ഭാഗം റോസ് വാട്ടര്‍, മുക്കാല്‍ ഭാഗം ഗ്രീന്‍ ടീ എന്നിവ ഉപയോഗിയ്ക്കാം. ഇവ രണ്ടും തണുപ്പിയ്ക്കുക. ഇത് മുഖത്ത് സ്പ്രേ ചെയ്യാം. ഇത് മുഖത്തിന് തണുപ്പും തിളക്കവും നല്‍കുന്നു. ഇത് കഴുകണം എന്നില്ല. ഇതു പോലെ കുക്കുമ്പര്‍ ജ്യൂസ് കൊണ്ടുണ്ടാക്കുന്ന ഐസ്‌ക്യൂബ് ഉപയോഗിച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്.