നമ്മുടെ തിരക്കുള്ള ജീവിതത്തിൽ, പലപ്പോഴും കൈമുട്ടിനെയും കാൽമുട്ടുകളെയും കുറിച്ച് നമ്മൾ ശ്രദ്ധിക്കാറില്ല. എന്നാൽ അവ മറച്ചുവെക്കുന്നതും ബുദ്ധിമുട്ടാണ്. അടുക്കളയിൽ നിന്ന് ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് ഇതിന് പ്രതിവിധിയുണ്ടാക്കാം.
കൈകാൽ മുട്ടുകളിലെ ഇരുണ്ട നിറത്തിന്റെ മൂലകാരണങ്ങൾ എന്താണെന്ന് ആദ്യം നോക്കാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്:
- എക്സ്ഫോളിയേഷൻ അഥവാ നിർജ്ജീവ ചർമ്മം നീക്കം ചെയ്യുന്ന പ്രവർത്തിയുടെ അഭാവം.
- കുറേനേരം സൂര്യപ്രകാശം ഏൽക്കുന്നത് ഹൈപ്പർ-പിഗ്മെന്റേഷനിലേക്കും ആ പ്രദേശത്തെ ഇരുണ്ട നിറവ്യത്യാസം ഉള്ള ചർമ്മത്തിലേക്കും നയിക്കുന്നു.
- ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ.
- ചർമ്മത്തിന് പ്രായമാകൽ കാരണം ഉള്ള നിറവ്യത്യാസം.
- അൾട്രാവയലറ്റ് വികിരണം കാരണമുള്ള മെലാസ്മ.
- ചില തുണിത്തരങ്ങളുമായോ ഏതെങ്കിലും ബാഹ്യവസ്തുക്കളുമായോ ചർമ്മത്തിന്റെ സമ്പർക്കം കാരണം ഉണ്ടാകുന്ന സംഘർഷം.
- സോറിയാസിസ് അല്ലെങ്കിൽ എക്സിമ (കരപ്പൻ) പോലുള്ള ചർമ്മ പ്രശ്നങ്ങൾ.
- കാൽമുട്ടിനും കൈമുട്ടിനും പരിക്ക് പറ്റിയതിനു ശേഷമുള്ള ചർമ്മത്തിനുണ്ടാകുന്ന ക്ഷതം.
ഇരുണ്ട നിറം നീക്കാൻ പ്രകൃതിദത്ത പരിഹാരങ്ങൾ
നിങ്ങളുടെ കൈമുട്ടിനും കാൽമുട്ടിനും നിറം പകരാൻ 7 ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങൾ ഇതാ. മുട്ടിലെ ഇരുണ്ട നിറം കുറയ്ക്കുന്നതിനും ചർമ്മത്തെ ഫലപ്രദമായി ശുദ്ധീകരിക്കുന്നതിനും ഈ ഘടകങ്ങൾ സഹായിക്കും.
നാരങ്ങ
സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളും അസിഡിറ്റി സ്വഭാവവും ഉള്ള നാരങ്ങ സ്ഥിരമായ ചർമ്മസംരക്ഷണ ചേരുവയാണ് എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇത് ചർമ്മത്തിന്റെ നിറം തിളക്കമാർന്നതാക്കുകയും ആവർത്തിച്ചുള്ള ഉപയോഗം നിങ്ങളുടെ കാൽമുട്ടുകളുടെയും കൈമുട്ടുകളുടെയും ഇരുണ്ട നിറം ഇല്ലാതാക്കുകയും ചെയ്യും.
തൈരും കടലപ്പൊടിയും
തൈര് ഏറ്റവും മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറുകളിൽ ഒന്നാണ്, പക്ഷേ പലർക്കും ഈ വസ്തുതയെക്കുറിച്ച് അറിയില്ല. ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടീസ്പൂൺ കടല മാവ് എന്നിവ ഒരുമിച്ച് കലർത്തി ചർമ്മത്തിൽ പ്രയോഗിച്ചാൽ ചർമ്മത്തിലെ ഇരുണ്ട പാടുകൾ മങ്ങുന്നതിന് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ മിശ്രിതം നിങ്ങളുടെ കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവയിൽ പുരട്ടി 15 മിനിറ്റ് കാത്തിരിക്കുക. പിന്നീട് ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. നിങ്ങളുടെ ചർമ്മം മൃദുവും തിളക്കമുള്ളതുമായി അനുഭവപ്പെടുന്നതാണ്.
കറ്റാർ വാഴ
ചർമ്മത്തിലെ ഇരുണ്ട ഭാഗം വരണ്ടതും മങ്ങിയതുമായിരിക്കും, പ്രത്യേകിച്ച് ശൈത്യകാലത്ത്. ഇതിന് പരിഹാരമായി വേണ്ടത് കറ്റാർ വാഴയുടെ സ്വാഭാവിക ഗുണങ്ങൾ മാത്രമാണ്. മാംസളമായ കറ്റാർ വാഴ ഇല പൊട്ടിച്ച് അതിന്റെ പൾപ്പ് നീക്കം ചെയ്യുക. നിങ്ങളുടെ കൈകൊണ്ട് ഈ പൾപ്പ് ചെറുതായി ചതച്ച് വരണ്ട കൈമുട്ടിലും കാൽമുട്ടിലും പുരട്ടുക. ഈ പൾപ്പ് 20 മിനിറ്റ് നേരം ചർമ്മത്തിൽ തുടരുവാൻ അനുവദിച്ചാൽ, നിങ്ങൾക്ക് ഈർപ്പവും, തിളക്കവുമുള്ള ചർമ്മം ലഭിക്കും. പൾപ്പ് നീക്കം ചെയ്യാൻ തണുത്ത വെള്ളത്തിൽ കഴുകുക.
വെളിച്ചെണ്ണയും ചൂടുവെള്ളത്തിലെ കുളിയും
വരണ്ട ചർമ്മത്തിന് മറ്റൊരു മികച്ച പ്രതിവിധി പോഷക സമ്പന്നമായ വെളിച്ചെണ്ണയാണ്. നിങ്ങളുടെ കൈമുട്ടിനും കാൽമുട്ടിനും വെളിച്ചെണ്ണ ഉപയോഗിച്ച് നന്നായി മസാജ് ചെയ്യുക. വെളിച്ചെണ്ണ പൂർണ്ണമായും ചർമ്മത്തിലേക്ക് ഇറങ്ങിച്ചെന്ന് വരണ്ടതാകുന്നത് വരെ മസാജ് ചെയ്യാൻ ശ്രമിക്കുക. ഇതിന് ശേഷം, നല്ല ചൂടുവെള്ളത്തിൽ കുളിക്കുക. ഓർമ്മിക്കുക - ഈ സമയം സോപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കുക.
മഞ്ഞൾ
ഈ ഇന്ത്യൻ സുഗന്ധവ്യഞ്ജനം ഒരു ജനപ്രിയ ആന്റിസെപ്റ്റിക് ആണ്. മഞ്ഞൾ അരച്ചത് ധാരാളം ചർമ്മ പ്രശ്നങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു. അതുപോലെ, ഇരുണ്ട കൈമുട്ടുകളിലും കാൽമുട്ടുകളിലും ഉപയോഗിക്കുമ്പോൾ, ഇത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.
ഇത് പുരട്ടി, 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.