Updated on: 6 March, 2021 7:00 PM IST
അസു ഖങ്ങള്‍ വരുന്ന സമയത്ത് നമ്മള്‍ വീട്ടില്‍ നടത്തുന്ന പ്രതിവിധികളില്‍ പോലും തുളസി ഒഴിവാക്കാനാവാത്ത ഘടകമാണ്.

ഇന്ത്യയില്‍ രണ്ടുതരത്തിലുള്ള തുളസിയാണ് ഉള്ളത്. പച്ച നിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കില്‍ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസി കൃഷ്ണ തുളസി യെന്നുമാണ് അറിയപ്പെടുന്നത്. തുളസി ശരിക്കും ഒരു ഔഷധമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

അതുകൊണ്ടുതന്നെ പഴമക്കാര്‍ തുളസിയ്ക്ക് കൊടുത്തിരുന്ന സ്ഥാനവും പ്രധാനമാണ്. പണ്ടൊക്കെ ആളുകള്‍ തുളസിയില ചെവിയുടെ പുറകില്‍ ചൂടാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നാണക്കേട് കരുതി ആരും അതൊന്നും ചെയ്യുന്നില്ല. മനുഷ്യശരീരത്തിലെ ആഗിരണശക്തി കൂടുതലുള്ള സ്ഥലം ചെവിയാണെന്ന് പഴമക്കാര്‍ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അവര്‍ ചെവിയുടെ പിന്നില്‍ വച്ചിരുന്നത്.

പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുന്നതിനും ബാക്ടീരിയ, ചര്‍മ്മരോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനും തുളസിയുടെ ഉപയോഗംകൊണ്ട് സാധിക്കും. കൂടാതെ അസു ഖങ്ങള്‍ വരുന്ന സമയത്ത് നമ്മള്‍ വീട്ടില്‍ നടത്തുന്ന പ്രതിവിധികളില്‍ പോലും തുളസി ഒഴിവാക്കാനാവാത്ത ഘടകമാണ്.

നമ്മുടെ പേഴ്സില്‍ ഒരു തുളസിയില വയ്ക്കുന്നത് ഉത്തമമാണെന്നാണ് പലരും വിശ്വസിക്കുന്നു. പ്രത്യേകിച്ചും എവിടെയെങ്കിലും യാത്രപോകുന്നതിന് മുന്നേ ആണെങ്കില്‍ അത്യുത്തമമെ ന്നാണ് വിശ്വാസം.ഇങ്ങനെ ചെയ്താല്‍ യാത്ര ശുഭകരമായി ലക്ഷ്യസ്ഥാനത്തിലെത്തുമെന്നാണ് വിശ്വാസം.

സാധാരണയായി പേഴ്സില്‍ പണം നിറയാന്‍ പല വിധത്തിലുള്ള ഉപായങ്ങളും ജ്യോതിഷവും വാസ്തുവുമെല്ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. അതില്‍ പ്രധാനം തുളസിയിലതന്നെയാണ്. തുളസി യില്‍ മഹാവിഷ്ണുവിന്‍റെയും മഹാലക്ഷ്മിയുടേയും സാന്നിധ്യമുണ്ടെന്നാണ് ദേവിഭാഗവതത്തില്‍ പറയുന്നത്.

തുളസിത്തറക്കെട്ടി അതില്‍ കൃഷണതുളസി നട്ട് സംരക്ഷിക്കുന്നത് വളരെ നല്ലതാണ്. തുളസിത്തറയില്‍ വിളക്ക് വയ്ക്കുന്നതും ദിവസവും മൂന്നു തവണ മന്ത്രജപത്തോടെ പ്രദക്ഷിണം വയ്ക്കുന്നതും വളരെ നല്ലതാണ്.

കൂടാതെ ഏകാദശി, ചൊവ്വ വെള്ളി ദിവസങ്ങള്‍, ഏകാദശി എന്നീ ദിവസങ്ങളില്‍ തുളസിപ്പൂവോ ഇലയോ ഒന്നും അടര്‍ത്താന്‍ പാടില്ല. മാത്രമല്ല ചൂടാന്‍ ഭഗവാന് അര്‍പ്പിച്ച തുളസിമാത്രമേ ഉപയോഗിക്കാവൂ എന്നാണ് വിശ്വാസം.

തുളസി യിലയുടെ നീരെടുത്ത് ഏതെങ്കിലും പ്രാണിയോ ക്ഷുദ്ര ജീവികളോ കടിച്ചാൽ തുളസിനീര് പുരട്ടിയാൽ മതി എന്നത് പലർക്കും അനുഭവപ്പെട്ട കാര്യമാണ്

English Summary: Tulsi- First place in Ayurvedic treatment
Published on: 06 March 2021, 04:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now