Updated on: 28 June, 2022 8:30 PM IST
Turmeric for weight loss!

ആരോഗ്യഗുണത്തിലും, സൗന്ദര്യ പ്രശ്‌നങ്ങൾക്കും ചർമ്മസംരക്ഷണത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലാം മഞ്ഞൾ പേരുകേട്ടതാണ്. ഇതിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാലിന്റെ പത്ത് ഗുണങ്ങൾ

കൊഴുപ്പു കോശങ്ങൾ ഉണ്ടാകുന്നത്‌ കുറയ്‌ക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ശരീരത്തിന്റെ ഭാരം കുറയ്‌ക്കാനുള്ള നിരവധി ഗുണങ്ങൾ മഞ്ഞളിനുണ്ട്‌.  അതുവഴി ശരീരത്തിലെ മൊത്തം കൊഴുപ്പ്‌ കുറയുകയും ഭാരം കൂടുന്നത്‌ തടയുകയും ചെയ്യും. ഒരു നല്ല ആന്റി ഓക്സിഡന്റാണ് മഞ്ഞൾ. ഒപ്പം ദഹനസഹായിയും.  പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം തടയാനും മഞ്ഞളിന് കഴിയും. അതിനാൽ കൊഴുപ്പുകൾ ശരീരത്തിൽ നിലനിർത്തില്ല.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹത്തിന് പ്രകൃതി നൽകിയ ഇൻസുലിൻ

പൊണ്ണത്തടിയുള്ളവർക്കും പ്രമേഹത്തിന് സാധ്യതയുള്ളവർക്കും മഞ്ഞൾ ധാരാളം ഗുണം ചെയ്യുമെന്ന് പറയപ്പെടുന്നു. മഞ്ഞൾ പതിവായി കഴിക്കുന്നത് ശരീരത്തിലെ പിത്തരസം ഉൽപാദനം വർദ്ധിപ്പിക്കുന്നു. ദിവസവും രാവിലെ അൽപം മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് ശീലമാക്കു. അത് ആ ദിവസത്തെ മുഴുവൻ ദഹനത്തെ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: പൊണ്ണത്തടി കുറച്ച് ശരീരഘടന വരുത്താൻ മീനെണ്ണ ഗുളിക നല്ലതാണോ? അറിയാം

മഞ്ഞളിലെ കുർകുമിൻ വൈറ്റ് ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി മാറ്റുന്നു. ചർമ്മത്തിനു താഴെ അടിയുന്ന ഒരുതരം കൊഴുപ്പാണ് വൈറ്റ് ഫാറ്റ്. ഇത് പൊണ്ണത്തടിക്ക് കാരണമാകുന്നു. ഈ ഫാറ്റിനെ ബ്രൗൺ ഫാറ്റാക്കി കൊഴുപ്പിനെ എരിച്ച് കളയുന്നതിനൊപ്പം അതിൽ നിന്നുണ്ടാകുന്ന ഗ്ലൂക്കോസിനെ മഞ്ഞൾ എനർജിയാക്കുകയും ചെയ്യുന്നു. പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.

English Summary: Turmeric for weight loss!
Published on: 28 June 2022, 08:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now