ഭാരതീയർക്ക് എന്തിനും ഏതിനും മഞ്ഞൾ വേണം.മഞ്ഞൾപൊടി ഇല്ലാത്ത അടുക്കളകളോ മഞ്ഞൾ ചേരാത്ത കറികളോ ഇല്ല. മഞ്ഞൾ കൊണ്ട് ഫേസ്പാക്ക്, സോപ്പ്,കീടനാശിനി,ഓയിൽമെന്റ്,ടോണിക്ക്,ലേഹ്യം, സൂപ്, ജ്യൂസ്, ഓയിൽ,ചായ, കാപ്പി, പേസ്റ്റ്, ഫേസ്ക്രീം, സപ്ലിമെന്റ്കൾ എന്നിങ്ങനെ നിരവധി ഹെർബൽ ബ്യൂട്ടി പ്രോഡക്ടുകൾ ഉണ്ടാക്കാം.
മലയാളികളും കറികളില്‍ ധാരളമായി മഞ്ഞൾ ഉപയോഗിക്കാറുണ്ട്. മഞ്ഞളിന് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യമുള്ളവർക്ക് ദിവസം 200 മില്ലി ഗ്രാം വരെയും പ്രമേഹം കൊളസ്ട്രോൾ വൃക്കത്തകരാറ് ബ്ലഡ് പ്രഷർ എന്നിവ ഉള്ളവർക്ക് ദിവസം ഒരു ടീസ്പൂൺ വരെയും മഞ്ഞൾ കഴിക്കാം. ഈ കോവിഡ് കാലത്ത് ദിവസവും രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ ചൂടുവെള്ളത്തിൽ കലക്കി പതിയെ കുടിച്ചു തീർക്കാൻ പറയുന്നുണ്ട്.
മുറിവിന് മഞ്ഞൾ പൊടി ഇട്ടാൽ മതി, കടന്നൽ, തുടങ്ങിയ ജീവികൾ കടിച്ചാൽ മഞ്ഞൾ പൊടി ഇട്ട് വെള്ളം കുടിച്ചാൽ മതി ,ശരീരത്തിലെ ചതവ്, നീര് ഇവക്ക് മഞ്ഞൾ പൊടി കഴിച്ചാൽ മതി.കാലു വിണ്ടു കീറൽ, ശരീരത്തിലെ പാടുകൾ ഇവ മാറ്റുവാനും മഞ്ഞൾ കൊണ്ടുള്ള പാക്ക് മതി. നിത്യ യൗവനം നൽകുവാനും മഞ്ഞളിന് ആകും.
പാല്,കറ്റാർവാഴ നീര്, ചൂടുവെള്ളം,നെല്ലിക്ക ജ്യൂസ്, കഞ്ഞിവെള്ളം, കുരുമുളക്, സ്പൈസസ്, തൈര്, നാരങ്ങ, വേപ്പിലനീര് എന്നിവ ചേർത്ത് മഞ്ഞള് അകമേയും പുറമേയും ഉപയോഗിക്കാവുന്നതാണ്. മഞ്ഞൾ കീടനാശിനിയായും ഉപയോഗിക്കുന്നുണ്ട്.പല്ലിലെ കറ നീക്കാൻ ഉപയോഗിക്കാം.മഞ്ഞൾ ചേർത്ത വെള്ളം കൊണ്ടാണ് പുറമേനിന്ന് വാങ്ങുന്ന പച്ചക്കറികളിലും പഴങ്ങളിലും ഉണ്ടായേക്കാവുന്ന വിഷാംശം കഴുകി കളയുന്നത്. ഭൂമിക്കടിയിലെ പൊന്ന് എന്നറിയപ്പെടുന്ന മഞ്ഞള്‍ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ത്വക് രോഗങ്ങള്‍ മാറ്റുവാനും ഉത്തമമാമാണ്.
പച്ചമഞ്ഞളും മൈലാഞ്ചിയും സമമെടുത്ത് അരച്ച് കുഴിനഖമുള്ള ഭാഗത്ത് പൊതിഞ്ഞു കെട്ടുക വളരെയധികം ആശ്വാസം കിട്ടും.പഴുതാരയോ തേളോ കടിച്ചാല്‍ തുളസിനീരില്‍ മഞ്ഞള്‍ അരച്ചു പുരട്ടുക. കടന്നലോ തേനീച്ചയോ കുത്തിയാല്‍,പച്ചമഞ്ഞള്‍ കറുകനീരിലോ കുമ്പിളിണ്റ്റെ കുരുന്നു ചേര്‍ത്തോ അരച്ചിടുക.വേദനയും നീരും മാറും. ചിലന്തി കടിച്ചാല്‍, തുളസിനീരില്‍ പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും അല്‍പം കഴിക്കുകയും വേണം. ആര്യവേപ്പിലയും കണിക്കൊന്നയിലയും പച്ചമഞ്ഞളും അരച്ചിടുന്നതും ഫലപ്രദമാണ്.പച്ചമഞ്ഞളും വേപ്പിലയും സമം ചതച്ചിട്ട് വെള്ളം തിളപ്പിച്ച് ദിവസം മൂന്നു നേരം ഓരോ ഗാസ് കുടിക്കുക.ചര്‍മാരോഗ്യത്തിനു സഹായിക്കും. ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് പുരട്ടുകയോ അവ ഇട്ട് വെന്ത വെള്ളത്തില്‍ ചെറുചൂടില്‍ കുളിക്കുകയോ ചെയ്യുന്നതു ഫലപ്രദമാണ്.വളംകടി മാറാന്‍ പച്ചമഞ്ഞളും വെളുത്തുള്ളിയും സമം അരച്ച് രാവിലെയും വൈകിട്ടും പുരട്ടുക. പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചിടുന്നതും നല്ലതാണ്.
1.തലച്ചോറിന്റെ ആരോഗ്യം:
തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും മഞ്ഞള്‍ നല്ലതാണ്. വാരവിലെ മഞ്ഞള്‍ വെള്ളം ദിവസവും കഴിച്ചാല്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനവും ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും.
2. ക്യാന്‍സര്‍ സാധ്യതകള്‍ ഇല്ലാതാക്കും:
മഞ്ഞളിലെ ആന്‍റി ഓക്സിഡന്റ് ഘടകം, ക്യാന്‍സര്‍ സാധ്യതകളെ ഇല്ലാതെയാക്കും. കോശവളര്‍ച്ചയും വ്യാപനവും തടയാന്‍ മഞ്ഞളിന്റെ പ്രത്യേക ഗുണങ്ങള്‍ക്ക് കഴിയും. അതിനാല്‍ ദിനം പ്രതിയുള്ള ഉപയോഗം ക്യാന്‍സര്‍ റിസ്‌ക്കുകള്‍ ഇല്ലാതാക്കും. മഞ്ഞള്‍ വെള്ളം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് ശരീരത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
3. ദഹനം മെച്ചപ്പെടുത്തുന്നു:
ദിവസം മുഴുവനുള്ള ദഹനത്തെ വളരെയേറെ സഹായിക്കും. നിത്യേന മഞ്ഞള്‍ അടങ്ങിയ ആഹാരം കഴിക്കുകയാണെങ്കില്‍ ദഹനപ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്നാണ് ഗവേഷണ ഫലങ്ങള്‍ പറയുന്നത്.
4. ഹൃദയാരോഗ്യം:
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് മഞ്ഞള്‍ വെള്ളം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രക്തധമനികളിലെ പ്ലേഗ് രൂപീകരണം തടയാന്‍ മഞ്ഞളിന് കഴിയും. രക്തധമിനികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് ഫലപ്രദമായി തടയാന്‍ രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കുന്നത് കൊണ്ടാവും.
5. ആര്‍ത്രൈറ്റിസില്‍ നിന്ന് സംരക്ഷിക്കും:
സന്ധിവാതത്തില്‍ നിന്ന് സംരക്ഷിക്കാന്‍ മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. സന്ധിവേദനകള്‍ ഇല്ലാതാക്കും. പ്രഭാത ഭക്ഷണം കഴിക്കുന്നതിനു മുമ്പ് തിളപ്പിച്ച ഇളം ചൂടുവെള്ളത്തില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതു വാതസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം നല്‍കും.
6. ഉറക്കമില്ലായ്മ നെഞ്ചെരിച്ചിൽ വയറെരിച്ചിൽ ഇല്ലാതാക്കും
ചെറുചൂട് പാലിൽ മഞ്ഞൾ ചേർത്ത് ഉറങ്ങാൻപോകുന്നതിനു മുൻപ് കുടിക്കുക. ഉറങ്ങാൻ സഹായിക്കുന്ന അമിനോ ആസിഡ് ,ട്രെപ്റ്റോഫൻ എന്നിവയെ ശരീരത്തിൽ ഉത്പാദിപ്പിക്കാൻ മഞ്ഞൾ ചേർത്ത പാലിന് കഴിവുണ്ട്
7. ടൈപ്പ് 2 പ്രമേഹം:
മഞ്ഞള്‍ വെള്ളം ശീലമാക്കുന്നതിലൂടെ പ്രമേഹത്തിന്റെ കാര്യത്തിലും തീരുമാനമാകും. ശാരീരികോഷ്ണം ശാരീരികോഷ്ണം കുറയ്ക്കാനും ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിക്കാനും ഈ പാനീയം സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം ദഹനപ്രശ്‌നങ്ങള്ക്ക് പരിഹാരം കാണാന്‍ മഞ്ഞള്‍വെള്ളം സഹായിക്കും. എന്നും രാവിലെ മഞ്ഞള്‍ വെള്ളം കഴിച്ചാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വിട നല്‍കാം.
8. കരളിനെ സംരക്ഷിക്കാം:
ശരീരത്തിലെ വിഷാംശത്തെ മഞ്ഞള്‍ പുറന്തള്ളുന്നതോടെ കരളിന്റെ ആരോഗ്യ കാര്യത്തില്‍ പേടിക്കേണ്ടതില്ല. ചെറു ചൂടുള്ള മഞ്ഞള്‍ വെള്ളം കുടിക്കുന്നത് കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തെ സുഖമമാക്കുകയും ചെയ്യും.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു കടയെങ്കിലും മഞ്ഞൾ കൃഷി ചെയ്ത് ജീവസുറ്റ മഞ്ഞൾപ്പൊടി വീട്ടിൽ തന്നെ ഉണ്ടാക്കിനോക്കൂ.പിന്നീട് നിങ്ങൾ എന്നും മഞ്ഞൾപ്പൊടി വീട്ടിൽ ഉണ്ടാക്കുന്നത് ശീലമാക്കും. നിത്യ യൗവനം നിലനിർത്താനും ആരോഗ്യത്തിനും ചർമസംരക്ഷണത്തിനും മരുന്നിനും ഒക്കെ ധാരാളം പണം ചിലവാക്കി ഓടിനടക്കുന്നതിലും ഏറെ നല്ലതാണ് നമ്മുടെ പാരമ്പര്യ വിധിപ്രകാരമുള്ള മഞ്ഞളിനെ ആശ്രയിക്കുക എന്നത്.