കടലമാവ് സാധാരണ നമ്മള്‍ പാചകത്തിനാണ് അല്ലെ എടുക്കുന്നത്. എന്നാല്‍ അതിന് വേറെ ഒരു ഉപകാരം കൂടി ഉണ്ട് എന്താണ് എന്ന് അല്ലെ ? മുഖം വെളുപ്പിക്കാന്‍ കടലമാവ് നല്ലൊരു പൊടിയാണ്. കൂടാതെ മുഖത്തെ പാടുകള്‍ മാറ്റാന്‍, മുഖക്കുരു കളയാന്‍ എന്നിങ്ങനെ മുഖത്തെ സാധാരണ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ് കടലമാവ്. മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കടലമാവ്. എന്നാല്‍ പലര്‍ക്കും അത് അറിയില്ല എന്നതാണ് യാഥാര്‍ഥ്യം, എന്നാല്‍ നമുക്കൊന്ന് നോക്കിയാലോ എങ്ങനെ ആണ് കടലമാവ് കൊണ്ട് മുഖം വെളുപ്പിക്കുന്നത് എന്ന്, മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ് കടലമാവ്.
ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍
തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. കടലമാവ് നാല് ടീസ്പൂണ്‍, പാല്‍ രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവ ചേര്‍ത്ത് നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയില്‍ രണ്ട വട്ടംനെകിലും ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് ഒക്കെ മാറ്റി മുഖം നന്നായി തിളങ്ങാന്‍ സഹായിക്കും.
മുഖക്കുരു.
മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവ്. കടലമാവ് മൂന്ന് ടീസ്പൂണ്‍, ചന്ദനപ്പൊടി മൂന്ന് ടീസ്പൂണ്‍, പാല്‍പ്പാട ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവ നന്നായി മിക്‌സ് ചെയ്ത ശേഷം മുഖത്തു തേച്ചു പിടിപ്പിക്കുക, ശേഷം നല്ല പച്ച വെള്ളത്തില്‍ കഴുകി കളയുക. ഇങ്ങനെ ചെയ്താല്‍ വളരെ ഫലപ്രദമായി മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ സാധിക്കും.
ചര്‍മത്തിന്
വരണ്ട ചര്‍മമാണെങ്കിലും എണ്ണമയമുള്ള ചര്‍മമാണെങ്കിലും കടലമാവുപയോഗിച്ച് ഫേസ് പായ്ക്കുകളുണ്ടാക്കാം. വരണ്ട ചര്‍മമുള്ളവര്‍ക്ക് കടലമാവില്‍, പാല്‍,തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തുള്ള ഫേസ് പായ്ക്കുപയോഗിക്കാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ കടലമാവ്, തൈര്, പനിനീര് തുടങ്ങിയവ ചേര്‍ത്തും ഫേസ് പായ്ക്കുണ്ടാക്കാം. ഇങ്ങനെ ചെയ്താല്‍ ചര്മത്തിന് പരിഹാരം കാണാന്‍ കഴിയും.
രോമം കളയാന്‍
മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങള്‍ കളയാന്‍ നല്ലൊരു പ്രതിവിധിയാണ് കടലമാവിന്റെ പാക്ക്. മഞ്ഞള്‍പ്പൊടിയും കടലമാവും ചേര്‍ത്ത് മുഖത്തു പുരട്ടുക, അല്‍പ സമയത്തിന് ശേഷം മുഖം നന്നായി കഴുകുക. ഇങ്ങനെ ചെയ്യുന്നത് മൂലം മുഖത്തെ ആവശ്യമില്ലാത്ത രോമങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ചര്‍മത്തിന് നിറം നല്‍കുന്ന ഒരു വഴി കൂടിയാണിത്.കടലമാവ്, ഉലുവാപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു സ്‌ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും.
ബോഡി സ്‌ക്രബ്ബ്
ചര്‍മത്തില് സോപ്പ് ഉപയോഗിക്കുന്നതിന് പകരം കടലമാവ് ബോഡി സ്‌ക്രബ്ബ് ഉപയോഗിക്കാം. അതിനായി അല്‍പം ഓട്‌സ്, കടലമാവ്, കോണ്‍ഫ്ളവര്‍, പാല്‍ എന്നിവ എടുത്ത ശേഷം നന്നായി മിക്‌സ് ചെയ്ത മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത് മൃതകോശങ്ങളെ നശിപ്പിക്കുന്നതിനോടൊപ്പം ചര്‍മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.