Updated on: 14 August, 2022 6:43 PM IST
Leafy vegetables

വിറ്റാമിന്‍ ബി12ൻറെ (Vitamin B12) കുറവു കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും ഇന്ന് ഒരുപാടു ആളുകളിൽ കണ്ടുവരുന്നുണ്ട്.  വിറ്റാമിന്‍ ബി 12 ന്റെ കുറവ് വിളർച്ച, ഓര്‍മ്മക്കുറവ്, വയറിളക്കം, മലബന്ധം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. കണക്കുകള്‍ പ്രകാരം 15 ശതമാനം ആളുകള്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. 40 ശതമാനത്തിനു മുകളില്‍ ആളുകളില്‍ ഇതിൻറെ ലക്ഷണങ്ങളുമുണ്ട്.

നമ്മുടെ ശരീരം ഒരിക്കലും വിറ്റാമിന്‍ ബി12 സ്വാഭാവികമായി ഉത്പ്പാദിപ്പിക്കില്ല. മാംസാകാരികൾക്ക് വിറ്റാമിന്‍ ബി 12 മത്സ്യം, മാംസം, മുട്ട, പാല്‍, തോടുള്ള മത്സ്യം എന്നിവയിൽ നിന്ന് വിറ്റാമിൻ ബി12 ലഭ്യമാക്കാം.  കാരണം ഇവയിൽ ധാരാളം വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്.  എന്നാല്‍, സസ്യാഹാരികൾക്ക്  വിറ്റാമിന്‍ ബി 12 മതിയായ അളവില്‍ നല്‍കുന്ന ഭക്ഷണങ്ങള്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.  സസ്യാഹാരികളിലെ വിറ്റാമിന്‍ ബി 12ന്റെ കുറവ് ഒഴിവാക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ് ഡയറ്റീഷ്യന്‍ നതാഷ മോഹന്‍ നിര്‍ദേശിച്ചിട്ടുള്ളത്. അവ എതെല്ലാമെന്ന് നോക്കാം.

ബന്ധപ്പെട്ട വർത്തകൾ: ജനങ്ങള്‍ക്ക് വിഷരഹിതമായ മത്സ്യം ഉറപ്പുവരുത്തും: മന്ത്രി വി അബ്ദുറഹിമാന്‍

-  കോഴിയിറച്ചിയും മറ്റ് മാംസവും കഴിക്കാത്തവര്‍ക്ക് വിറ്റാമിന്‍ ബി 12 ലഭിക്കാന്‍ വെള്ളക്കടല ഒരു മികച്ച ഓപ്ഷനാണ്. ഇത് പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. കൂടാതെ ഇതില്‍ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.

-  പാല് തൈര് ആകുമ്പോള്‍ അവശേഷിക്കുന്ന വെള്ളത്തില്‍ അവശ്യ വിറ്റാമിനുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇത് വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ്.

- യോഗർട്ടിൽ ധാരാളം പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, യോഗർട്ട് വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ്. ഇതോടൊപ്പം മറ്റ് പാലുല്‍പ്പന്നങ്ങളും വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടങ്ങളാണ്. നിങ്ങള്‍ ഒരു വെജിറ്റേറിയന്‍ ആണെങ്കില്‍, സോയ മില്‍ക്കും ടോഫുവും കോട്ടേജ് ചീസിനും പാലിനും പകരം ഉപയോഗിക്കാം.

ബന്ധപ്പെട്ട വർത്തകൾ: മത്സ്യമാണോ മാംസമാണോ ആരോഗ്യത്തിൽ കേമൻ ?

- പച്ച ഇലക്കറികളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചീരയാണ് പച്ച ഇലക്കറികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. അതിനാല്‍, ഇത് ഒരു സൂപ്പര്‍ഫുഡ് എന്നറിയപ്പെടുന്നു. ഇതുപയോഗിച്ച് പോഷക സമൃദ്ധമായ ചട്ണിയും സൂപ്പും ഉണ്ടാക്കാം.

- വിറ്റാമിന്‍ ബി 12 ന്റെ മികച്ച ഉറവിടമാണ് ബീറ്റ്‌റൂട്ട്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. വിറ്റാമിന്‍ ബി 12 നൊപ്പം നമ്മുടെ ശരീരത്തിലെ രക്തയോട്ടത്തിന് ആവശ്യമായ ഇരുമ്പും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

- തവിടു കളയാത്ത മുഴുവന്‍ ധാന്യങ്ങള്‍ അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും ഒഴിവാക്കാതെ പ്രത്യേകമായി തയ്യാറാക്കുന്നവയാണ്. ഓട്‌സ്, കോണ്‍ ഫ്‌ലെക്‌സ് തുടങ്ങിയ മുഴു ധാന്യങ്ങള്‍ വിറ്റാമിന്‍ ബി 12 കൊണ്ട് സമ്പന്നമാണ്.

ബന്ധപ്പെട്ട വർത്തകൾ: വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൂ

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Vegetarians can use these food to supplement their vitamin B12 deficiency
Published on: 14 August 2022, 10:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now