ഇന്ത്യയിലും വിദേശ വിപണിയിലും ഏറെ പ്രചാരം ഉള്ള കേരോല്പന്നമാണ് വെർജിൻ വെളിച്ചെണ്ണ. പച്ച തേങ്ങയിൽ നിന്ന് നേരിട്ടാണ് ഈ എണ്ണ എടുക്കുന്നത്. യാതൊരു തരത്തിലുള്ള രാസപ്രക്രിയകളും കൂടാതെ തയ്യാറാക്കുന്ന എണ്ണയ്ക്ക് വലിയ സ്വീകാര്യതയാണ് കേരളത്തിലുള്ളത്. പച്ചവെള്ളംപോലെ തെളിഞ്ഞതും വെളിച്ചെണ്ണയുടെ തനതായ മണവുമുള്ള ഏറ്റവും പരിശുദ്ധമായ ഈ എണ്ണയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങൾ ഉണ്ട്.
1. ശരീരത്തിലെ കൊളസ്ട്രോൾ ഇതിൻറെ ഉപയോഗം വഴി കുറയ്ക്കാൻ സഹായിക്കുന്നു.
2. വിറ്റാമിൻ -ഇ സമ്പുഷ്ടമായ അളവിൽ ഇതിലടങ്ങിയിരിക്കുന്നു.
3. ശരീരത്തിൽ വളരെയെളുപ്പത്തിൽ ഇത് ദഹിക്കപ്പെടുന്നു.
4. ബാക്ടീരിയ നശിപ്പിക്കാനുള്ള കഴിവുണ്ട് ഈ വെളിച്ചെണ്ണയ്ക്ക്.
5. ചർമത്തിന്റെ ആരോഗ്യത്തിന് ഉത്തമായതുകൊണ്ട് സൗന്ദര്യവർദ്ധക ലേപനങ്ങൾക്ക് അനുയോജ്യം.
6. ശരീരത്തിന് ഊർജ്ജം പ്രദാനം ചെയ്യുവാനും, വിറ്റാമിനുകൾ, ലവണങ്ങൾ,അമിനോ അമ്ളങ്ങൾ എന്നിവ വലിച്ചെടുക്കുന്നതിനും ശരീരത്തിനെ സഹായിക്കുന്നു.
വെർജിൻ വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം
തേങ്ങാപ്പീരയിൽനിന്നും പിഴിഞ്ഞെടുക്കുന്ന പാൽ തിളപ്പിച്ച് അതിൽ നിന്ന് എണ്ണ എടുക്കുന്നതാണ് പരമ്പരാഗത രീതി. അങ്ങനെ കിട്ടുന്ന എണ്ണയെ ഉരുക്കു വെളിച്ചെണ്ണ അല്ലെങ്കിൽ വെന്ത വെളിച്ചെണ്ണ എന്നുപറയുന്നു. ഈ രീതി കുറെക്കൂടി നവീകരിച്ചതാണ് ഹോട്ട് പ്രോസസിങ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ എണ്ണ ഭക്ഷ്യഎണ്ണ, ഹെയർ ഓയിൽ, ബേബി ഓയിൽ എന്നിവയ്ക്ക് മികച്ചതായാണ് കണക്കാക്കുന്നത്. വെർജിൻ വെളിച്ചെണ്ണയുടെ ഉൽപാദനത്തിലെ പ്രധാന ഉപോൽപ്പന്നം പാൽ എടുത്തതിനുശേഷം ബാക്കിവരുന്ന തേങ്ങാപ്പീരയാണ്.
Virgin coconut oil is one of the most popular coconut products in India and abroad. This oil is good for reducting cholestrol
തേങ്ങയിൽ ആകെയുള്ള എണ്ണയുടെ 35 ശതമാനവും പാലെടുത്ത ശേഷവുമുള്ള പീരയിൽ ബാക്കി നിൽക്കും. ഭക്ഷ്യ നാരുകൾ സമൃദ്ധമായുള്ള ഈ ഉപോൽപ്പന്നം പല രീതിയിൽ നമുക്ക് പ്രയോജനപ്പെടുത്താം. ഇതുപയോഗിച്ച് നിരവധി ആരോഗ്യദായകമായ ഭക്ഷണപദാർത്ഥങ്ങൾ നമുക്ക് ഉണ്ടാക്കാവുന്നതാണ്.