Updated on: 27 January, 2021 3:31 PM IST
കൈവിരലുകള്‍ക്ക് ചെറിയ വിറയല്‍, മണം തിരിച്ചറിയാന്‍ ബുദ്ധിമുട്ട്, പ്രവൃത്തികളിലെ മന്ദത മുതലായവയാകും രോഗത്തിന്റെ തുടക്കലക്ഷണങ്ങള്‍.

മസ്തിഷ്‌കത്തിന്റെ 'സബ്സ്റ്റാന്‍ഷ്യ നൈഗ്ര' എന്ന ഭാഗത്തുണ്ടാകുന്ന കോശങ്ങളുടെ നാശമാണ് പാര്‍ക്കിന്‍സണ്‍ രോഗത്തിന്റെ പ്രധാന കാരണം. അതിന്റെ ഫലമായി 'ഡോപമിന്‍' എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ കുറയുകയും രോഗം വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. കൈവിരലുകള്‍ക്ക് ചെറിയ വിറയല്‍, മണം തിരിച്ചറിയാന്‍ ബുദ്ധിമുട്ട്, പ്രവൃത്തികളിലെ മന്ദത മുതലായവയാകും രോഗത്തിന്റെ തുടക്കലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ രോഗികള്‍ കിടപ്പിലാവുകയാണ് പതിവ്.


ഓര്‍മ്മ, ചിന്ത, ന്യൂറല്‍ ട്രാന്‍സ്മിഷന്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നത് തലച്ചോറാണ്. അത്തരത്തിലൊരു അവയവത്തിന്റെ കാര്യക്ഷമത ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വളരെ പ്രധാനമാണ്. 

തലച്ചോറിനെ മെച്ചപ്പെടുത്തുന്നതോടെ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കുറയ്ക്കാവുന്നതാണ്. പാര്‍ക്കിന്‍സണ്‍സില്‍ നിന്ന് രക്ഷ നേടാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഘടകങ്ങള്‍ അടുത്തിടെ ചില ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. അതായത്, Vitamin C, E എന്നിവയുടെ ഉപയോഗം നിങ്ങളില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ സാധ്യത കുറയ്ക്കുന്നു.

എങ്ങനെ പാര്‍ക്കിന്‍സണ്‍സ് ചെറുക്കുന്നു

വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ പാര്‍ക്കിൻസൺസിൻറെ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വിദഗ്ധര്‍ കണ്ടെത്തി. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, വിറ്റാമിന്‍ ഇ, സി എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പാര്‍ക്കിന്‍സന്റെ അപകടസാധ്യത കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്നു. 

1997 മുതല്‍ 2016 വരെ 18 നും 94 നും ഇടയില്‍ പ്രായമുള്ള 43,800 ല്‍ അധികം മുതിര്‍ന്നവരുടെ ആരോഗ്യ രേഖകള്‍ സമഗ്രമായി പഠിച്ച ശേഷമാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരങ്ങള്‍ വിശകലനം ചെയ്യുകയും അപകടസാധ്യത കുറയ്ക്കാന്‍ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന നിഗമനത്തില്‍ എത്തുകയും ചെയ്തു. പാര്‍ക്കിസണ്‍സ് രോഗം പോലുള്ള ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ചെറുക്കാന്‍ ഈ രണ്ട് വിറ്റാമിനുകളും സഹായിക്കുന്നു.

എന്താണ് പാര്‍ക്കിസണ്‍ രോഗം

ചലനത്തെ ബാധിക്കുന്ന കേന്ദ്ര നാഡീവ്യവസ്ഥയുടെ വൈകല്യമാണ് പാര്‍ക്കിന്‍സണ്‍സ് രോഗം. രോഗലക്ഷണങ്ങള്‍ സാവധാനം പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും കാലത്തിനനുസരിച്ച് വഷളാവുകയും ചെയ്യുന്നു. ആദ്യ ലക്ഷണങ്ങള്‍ ചിലപ്പോള്‍ കൈ വിറയല്‍ മാത്രമാവാം. പിന്നീട്, ഇത് നടക്കാനും എഴുതാനും സംസാരിക്കാനും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും ബുദ്ധിമുട്ടായി മാറുന്നു. 

ഈ രോഗം ബാധിച്ചാല്‍, തലച്ചോറിലെ ചില നാഡീകോശങ്ങള്‍ ക്രമേണ തകരാറിലാവുകയോ നശിക്കുകയോ ചെയ്യുന്നു. തലച്ചോറില്‍ ഡോപാമൈന്‍ എന്ന കെമിക്കല്‍ മെസഞ്ചര്‍ ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്ന ന്യൂറോണുകളുടെ നാശത്തിലേക്കും ഇത് വഴിവയ്ക്കുന്നു.

പ്രതിദിനം എത്ര വിറ്റാമിന്‍ സി വേണം

പാര്‍ക്കിസണ്‍സ് രോഗ സാധ്യത കുറയ്ക്കുന്നതിന് മാത്രമല്ല, പൊതുവേ നിങ്ങളുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ആരോഗ്യത്തിനുമായി ആവശ്യമായ അളവില്‍ വിറ്റാമിനുകളും ധാതുക്കളും കഴിക്കണം. മുതിര്‍ന്നവര്‍ക്ക്, പ്രതിദിനം 65 മുതല്‍ 90 മില്ലിഗ്രാം (മില്ലിഗ്രാം) വിറ്റാമിന്‍ സി ആവശ്യമാണ്.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

സ്‌കര്‍വി, ജലദോഷം എന്നിവ അകറ്റാനും ഇരുമ്പ് ആഗിരണം വര്‍ധിപ്പിക്കാനും തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. സിട്രസ് പഴങ്ങള്‍, ബ്രൊക്കോളി, കാപ്‌സിക്കം, സ്‌ട്രോബെറി തുടങ്ങിയവ ഈ പോഷകത്തിന്റെ മികച്ച ഉറവിടങ്ങളാണ്.

പ്രതിദിനം എത്ര വിറ്റാമിന്‍ ഇ വേണം

14 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ളവര്‍ക്ക് വിറ്റാമിന്‍ ഇ യുടെ ശുപാര്‍ശ ചെയ്യപ്പെടുന്ന ഡയറ്ററി അലവന്‍സ് (ആര്‍.ഡി.എ) 22 ഐ.യു (ഇന്റര്‍നാഷണല്‍ യൂണിറ്റുകള്‍) ആണ്. അതായത് ദിവസം 15 മില്ലിഗ്രാം. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും ഇതാണ് അളവ്. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത് 19 മില്ലിഗ്രാം ആണ്.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

സൂര്യകാന്തി വിത്തുകള്‍, ബദാം, മത്തങ്ങ, കാപ്‌സിക്കം, ബദാം, പീനട്ട്, പീനട്ട് ബട്ടര്‍, ചീര, കടല്‍പായല്‍, മാങ്ങ, അവോക്കാഡോ തുടങ്ങിയ ഭക്ഷണങ്ങള്‍ വിറ്റാമിന്‍ ഇ യുടെ ചില സാധാരണ ഉറവിടങ്ങളാണ്.

English Summary: Vitamin C and E reduce the risk of Parkinson's disease
Published on: 27 January 2021, 03:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now