Updated on: 3 April, 2021 2:00 PM IST
ഡിപ്രഷൻ അകറ്റാനും ഓർമ്മ ശക്തി കൂട്ടാനും വാൾനട്ട് നല്ലതാണ്

വളരെയധികം ആരോഗ്യ ഗുണങ്ങളുളള വാൾനട്ട് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതുൾപ്പെടെ ഉദരാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും. കൂടാതെ മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റുകയും ചെയ്യും.

ദിവസവും ഇത്തരത്തില്‍ ഒരു പിടി വാൾനട്ട് കഴിക്കുന്നത് ​രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കാനും ഏറ്റവും നല്ലതാണ് വാൾനട്ട്. മെറ്റബോളിസം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും ഓർമ്മ ശക്തി കൂട്ടാനും വാൾനട്ട് നല്ലതാണ്.പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണം ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും.

വാള്‍നട്ട് പോലെയുള്ള സൂപ്പര്‍ ഹെല്‍ത്തി ഫുഡ്‌ കഴിക്കുമ്പോള്‍ എങ്ങനെ കഴിക്കണം എന്ന് ചോദിക്കുന്നതില്‍ വലിയ അര്‍ഥമില്ല. എങ്കില്‍ പോലും തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ വാള്‍നട്ട് കഴിക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനായി 2-4 വാള്‍നട്ട് എടുത്ത ശേഷം അത് വെള്ളത്തില്‍ കുതിര്‍ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കാം. അതുപോലെതന്നെ ഇഞ്ചി, മഞ്ഞള്‍, നാരങ്ങ എന്നിവയും വാള്‍നട്ടും ചേര്‍ത്തു ചട്നി ഉണ്ടാക്കിയും കഴിക്കാം.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.വിഷാദരോ​ഗം അകറ്റാൻ നല്ലൊരു മരുന്നാണ് വാൾനട്ട്.

English Summary: Walnut is a super nut full of health benefits
Published on: 02 April 2021, 08:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now