Updated on: 24 March, 2021 5:52 PM IST
Masala Tea

ലോകത്തിന്റെ ഏത് കോണിലായാലും മലയാളിക്ക് ദിവസം തുടങ്ങണമെങ്കിൽ ഒരു കപ്പ് ചൂട് ചായ നിർബന്ധമാണ്. പല തരത്തിലുള്ള ചായകൾ ഇന്ന് ലഭ്യമാണ്. 

ചായ ഉണ്ടാക്കുന്ന രീതി ഓരോ പ്രദേശത്തിനും വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, ചായയോടുള്ള സ്നേഹമാണ് യഥാർത്ഥത്തിൽ അവയെ ഒരുമിച്ച് നിർത്തുന്നത്. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളിലൊന്നാണ് ചായ എന്ന് നമുക്ക് നിസ്സംശയം പറയാൻ കഴിയും.

ഒരു മഴയുള്ള ദിവസം നല്ല ചൂട് പരിപ്പുവടയും തീവ്രമായ രാഷ്ട്രീയ ചർച്ചകൾക്കും ഒപ്പം, ഒരു കപ്പ് ചൂട് ചായ് കുടിക്കുന്നത് ഒന്നാലോചിച്ച് നോക്കൂ. ഓർക്കുമ്പോൾ തന്നെ കൊതി വരുന്നു, അല്ലെ? നമുക്ക് ചായ എന്നാൽ കേവലം ഒരു പാനീയം മാത്രമല്ല, ഒരു വികാരമാണ്.

എന്നാൽ, ചായ നിങ്ങൾക്ക് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ഞങ്ങൾ നിങ്ങളോട് പറഞ്ഞാൽ? വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ? എന്നാൽ സത്യമാണ്! കുറച്ച് ചേരുവകൾ ഉപയോഗിച്ച്, നിങ്ങളുടെ ഒരു കപ്പ് ചായ അഥവാ മസാല ചായ തയ്യാറാക്കി കുടിക്കുന്നത് നിങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും.

മസാല ചായ

മസാല ചായ ഉണ്ടാക്കാൻ, തേയിലയും പിന്നെ ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി, കറുവാപ്പട്ട, തുളസി, തുടങ്ങിയ നിങ്ങളുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ചില സുഗന്ധവ്യഞ്ജനങ്ങളും മാത്രമാണ് നിങ്ങൾക്ക് വേണ്ടത്. നല്ല സൗരഭ്യവാസനയും ആരോഗ്യ ആനുകൂല്യങ്ങളുമുള്ള ഈ ചായ എല്ലാ ദിവസവും കുടിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. മസാല ചായയുടെ പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് നമുക്ക് നോക്കാം:

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

മസാല ചായയിലെ സുഗന്ധവ്യഞ്ജനങ്ങളായ തുളസി, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലെ ഇഞ്ചി ഗുണം കൂടുതൽ ആഴത്തിലാക്കുകയും ഏലയ്ക്ക ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കുകയും ദഹനത്തെ കൂടുതൽ സഹായിക്കുകയും ചെയ്യുന്നു.

കാൻസർ സാധ്യത കുറയ്ക്കുന്നു

നാച്ചുറൽ മെഡിസിൻ ജേണൽ എന്ന ഒരു ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ചായയ്ക്ക കാൻസറിനെ ചെറുക്കാൻ കഴിയുന്ന കീമോപ്രിവന്റേറ്റീവ് ഇഫക്റ്റുകൾ ഉണ്ടെന്ന് കണ്ടെത്തി. കാൻസറിനെ തടയുന്ന ശക്തമായ ആന്റി ഓക്സിഡൈസിംഗ് ഗുണങ്ങൾ മസാല ചായയിലുണ്ട്. കറുവപ്പട്ട, ഇഞ്ചി, ഏലയ്ക്ക തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾക്കെല്ലാം കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്.

ജലദോഷം അകറ്റാൻ

മസാല ചായ പതിവാക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ജലദോഷം അകറ്റുവാൻ സഹായിക്കുകയും ചെയ്യുന്നു. മസാല ചായയിൽ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഇതിനെ വളരെ നല്ല രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന പാനീയമാക്കി മാറ്റുന്നു. ഇതിന്റെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗസ്, ആന്റി പാരസൈറ്റിക് സവിശേഷതകൾ ജലദോഷത്തെ അകറ്റാൻ സഹായിക്കുന്നു.

മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു

മസാല ചായ ദഹനത്തെ മെച്ചപ്പെടുത്തുന്നു, മികച്ച ദഹനത്തോടെ നിങ്ങളുടെ മെറ്റബോളിസവും മെച്ചപ്പെടും.

മസാല ചായയുടെ ചൂട് ഉൽ‌പാദിപ്പിക്കുന്ന ഗുണം നിങ്ങളുടെ മെറ്റബോളിസം വേഗത്തിലാക്കാൻ സഹായിക്കുന്നു. ഇത് ഒരു പരിധി വരെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

English Summary: What are the benefits of masala tea?
Published on: 24 March 2021, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now