Updated on: 30 September, 2023 8:49 PM IST
What are the early symptoms of blood cancer?

ബ്ലഡ് ക്യാൻസർ അല്ലെങ്കിൽ രക്താര്‍ബുദം ആദ്യം മജ്ജയെ ബാധിച്ച് പിന്നീട് രക്തത്തിലേക്ക് പടരുകയാണ് ചെയ്യുന്നത്. ബ്ലഡ് ക്യാൻസർ വന്നാൽ തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാറില്ല എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.  സമയത്തിന് കണ്ടെത്താൻ സാധിച്ചില്ലെങ്കിലോ, അത് മരണത്തിലെത്തിക്കുന്ന  സാധ്യത വളരെ കൂടുതലാണ്.  അതിനാൽ ബ്ലഡ് ക്യാൻസര്‍ മിക്കപ്പോഴും ഏറെ ഭയക്കേണ്ട ഒരു രോഗമാണ്. ലുക്കേമിയ, ലിംഫോമ, മൈലോമ എന്നിവയെല്ലാം ബ്ലഡ് കാൻസർ തന്നെയാണ്.  

മറ്റ് ക്യാൻറുകളെക്കാളേറെ, ബ്ലഡ് ക്യാൻസർ എത്രയും നേരത്തെ അറിയുന്നോ അത്രയും രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. എന്തായാലും രക്താര്‍ബുദത്തിന്‍റെ, താരതമ്യേന നേരത്തെ കാണുന്ന ചില ലക്ഷണങ്ങളാണിനി പങ്കുവയ്ക്കുന്നത്. പൊതുവെ ഈ ലക്ഷണങ്ങളെല്ലാം മറ്റ് പല അസുഖങ്ങൾക്കും കാണാറുണ്ടെങ്കിലും ഇവ കാണുകയാണെങ്കിൽ എന്താണെന്ന് ഡോക്ടറുടെ സഹായത്തോടെ പരിശോധിച്ച് ഉറപ്പാക്കുന്നത് നല്ലതാണ്.

- പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ക്ഷീണം, അസഹ്യമായ തളര്‍ച്ച തോന്നുക. പിന്നീട് ഇത് നീണ്ടുനിൽക്കുക.  രോഗം കാരണം രക്തകോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടാൻ  സാധിക്കാത്ത അവസ്ഥയില്‍ ശരീരമെത്തുന്നതോടെയാണ് ക്ഷീണം അനുഭവപ്പെടുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മലത്തോടൊപ്പം രക്തം പോകുന്നതിനുള്ള കാരണങ്ങൾ

- ശരീരഭാരം കുറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെങ്കിലും പരിശോധന നിര്‍ബന്ധമാണ്. കാരണം ഇതും രക്താര്‍ബുദത്തിന്‍റെ ലക്ഷണമാണ്. അതും കുറഞ്ഞ കാലത്തിനുള്ളില്‍ വണ്ണം കുറയുന്നത് തീര്‍ച്ചയായും വൈകാതെ തന്നെ പരിശോധിക്കണം.

- എളുപ്പത്തിൽ രോഗങ്ങൾ പിടിപ്പെടുക. പല അണുബാധകള്‍ വരുന്നത്  രക്താര്‍ബുദ ലക്ഷണമായി വരാറുണ്ട്. രോഗം മൂലം രോഗപ്രതിരോധ വ്യവസ്ഥ പ്രശ്നത്തിലാകുന്നതിന്‍റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്.

- ശരീരത്തില്‍ പെട്ടെന്ന് മുറിവോ ചതവോ കാണുക, വായില്‍ നിന്ന് (മോണയില്‍ നിന്ന് ) രക്തം വരിക. ചെറിയ മുറിവുകളാണെങ്കിലും രക്തം വാര്‍ന്ന് പൊയ്ക്കൊണ്ടിരിക്കുക എന്നിങ്ങനെയുള്ള ലക്ഷണങ്ങളും രക്താര്‍ബുദത്തില്‍ വരാറുണ്ട്.

- ശരീരത്തില്‍ വിവിധ ഭാഗങ്ങളിലുള്ള ലിംഫ് നോഡ‍ുകളില്‍ വീക്കം കാണുന്നതും രക്താര്‍ബുദ ലക്ഷണമാകാം. ലിംഫോമ മൂലമാണിത് സംഭവിക്കുന്നത്. ലിംഫ് നോഡുകളില്‍ വീക്കം സംഭവിക്കുമെങ്കിലും അധികം വേദന അനുഭവപ്പെടണമെന്നില്ല. കഴുത്ത്, കക്ഷം, സ്വകാര്യഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ ഇത് കാണുക.

- രക്താര്‍ബുദം നമ്മുടെ എല്ലുകളെ ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ ശരീരവേദന നിര്‍ബന്ധമായുമുണ്ടാകും. പ്രത്യേകിച്ച് നടു, മുതുക്, വാരിയെല്ല് എന്നിവിടങ്ങളിലുള്ള വേദനയാണ് ശ്രദ്ധിക്കേണ്ടത്.

- രാത്രിയില്‍ അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം. കാരണം രക്താര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണിത്.

English Summary: What are the early symptoms of blood cancer?
Published on: 30 September 2023, 08:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now