Updated on: 12 April, 2024 9:07 PM IST
What are the main symptoms of Parkinson's disease?

പാർക്കിൻസൺസ് രോഗത്തിന്റെ ശരിയായ കാരണം കണ്ടുപിടിച്ചിട്ടില്ലെങ്കിലും പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെയും പ്രതികരണങ്ങളാകാം പാർക്കിൻസൺസിന് കാരണമായ ജൈവരാസതല മാറ്റങ്ങളിലേക്ക് നയിക്കുന്നതെന്നാണ് നിഗമനം. 

ബന്ധപ്പെട്ട വാർത്തകൾ: പാര്‍ക്കിൻസണ്‍സ് രോഗത്തിന് തലയോട്ടിയിൽ ഉപകരണം ഘടിപ്പിക്കുന്ന പുതിയ ചികിത്സ പരീക്ഷണഘട്ടത്തിൽ

പ്രധാനമായും നാഡീവ്യവസ്ഥയെ ലക്ഷ്യമിടുന്നതും നാഡികളാൽ നിയന്ത്രിക്കപ്പെടുന്ന ശരീരഭാഗങ്ങളെ ബാധിക്കുന്നതുമായ ഒരു ന്യൂറോ ഡിജെനറേറ്റീവ് ഡിസോർഡറാണ് പാർക്കിൻസൺസ് രോഗം. മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ തകരാറ് ഡോപാമൈൻ അളവ് കുറയാൻ ഇടയാക്കുന്നു.  ഇത് പാർക്കിൻസൺസ് രോഗത്തിലേക്ക് നയിക്കുന്നു.

പ്രധാന ലക്ഷണങ്ങൾ

ചലനത്തിന്റെയും പ്രവർത്തികളുടേയും വേഗതയിലുണ്ടാകുന്ന കുറവ്, വിറയൽ, മന്ദഗതിയിലുള്ള ചലനം, ബാലൻസ് നഷ്ടപ്പെടൽ, വിഷാദം, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ, മലബന്ധം എന്നിവയാണ്.

പാർക്കിൻസൺസ് പ്രായമായവരിൽ വരുന്നത് കാര്യങ്ങളെ കൂടുതൽ രൂക്ഷമാക്കും.  കാരണം അവർക്ക് തനിച്ചൊന്നും ചെയ്യാൻ സാധിക്കില്ല എന്ന നിസ്സഹായതയ്ക്ക് പുറമെ അവർക്ക് വേണ്ടി കുടുംബത്തിൽ ഒരാൾ മുഴുവൻ സമയവും മാറ്റിവെക്കേണ്ടി വരുന്നു എന്ന ബുദ്ധിമുട്ടും കൂടിയാകുമ്പോൾ സ്വാഭാവികമായും രോഗി മാനസികമായ സമ്മർദ്ദത്തിനും ഒറ്റപ്പെടലിനുമെല്ലാം വിധേയനാകും.

ശരീരത്തിൽ വിറയൽ ശ്രദ്ധയിൽ കാണപ്പെട്ടാൽ അത് പാർക്കിൻസൺസ് രോഗമാണെന്ന് ഉറപ്പിക്കാനാകില്ല.  മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടും വിറയൽ സംഭവിക്കാറുണ്ട്. കാരണം കൃത്യമായി കണ്ടെത്തിയ ശേഷം ചികിത്സ ആരംഭിക്കുക എന്നതാണ് പ്രധാനം.

English Summary: What are the main symptoms of Parkinson's disease?
Published on: 12 April 2024, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now