Updated on: 1 February, 2024 11:45 PM IST
What are the symptoms of diabetic foot?

പ്രമേഹം മൂർദ്ധന്യത്തിലാവുമ്പോൾ അത് പല ശരീരാവയങ്ങളെയും ബാധിക്കാറുണ്ട്.  അതിലൊന്നാണ് കാൽപ്പാദങ്ങൾ.  ഡയബെറ്റിസ് മാത്രമല്ല പല ആരോഗ്യപ്രശ്‌നങ്ങളും പാദങ്ങളിലൂടെ നേരത്തെ തന്നെ മനസ്സിലാകാം. പ്രമേഹത്തിന്റെ തീവ്രതയും തുടക്കവുമെല്ലാം തന്നെ പാദങ്ങള്‍ വെളിപ്പെടുത്തുന്നു.   ഡയബെറ്റിക് ഫുട്ടിൻറെ ചില ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാം. 

- ആദ്യമായി വരുന്നത് പാദങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന മരവിപ്പാണ്.  രക്തത്തിലെ പഞ്ചസാരയുടെ അളവ്  വര്‍ദ്ധിയ്ക്കുമ്പോള്‍ ഇത് നാഡികളെ ബാധിയ്ക്കുന്നതാണ് ഇതിന് കാരണം. ഇതുപോലെ കാലുകളിലുണ്ടാകുന്ന മുറിവ് മാറാന്‍ കൂടുതല്‍ സമയം പിടിയ്ക്കുന്നത് മറ്റൊരു ലക്ഷണമാണ്. ഇത് അവഗണിയ്ക്കാതെ എത്രയും പെട്ടെന്ന് തന്നെ മെഡിക്കല്‍ സഹായം തേടുകയെന്നത് അത്യാവശ്യമാണ്. ഇതിനൊപ്പം മസിലുകള്‍ ദുര്‍ബലമാകുക, ഇതിന് പുറമേ വേദനയും. ഇതെല്ലാം പ്രമേഹം കാരണമുണ്ടാകുന്ന നെര്‍വ് ട്രബിള്‍ അഥവാ ന്യൂറോപ്പതി എന്ന അവസ്ഥയാണ്.

- പാദങ്ങളിലേയ്ക്കുള്ള രക്തയോട്ടം തടസപ്പെടുക അല്ലെങ്കിൽ പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ്  എന്നത് പ്രമേഹം പാദങ്ങളെ ബാധിയ്ക്കുമ്പോഴുണ്ടാകുന്ന ഒരു പ്രത്യേക അവസ്ഥയാണ്. ഇത് പാദത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇതിനാല്‍ പാദങ്ങള്‍ക്ക് തണുപ്പ് അനുഭവപ്പെടുന്നു. പാദത്തിന് തണുപ്പും വിറയവും അനുഭവപ്പെടുന്നു. ഇതെല്ലാം രക്തപ്രവാഹം തടസപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്. ഇത് ചര്‍മ്മത്തില്‍ നിറവ്യത്യാസവുമുണ്ടാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ നാരങ്ങ കഴിയ്ക്കാമോ? അറിയുക

- കാൽവിരളുകളിലെ  നഖങ്ങള്‍ പൊട്ടുക, പെട്ടെന്ന് കട്ടി കൂടുക എന്നിവയെല്ലാം ഡയബെറ്റിക് ഫുട്ടിൻറെ ലക്ഷണങ്ങളാകാം.  കടുത്ത മഞ്ഞനിറം, ഇരുണ്ട നിറം, ഉള്ളിലേയ്ക്ക് വളര്‍ന്ന നഖങ്ങള്‍ എന്നിവയെല്ലാം പ്രമേഹം കാലുകളെ ബാധിക്കുന്നു എന്നതിൻറെ സൂചനകളാണ്. പ്രമേഹം പാദങ്ങളിലെ നഖങ്ങളില്‍ ഫംഗല്‍ ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാനും സാധ്യതകളുണ്ട്. പാദങ്ങളിലെ നഖങ്ങള്‍ക്ക് മറ്റ് കാരണങ്ങളാല്‍ അല്ലാതെയുണ്ടാകുന്ന ഇത്തരം നിറംമാറ്റവും കട്ടിയുമെല്ലാം ശ്രദ്ധ വേണം. ഇതുപോലെ പ്രമേഹരോഗികള്‍ക്ക് ശരീരത്തിന്റെ ആകെയുള്ള പ്രതിരോധശേഷി കുറയുന്നു.

പ്രമേഹം വരാതിരിയ്ക്കാൻ  മാത്രമല്ല, അത് വന്നവർക്ക്  ഡയബെറ്റിക് ഫുട്ട് പോലെ മറ്റ്
ശരീരാവയവങ്ങളെ ബാധിക്കാതിരിക്കാൻ കൃത്യമായ ഭക്ഷണരീതി, വ്യായാമം എന്നിവയൊക്കെ പ്രധാനമാണ്.   പാദങ്ങള്‍ക്ക് സുഖകരമായ ചെരിപ്പ് തെരഞ്ഞെടുക്കേണ്ടത് ഡയബെറ്റിക് ഫുട്ട് ഉള്ളവര്‍ക്ക് പ്രധാനമാണ്. കാരണം ചെറിയ മുറിവുകള്‍ പോലും ഗുരുതരമായേക്കാം. കാലുകളിലെ ഇന്‍ഫെക്ഷനുകള്‍ തടയാന്‍ വൃത്തി പാലിയ്ക്കുക. ഇതുപോലെ ശരീരത്തിന്റെ ആകെയുളള പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യുക.

English Summary: What are the symptoms of diabetic foot?
Published on: 01 February 2024, 11:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now