ഇന്ത്യ വ്യാപകമായി വൈറൽ അണുബാധകൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്, പ്രത്യേകിച്ച് H3N2 വൈറസ് സ്ട്രെയിൻ. ജലദോഷം, വയറിളക്കം, മൂക്കൊലിപ്പ്, തൊണ്ടവേദന, മിക്ക കേസുകളിലും നീണ്ടുനിൽക്കുന്ന ചുമ എന്നിവയാണ് ഈ വൈറൽ അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. പ്രമേഹമുള്ള ഒരു വ്യക്തിയ്ക്ക് H3N2 വൈറസ് ബാധ ഉണ്ടാക്കുന്നത് ആരോഗ്യസങ്കീർണതകൾ കൂടുതൽ ഗുരുതരമായേക്കും.
പ്രമേഹമുള്ളവർക്ക് H3N2 വൈറസ് ബാധ ആരോഗ്യത്തിനു വളരെ ഹാനികരമായേക്കാൻ സാധ്യതയുണ്ട്. ഒരാൾക്ക് പ്രമേഹം ഉള്ളപ്പോൾ ആരോഗ്യ സങ്കീർണതകൾ കൂടുതൽ ഗുരുതരമാകുന്നു എന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. H3N2 ഒരു ഇൻഫ്ലുവൻസ വൈറസാണ്, ഇതിന്റെ രോഗലക്ഷണങ്ങൾ കോവിഡ് പനിയുടെ ലക്ഷണത്തിനു സമാനമാണ്. പനി, ശരീരവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, ക്ഷീണം എന്നിവ ചില സാധാരണ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ഇൻസുലിൻ കുറവ് അല്ലെങ്കിൽ ഇൻസുലിൻ പ്രതിരോധം കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന ഒരു ക്ലിനിക്കൽ അവസ്ഥയാണ് പ്രമേഹം.
പ്രമേഹം ഉള്ള ആളുകൾക്ക് H3 N2 ഉൾപ്പെടെയുള്ള ഈ ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, കാരണം അവരുടെ രോഗപ്രതിരോധശേഷി കുറവാണ്, പ്രത്യേകിച്ചും രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമാണെങ്കിൽ വേഗത്തിൽ അസുഖങ്ങൾ ബാധിക്കുന്നു. കൂടുതൽ ആശുപത്രി വാസവും, തീവ്രപരിചരണ വിഭാഗങ്ങളും (ഐസിയു) ഉള്ള ഈ ഉപഗ്രൂപ്പിൽ സങ്കീർണതകൾ കൂടുതൽ ഗുരുതരമാണെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു.
ഇൻഫ്ലുവൻസ വൈറസും, പ്രമേഹരോഗികളും തമ്മിൽ ഗുരുതരമായ സങ്കീർണതകൾ ഉണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹം രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നതിനാൽ, ഇത് രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും തകരാറുണ്ടാക്കുന്നു. വൈറൽ അണുബാധകളെ ചെറുക്കാൻ കഴിയാത്ത ശ്വസനവ്യവസ്ഥയെ ഇത് ബാധിക്കുന്നു. ഈ ലക്ഷണങ്ങൾ അനുഭവിക്കുന്ന ആളുകൾ, ഡോക്ടറെ സമീപിക്കുകയും സങ്കീർണതകൾക്കായി ശ്രദ്ധാപൂർവ്വം പരിശോധിക്കുകയും വേണം.
പ്രതിരോധ നടപടികൾ എന്തൊക്കെയാണ്?
പ്രമേഹരോഗികൾക്കിടയിൽ H3N2 വൈറസിന്റെ സങ്കീർണതകൾ ഒഴിവാക്കുന്നതിന് മാസ്‌ക് ധരിക്കുന്നതും ശരിയായ കൈ ശുചിത്വം പാലിക്കുന്നതും പ്രധാനമാണ്. ഫ്ലൂ സീസൺ ആരംഭിക്കുന്നതിന് മുമ്പ് വാർഷിക ഇൻഫ്ലുവൻസ വാക്‌സിൻ എടുക്കണം.പനിയും, മറ്റു അസുഖങ്ങളും വന്ന് വഷളാകുന്നതിന്റെ മുൻപ് തന്നെ അസുഖം വരാതെ ശ്രദ്ധിക്കണം
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹവും കാപ്പിയും: പ്രമേഹരോഗികൾ കാപ്പി പൂർണ്ണമായും ഒഴിവാക്കണമോ? അറിയാം...