Updated on: 5 April, 2023 3:53 PM IST
What happens when fruits having with salts? lets find out more

പഴങ്ങൾ പോഷകാഹാരം കൊണ്ട് നിറഞ്ഞിരിക്കുന്നു, അത് കഴിക്കുന്നത് വളരെ ആരോഗ്യകരവും, ഇടനേരങ്ങളിലെ പ്രധാന ലഘുഭക്ഷണ ഓപ്ഷനുമാണ്. പഴങ്ങിൽ ധാതുക്കളുടെയും, വിറ്റാമിനുകളുടെ സമ്പന്നമായ സ്രോതസ്സാണ്, അവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളുടെ ഒരു മികച്ച ഉറവിടമാണ് പഴങ്ങൾ, കുറഞ്ഞ കലോറി പഴങ്ങൾ കഴിക്കുന്നത് പ്രമേഹം, വീക്കം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ അപകടസാധ്യതകൾ ഒഴിവാക്കാൻ സഹായിക്കുന്നു.

പഴങ്ങൾ കഴിക്കുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങൾ

1. മുൻകൂട്ടി മുറിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

വിറ്റാമിൻ സിയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് പഴങ്ങൾ. എന്നിരുന്നാലും ഈ വിറ്റാമിൻ, ചൂട് കൂടുന്ന സാഹചര്യത്തിൽ അളവ് കുറയുന്നു, വായുവിലേക്ക് എത്തുമ്പോൾ ഇത് എളുപ്പത്തിൽ നശിക്കുന്നു. പഴങ്ങൾ മുറിച്ച് പിന്നീട് കഴിക്കുന്നത് ഈ വിറ്റാമിന്റെ നഷ്ടത്തിലേക്ക് നയിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുമ്പ് പഴങ്ങൾ മുറിക്കാതിരിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

2. ഉപ്പ്, ചാട്ട് മസാല, പഞ്ചസാര എന്നിവ തളിക്കുന്നത് ഒഴിവാക്കുക

പഴങ്ങളിൽ ഉപ്പ്, ചാട്ട് മസാല, പഞ്ചസാര എന്നിവ തളിക്കുന്നത് ഒഴിവാക്കുക, ഇത് ശരീരത്തിന് ആവശ്യമില്ല, അധിക പഞ്ചസാര ചേർക്കുന്നത്, ശരീരത്തിലെ മൊത്തത്തിലുള്ള കലോറി ഉപഭോഗം വർദ്ധിപ്പിക്കുന്നു, ഉപ്പ് ചേർക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു
ഇവ രണ്ടും ശരീരത്തിന് ഉചിതമല്ല.

ഭക്ഷണത്തോടൊപ്പമോ, ഭക്ഷണത്തിനു ശേഷമോ പഴങ്ങൾ കഴിക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?

ഇത് ഒരു വ്യക്തിയുടെ വ്യക്തിഗത കലോറി ഉപഭോഗത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ, ഭക്ഷണത്തോടൊപ്പം പഴങ്ങൾ ചേർക്കുന്നത് ആ പ്രത്യേക ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റും കലോറിയും വർദ്ധിപ്പിക്കുന്നതിനു കാരണമാവുന്നു. ഭക്ഷണത്തിനിടയിൽ പഴങ്ങൾ കഴിക്കാൻ തിരഞ്ഞെടുക്കാം, അല്ലെങ്കിൽ ഭക്ഷണത്തോടൊപ്പം ഇത് കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ശരീരത്തിലെ കലോറിക് അലവൻസിന് അനുയോജ്യമായിടത്തോളം പഴങ്ങൾ ഉൾക്കൊള്ളാൻ കുറച്ച് കാർബോഹൈഡ്രേറ്റ് കുറയ്ക്കണമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Summer: വേനൽക്കാലത്ത് ആരോഗ്യം നിലനിർത്താനായി ഈ കാര്യങ്ങൾ ഒഴിവാക്കുക

English Summary: What happens when fruits having with salts? lets find out more
Published on: 05 April 2023, 03:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now