Updated on: 5 August, 2023 2:54 PM IST
What happens when you add olive oil into your food

ഒലീവ് ഓയിലിന് മികച്ച ആരോഗ്യ ഗുണങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഒരു പ്രധാന ഭക്ഷണമാണ് ഒലിവ്. ഒലീവ് ഓയിലിൽ, ആരോഗ്യകരമായ ധാരാളം ഫാറ്റി ആസിഡുകളും ശക്തമായ ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഭക്ഷണത്തിൽ ഒലിവ് ഓയിൽ ചേർക്കുന്നതിന്റെ ഗുണങ്ങളറിയാം...

1. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്:

ഒലിവ് ഓയിൽ പ്രത്യേകിച്ച് വെർജിൻ ഒലിവ് ഓയിൽ വളരെ പോഷക സമ്പുഷ്ടമാണ്. ഗുണകരമായ ഫാറ്റി ആസിഡുകൾക്ക് പുറമേ വിറ്റാമിൻ ഇ, കെ എന്നിവ നല്ല അളവിൽ ഇതിലടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഒലീവ് ഓയിലിൽ ശക്തമായ ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ആൻറി ഓക്സിഡൻറുകൾ ശരീരത്തിലെ വിട്ടുമാറാത്ത രോഗങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.

2. അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നു:

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ന്യൂറോ ഡിജെനറേറ്റീവ് ഡിസോർഡർ രോഗമാണ് അൽഷിമേഴ്‌സ്.
മസ്തിഷ്ക കോശങ്ങൾക്കുള്ളിൽ ബീറ്റാ അമിലോയിഡ് ഫലകങ്ങൾ അടിഞ്ഞുകൂടുന്നത് അതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഒലിവ് ഓയിൽ കൂടുതൽ ഉപയോഗിച്ച് കൊണ്ട് തയ്യാറാക്കുന്ന മെഡിറ്ററേനിയൻ ഭക്ഷണക്രമം അത് കഴിക്കുന്നവരുടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

3. ഹൃദയത്തിന് നല്ലതാണ്:

ശരീരത്തിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ (മോശം കൊളസ്ട്രോൾ) അളവ് കുറയ്ക്കാൻ ഒലീവ് ഓയിൽ ഉപഭോഗം സഹായിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒലിവ് ഓയിലിൽ പോളിഫെനോൾ ധാരാളമുണ്ട്. ഈ പോളിഫെനോളുകൾ രക്തസമ്മർദ്ദം കുറയ്ക്കുന്നു. തൽഫലമായി, രക്താതിസമർദ്ദമുള്ള ആളുകൾക്ക് ഒലിവ് ഓയിൽ ഗുണം ചെയ്യും. ഈ ഗുണങ്ങൾ എല്ലാം തന്നെ നമ്മുടെ ഹൃദയത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

4. ദഹനം വർധിപ്പിക്കുന്നു:

ഒലീവ് ഓയിൽ കഴിക്കുന്നത് നമ്മുടെ ദഹനനാളത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. പതിവായി മലവിസർജ്ജനം നടത്തുന്നതിലൂടെ മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു. ദഹനസംബന്ധമായ തകരാറുകൾ ഇല്ലാതാക്കാൻ ഒലിവ് ഓയിൽ പതിവായി കഴിക്കുന്നത് വളരെ ഉത്തമമാണ്.

5. ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു:

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡായ ഒലിക് ആസിഡ് ഒലിവ് ഓയിലിൽ ധാരാളമായി കാണപ്പെടുന്നു. മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിനൊപ്പം, നമ്മുടെ ഹൃദയത്തിനും സഹായകമാണ്. ഒലീവ് ഓയിൽ മൊത്തത്തിൽ കുറച്ച് കഴിക്കുന്നതിലൂടെ ശരീരത്തിൽ കലോറി ഉപഭോഗത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി ശരീരഭാരം കുറയുന്നു.

6. എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു:

എല്ലുകളെ സംരക്ഷിക്കാൻ ഒലീവ് ഓയിൽ സഹായിക്കുന്നു. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അസ്ഥികളുടെ തകർച്ചയെ തടയുന്നു. ഇത് അസ്ഥികളുടെ വികസനം ത്വരിതപ്പെടുത്തുന്നു. അസ്ഥി ധാതുക്കളുടെ സാന്ദ്രത സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. ഒലിവ് ഓയിൽ ഓസ്റ്റിയോപൊറോസിസ് വികസിപ്പിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.

7. പ്രമേഹ സാധ്യത കുറയ്ക്കാം:

ടൈപ്പ് 2 പ്രമേഹത്തിനെതിരെ ഒലീവ് ഓയിൽ മികച്ച സംരക്ഷണം നൽകുന്നു. ഒലിവ് ഓയിൽ ഇൻസുലിൻ സംവേദനക്ഷമതയിലും, രക്തത്തിലെ പഞ്ചസാരയുടെ അളവിലും നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒലീവ് ഓയിൽ കൂടുതലുള്ള മെഡിറ്ററേനിയൻ ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹസാധ്യത 40 ശതമാനത്തിലധികം കുറയ്ക്കുന്നു.

8. വേദനയ്ക്ക് ആശ്വാസം നൽകുന്നു:

ഒലിവ് ഓയിലിന്റെ ഗുണങ്ങളിൽ ചിലതാണ് വീക്കം, എഡിമ, എന്നിവ കുറയ്ക്കുന്നതിലൂടെ വേദനയെ ഗണ്യമായി കുറയ്ക്കുന്നു എന്നത്. ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗികൾ മുട്ടിൽ ഒലീവ് ഓയിൽ പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നൽകുന്നു.

9. കാൻസർ സാധ്യത കുറയ്ക്കുന്നു:

ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ക്യാൻസറാണ്. മെഡിറ്ററേനിയൻ രാജ്യങ്ങളിലെ ആളുകൾക്ക് ചില അർബുദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കാനുള്ള കാരണം ഒലിവ് ഓയിൽ ആയിരിക്കാമെന്ന് പല ശാസ്ത്രജ്ഞരും കരുതുന്നു. ഒലിവ് ഓയിലിൽ ആരോഗ്യകരമായ ഒട്ടനവധി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഫ്രീ റാഡിക്കലുകളാൽ ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് നാശത്തെ കുറയ്ക്കുന്നു, ഇത് ക്യാൻസറിന്റെ വികാസത്തിലെ പ്രധാന കാരണമായി കരുതുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശരീരഭാരം കുറയ്ക്കാൻ ഈ നട്‌സ് ഭക്ഷണത്തിൽ ചേർക്കാം... 

Pic Courtesy: Pexels.com

English Summary: What happens when you add olive oil into your food
Published on: 05 August 2023, 02:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now