Updated on: 4 August, 2023 2:51 PM IST
Eating Only vegan foods may cause imbalance in health

ആയുർവേദമനുസരിച്ച്, പാകം ചെയ്യാത്ത അസംസ്‌കൃത സസ്യാഹാരങ്ങൾ മാത്രം ഭക്ഷണമായി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. നിത്യവും ഇങ്ങനെ വേവിക്കാത്ത സസ്യാഹാരം മാത്രം കഴിക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പഴങ്ങൾ, നട്‌സ്, സാലഡുകൾ തുടങ്ങിയ ചില ഭക്ഷണങ്ങൾ അസംസ്‌കൃതമായി കഴിക്കാമെങ്കിലും, നമ്മുടെ കുടലിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യവസ്തുക്കൾ പാകം ചെയ്ത് തന്നെ കഴിക്കണം.

ഇതുകൂടാതെ, പാകം ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ആമാശയത്തിൽ എളുപ്പത്തിൽ വിഘടിക്കാനും പോഷകങ്ങൾ ശരീരം ശരിയായി രീതിയിൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു. അസംസ്‌കൃത സസ്യാഹാരങ്ങൾ, സസ്യാഹാരത്തിന്റെയും അസംസ്‌കൃത ഭക്ഷണരീതിയുടെയും സംയോജനമാണ്, അതിന്റെ ആരോഗ്യപരമായ ഗുണങ്ങൾ മൂലം അടുത്തിടെ ഈ ഭക്ഷണരീതിയ്ക്ക് വളരെ അധികം ജനപ്രീതി ലഭിച്ചിട്ടുണ്ട്. ഈ ഭക്ഷണക്രമത്തിൽ പ്രധാനമായും പഴങ്ങൾ, പച്ചക്കറികൾ, പരിപ്പ്, വിത്തുകൾ, മുളപ്പിച്ച ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ പോലുള്ള വേവിക്കാത്തതോ കുറഞ്ഞ ചൂടിൽ വേവിച്ചതോ ആയ സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ ഉൾപ്പെടുന്നു.

നിത്യനെ കഴിക്കുന്ന പാകം ചെയ്‌ത ഭക്ഷണങ്ങളിൽ വിവിധ ഭക്ഷണ ചേരുവകളുടെ പോഷകമൂല്യം നിലനിർത്താനായി വെള്ളത്തിൽ കുതിർത്തും, മുളപ്പിച്ചും, നിർജ്ജലീകരിച്ചും, ഒരു മിശ്രിതം മറ്റൊന്നിനോട് ചേർത്തും തുടങ്ങിയ വിവിധ രീതികൾ പിന്തുടർന്നാണ് ഭക്ഷണമുണ്ടാക്കുന്നത്. ഈ ഭക്ഷണക്രമം പിന്തുടരുന്നവർ, അസംസ്കൃത ഭക്ഷണങ്ങൾ പാകം ചെയ്തതിനേക്കാൾ പോഷകപ്രദമാണെന്നും ശരീരഭാരം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

അസംസ്കൃത സസ്യാഹാരം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിനും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അസംസ്കൃത സസ്യാഹാരം മാത്രം കഴിക്കുന്നത് ബി 12 വിറ്റാമിനുകൾ, വിറ്റാമിൻ ഡി, സെലിനിയം, സിങ്ക്, ഇരുമ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ അഭാവത്തിന് കാരണമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ വേവിച്ച പച്ചക്കറികൾക്ക്, ശരീരത്തിന് കൂടുതൽ ആന്റിഓക്‌സിഡന്റുകൾ നൽകാൻ കഴിയും.

ബന്ധപ്പെട്ട വാർത്തകൾ: നിത്യഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തിയാൽ കേൾവിക്കുറവ് ഉണ്ടാകാനുള്ള സാധ്യത കുറയും 

Pic Courtesy: Pexels.com

English Summary: What happens when you eat vegan food only
Published on: 04 August 2023, 02:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now