Updated on: 18 May, 2024 12:38 PM IST
What is Jaw Dislocation? More information

താടിയെല്ലിന് സ്ഥാനഭ്രംശം സംഭവിക്കുന്നതാണ് ജോ ഡിസ് ലൊക്കേഷൻ. മാൻഡിബിൾ എന്ന താടിയെല്ലിൻ്റെ താഴത്തെ ഭാഗം അതിൻ്റെ സ്ഥാനത്ത് നിന്ന് മാറുന്ന അവസ്ഥയാണിത്. കോട്ടുവായ ഇട്ട ഒരു സ്ത്രീക്ക് വായ അടയ്ക്കാൻ കഴിയാതെ ചികിത്സ തേടേണ്ടിവന്ന അവസ്ഥ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് കാരണം ജോ ഡിസ്ലൊക്കേഷൻ ആയിരുന്നു.

ചികിത്സിച്ചാൽ ഭേദമാക്കാൻ കഴിയുന്ന അവസ്ഥയാണെങ്കിലും ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ താടിയെല്ല് സ്ഥാനഭ്രംശം സംഭവിച്ചാൽ, എത്രയും വേഗം വൈദ്യസഹായം തേടുക.  താടിയെല്ലിൻ്റെ താഴത്തെ ഭാഗം ഓരോ ചെവിയുടെയും തൊട്ടുമുമ്പിലുള്ള സന്ധികളാൽ തലയോട്ടിയുമായി ബന്ധിപ്പിച്ചിരിക്കുന്നു, ഇതിനെ ടെമ്പോറോമാണ്ടിബുലാർ സന്ധികൾ (TMJ) എന്ന് വിളിക്കുന്നു. താടിയെല്ലിൻ്റെ താഴത്തെ ഭാഗം ഒന്നോ രണ്ടോ TMJ-കളിൽ നിന്ന് വലിച്ചെടുക്കുമ്പോൾ ഒരു സ്ഥാനഭ്രംശം സംഭവിച്ച ഈ അവസ്ഥയുണ്ടാകുന്നു. അത് തിരികെ വന്നാലും വേദനയും മറ്റ് പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രധാന ലക്ഷണങ്ങൾ

- താടിയെല്ല് ചലിപ്പിക്കുമ്പോൾ കഠിനമായ വേദന

- ശരിയായി ചവയ്ക്കാൻ കഴിയാതെ വരിക, പല്ലുകൾ ശരിയായി വരില്ല

- സംസാരിക്കാൻ കഴിയില്ല

- താടിയെല്ല് ചലിപ്പിക്കാനോ വായ ശരിയായി അടയ്ക്കാനോ കഴിയാതെ വരിക

- സംസാരിക്കാനോ വിഴുങ്ങാനോ ബുദ്ധിമുട്ട്

- അമിതമായി തുപ്പൽ വായിൽ നിന്ന് ഒലിച്ച് കൊണ്ടിരിക്കുക

- വാ തുറക്കാൻ പറ്റാത്തതോ, അല്ലെങ്കിൽ താടിയെല്ല് പുറത്തേക്ക് ചാടിയ അവസ്ഥയോ

കാരണങ്ങൾ

ഒരാൾ വീണ് മുഖത്ത് എന്തെങ്കിലും മുറിവേൽക്കുമ്പോഴോ വാഹനാപകടം മൂലമുണ്ടാകുന്ന പരിക്കിൻ്റെ ഫലമാണ് താടിയെല്ലിൻ്റെ സ്ഥാനചലനം. ചിലപ്പോൾ, ഭക്ഷണം കഴിക്കുമ്പോഴോ, അലറുമ്പോഴോ, ഛർദ്ദിക്കുമ്പോഴോ, കോട്ടുവായ് ഇടുമ്പോഴൊ ദന്തചികിത്സ നടത്തുമ്പോഴോ, വളരെ അധികമായ വായ തുറക്കുന്നതിനാലും ഇത് സംഭവിക്കാം.

English Summary: What is Jaw Dislocation? More information
Published on: 18 May 2024, 12:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now