Updated on: 12 May, 2022 4:04 PM IST
Symptoms and preventive measures for Tomato Flu in children

ഔദ്യോഗികമായി തക്കാളിപ്പനി എന്നൊരു പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കേരളത്തിൽ മാത്രം എൺപതോളം കുട്ടികൾക്ക് തക്കാളിപ്പനിയുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നതെങ്കിലും മുതിർന്നവർക്കും ഇത് ബാധിക്കും എന്നത് ആശങ്കയുണ്ടാക്കുന്ന വാർത്തയാണ്.

Hand foot mouth disease എന്നറിയപ്പെടുന്ന ഈ അസുഖം ഒരു പകര്‍ച്ചവ്യാധിയാണ്. അസുഖമുള്ള കുട്ടികളില്‍ നിന്നും അടുത്തിടപഴകുന്നതുവഴി പകരുന്ന ഒരസുഖമാണ്. ദേഹത്താകമാനം ചിക്കന്‍പോക്‌സ് പോലെ കുമിളകള്‍ പൊന്തുകയും വേദന അനുഭവപ്പെടുകയും തൊണ്ടയ്ക്കുള്ളില്‍വരെ ഇവ രൂപപ്പെടുകയും ചെയ്യും. ഇത് കുട്ടികളില്‍ പലതരത്തിലുള്ള മാനസിക വിഷമങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രവുമല്ല, ഇതിന് ചികിത്സ ഇല്ലാ എന്നതും കുട്ടികളുടെ ജീവിതം ദുരിതത്തിലാഴ്ത്തുകയാണ്. 

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളുടെ കഫക്കെട്ട് മാറാൻ പനികൂർക്കയും തേനും ചേർത്തു കൊടുത്താൽ മതി

തക്കാളിപ്പനിയുടെ ലക്ഷണങ്ങള്‍ ത്വക്കില്‍ രൂപപ്പെടുന്ന ചൊറിച്ചില്‍ അതേപോലെ ചൊറിഞ്ഞ് ചൊറിഞ്ഞ് പിന്നീട് ഇവിടങ്ങളില്‍ ചെറിയ കുമിളകളും പൊന്തിവരുവാന്‍ തുടങ്ങും. ഇത്തരത്തില്‍ പൊന്തിയിരിക്കുന്ന പോളങ്ങള്‍ക്ക് ചുവപ്പ് നിറമായിരിക്കും അതുകൊണ്ടാണ് ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്. ശരീരത്തില്‍ കുമിളകള്‍ പൊന്തുന്നത് മാത്രമല്ല, നല്ല പനി, ശരീരവേദന, കാല്‍മുട്ടുകളിലെ വേദന, ചീര്‍ത്തുവരുന്ന കുമിളകള്‍, വായയില്‍ രൂപപ്പെടുന്ന കുമിളകള്‍, കൈകളിലും മുട്ടുകളിലും തുടയിലുമെല്ലാം രൂപപ്പെടുന്ന നിറവ്യത്യാസം, മൂക്കില്‍ നിന്നും വെള്ളം ഒലിക്കല്‍, നല്ല കബക്കെട്ട്, തുമ്മല്‍ എന്നിവയെല്ലാം ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ

എന്തുകൊണ്ടാണ് ഈ അസുഖം വരുന്നത് എന്ന് ഇന്നും മെഡിക്കല്‍ സയന്‍സ് കണ്ടെത്തിയിട്ടില്ല. വൈറല്‍ ഫീവറായതിനാല്‍തന്നെ ഒരാള്‍ക്ക് വന്നാല്‍ അടുത്ത ആള്‍ക്കും പകരുവാനുള്ള സാധ്യതയും കൂടുതലാണ്. മറ്റ് പകര്‍ച്ചവ്യാധികളെപ്പോലെ ഇത് അത്ര അപകടകാരിയല്ലെങ്കിലും കൈകാലുകള്‍ക്കടിയില്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് നടക്കുന്നതിനും തൊണ്ടയില്‍ വരുന്നതിനാല്‍ ഭക്ഷണം കഴിക്കുന്നതിനുവരെ കുട്ടികളില്‍ ബുദ്ധിമുട്ടനുഭവപ്പെടാം. വരാതിരിക്കുവാന്‍ എന്തെല്ലാം ചെയ്യാം കുട്ടികളില്‍ ചൊറിച്ചില്‍ വിട്ടുമാറാത്ത കബക്കെട്ട് എന്നിവയുണ്ടെങ്കില്‍ ഉടനെ അടുത്തുള്ള ഒരു ഡോക്ടറെ കാണിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ ഇത്തരത്തില്‍ അസുഖം ബാധിച്ച കുട്ടിയെ വീട്ടില്‍ നിന്നും പുറത്തുവിടാതെ മറ്റുള്ളവരുമായുള്ള സംബര്‍ക്കം കുറയ്ക്കുക. ഇത് മറ്റുകുട്ടികളിലേയ്ക്കും പകരുന്നത് തടയും.

ബന്ധപ്പെട്ട വാർത്തകൾ: ഓട്ടിസം കുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി പരിശീലന പദ്ധതി

ഈ സമയത്ത് കുട്ടികളില്‍ വളരെയധികം നിര്‍ജലീകരണം നടക്കുന്നത് കാണാം. അതുകൊണ്ടുതന്നെ നന്നായി വെള്ളം കൊടുക്കുവാന്‍ ശ്രദ്ധിക്കണം. പ്രത്യേകിച്ച് തിളപ്പിച്ചാറിയ വെള്ളം. വെള്ളം കുടിക്കുവാന്‍ കുട്ടി ബുദ്ധിമുട്ട് കാണിക്കുകയാണെങ്കില്‍ കുറച്ച് കുറച്ചായി ഇടയ്ക്കിടയ്ക്ക് നല്‍കുന്നത് നല്ലതായിരിക്കും. അതേപോലെതന്നെ പ്രധാനപ്പെട്ടതാണ് ദേഹത്തു പൊന്തിവരുന്ന കുമിളകള്‍ കുട്ടികള്‍ മാന്തി പൊട്ടിക്കാതെ നോക്കണം. ഇത്തരത്തില്‍ മാന്തിപൊട്ടിയാല്‍ വേദനകൂട്ടുന്നതിനും ഇത് മറ്റുഭാഗങ്ങളിലേയ്ക്ക് എത്തുന്നതിനും കാരണമാകും. അമിതമായി ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ലാക്ടോകാലമൈന്‍ പുരട്ടുന്നത് നല്ലതാണ്. കൂടാതെ ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിക്കുക. പച്ചമഞ്ഞള്‍ ആര്യവേപ്പില എന്നിവ ചേര്‍ത്ത് അരച്ച് ദേഹത്ത് പുരട്ടുന്നതും ഇത് മാറുന്നതിനും കലകള്‍ പോകുന്നതിനും സഹായകമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആര്യവേപ്പിലയിട്ട് തിളപ്പിച്ച വെളളം ശീലമാക്കിയാൽ പലതുണ്ട് ഗുണങ്ങൾ

കുട്ടിയെ നല്ല വൃത്തിയായി കൊണ്ടുനടക്കുക. കുട്ടികളെ വളരെ ലൂസ് ആയിട്ടുള്ള ഇറുകി കിടക്കാത്ത വസ്ത്രങ്ങള്‍ ധരിപ്പിക്കുക. കെമിക്കല്‍സ് ഉള്ള ക്രീം ഉപയോഗിക്കാതിരിക്കുക. പോളന്‍ വന്നാല്‍ സൂചി ഉപയോഗിച്ച് കുത്തിപൊട്ടിക്കുന്നതും നല്ലതല്ല. ഇവ തന്നത്താന്‍ പൊട്ടി പോകും. അതാണ് ഏറ്റവും നല്ലത്. ബദാം പാലിൽ ഇത് കൂടെ ചേർത്ത് കുടിക്കൂ, ഗുണം ഇരട്ടിയാകും.

തക്കാളിപ്പനിയും ചിക്കന്‍പോക്‌സും തമ്മിലുള്ള വ്യത്യാസം

ചിക്കന്‍പോക്‌സിനായാലും തക്കാളിപ്പനിക്കും ശരീരത്തില്‍ പോളങ്ങള്‍ പൊന്തുന്നതാണ് ലക്ഷണങ്ങള്‍ എന്നാല്‍, തക്കാളിപ്പനി മൂന്ന് മുതല്‍ 6 ദിവസം വരെ മാത്രമാണ് കുട്ടികളില്‍ കണ്ടുവരുന്നത്. പക്ഷേ ചിക്കന്‍പോക്‌സ് പത്ത് മുതല്‍ 21 ദിവസം വരെ നീളുവാനുള്ള സാധ്യതയുണ്ട്. തക്കാളിപ്പനി കൂടുതലായും കുട്ടികളിലാണ് കണ്ടുവരുന്നതെങ്കില്‍ ചിക്കന്‍പോക്‌സ് എല്ലാപ്രായക്കാരിലും വരുവാന്‍ സാധ്യതയുള്ള അസുഖമാണ്. ചിക്കന്‍പോക്‌സ് ആദ്യം ഒരു പോളത്തില്‍ നിന്നും തുടങ്ങി തല, കാല്, കൈ-കാല്‍പാദം എന്നിവ ഒഴിച്ച് ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേയ്ക്ക് ഏകദേശം ഏഴുദിവസമെടുത്താണ് പടരുക. എന്നാല്‍ തക്കാളിപ്പനിയ്ക്ക് പോളം ആദ്യം വരുന്നത് തൊണ്ടയിലും വായയിലും ആയിരിക്കും. ചിക്കന്‍പോക്‌സിന് വാക്‌സിന്‍ ലഭ്യമാണ് എന്നാല്‍, തക്കാളിപ്പനിക്ക് ചികിത്സ ഇല്ല എന്നതാണ് മറ്റൊരു വ്യത്യാസം.

English Summary: What is tomato Flu in children? Symptoms and preventive measures
Published on: 12 May 2022, 10:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now