നമ്മുടെ നാട്ടിലെ ബഹു ഭൂരിപക്ഷം ആളുകളും നോൺവെജ് കഴിക്കാൻ ഇഷ്ടപെടുന്നവരാണ്. കോഴി, താറാവ് ആടുമാടുകള്‍, പന്നി തുടങ്ങിയവയുടെ ഇറച്ചിയും ഇറച്ചിയുല്പന്നങ്ങളും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ സംശുദ്ധമായാ മാംസം ഉല്പാദിപ്പിക്കുന്നതിനു വേണ്ടി സ്വീകരിക്കേണ്ട മുന്‍കരുതലുകളോ ശാസ്ത്രീയ കശാപ്പു മാര്‍ഗങ്ങളോ ഒന്നും തന്നെ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ അനുവര്‍ത്തിക്കുന്നില്ല.
ഇറച്ചിയും പാലും ശാസ്ത്രീയമാ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ വേഗത്തില്‍ നശിക്കുന്ന ഭക്ഷ്യവസ്തുക്കളാണ്. അതിനാല്‍ അവയുടെ സംസ്‌കരണം, ഉത്പന്നനിര്‍മാണം, പാക്കേജിംഗ്, സംഭരണം, വിതരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും ഉപഭോക്താക്കളും ഉല്പാദകരും മാംസോത്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മലിനീകരണമില്ലാതെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള അറിവ് പരമപ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: മാംസം നിത്യാഹാരമാക്കുന്നത് ആരോഗ്യത്തിന് അപകടം
രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍
ശാസ്ത്രീയരീതിയിലുള്ള മാംസ സംസ്‌കരണവും, അവ ശീതീകരിച്ചു സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പൊതുജനങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും അറിഞ്ഞിരിക്കണം.
എല്ലാ കോഴികടകകളും അറവുശാലകളും ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് നവീകരിക്കണം.
കോഴി കടകളുടെയും കശാപ്പ് ശാലകളുടെയും ലൈസന്‍സിം ശക്തമാക്കേണ്ടത് ഒരു പ്രധാനപ്പെട്ട കാര്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: നാടൻ കോഴികളെ വളർത്തി വരുമാനം നേടാവുന്നതാണ് - country, desi, indigineous chicken
ഗവണ്‍മെന്റ് തലത്തിലും പ്രൈവറ്റായി ആവശ്യാനുസരണം കശാപ്പ് ശാലകളുടെ നിര്‍മാണം അവയില്‍ നിന്നുള്ള മാലിന്യം സംസ്‌കരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം.
ബ്ലോക്ക് തലത്തിലോ പഞ്ചായത്ത് തലത്തിലോ ഫുഡ് സേഫ്റ്റി ഓഫീസ് സ്ഥാപിക്കുകയും കാര്യക്ഷമമായ ഉള്ള പരിശോധനകള്‍ നിര്‍ബന്ധമായും വേണം.
അറവു ശാലകളില്‍ കശാപ്പു ചെയ്യുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അസുഖങ്ങള്‍ ഇല്ല എന്നും ഭക്ഷ്യയോഗ്യം ആണെന്നും ഉറപ്പുവരുത്താന്‍ വെറ്ററിനറി ഡോക്ടറുടെ പരിശോധന കര്‍ശനമായി നടപ്പിലാക്കണം.
ജന്തുജന്യ രോഗങ്ങള്‍ തടയുന്നതിന് അവ മൂലമുണ്ടാകുന്ന പൊതു ജനാരോഗ്യ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നതിനും വെറ്ററിനറി പബ്ലിക് ഹെല്‍ത്ത് വിഭാഗം മൃഗസംരക്ഷണ വകുപ്പിനുള്ളില്‍ രൂപീകരിക്കുക
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹമുണ്ടോ? മൃഗസംരക്ഷണ വകുപ്പ് പരിശീലനം തരും.