ചൂട് കൂടിത്തുടങ്ങി .സൂര്യതാപവും വൻ തോതിൽ കൂടാൻ ആരംഭിച്ചിട്ടുണ്ട്. വെയിലിൽ ജോലിക്ക് പോകുന്നവരാണ് നമ്മളിൽ പലരും. കൃഷിക്കാരാകാം. സെയിൽസ് ജോലി ചെയ്യുന്നവരാകാം . ഓൺലൈൻ ഭക്ഷണം സെയിൽ ചെയ്യുന്നവരോ ട്രാഫിക് ജോലി ചെയ്യുന്ന പോലീസുകാരോ ഒക്കെ ആകാം.
സൂര്യന്റെ (Sun) ചൂടിൽ നിന്നും രശ്മികളിൽ നിന്നും നമ്മുടെ ശരീരത്തെയും ചർമ്മത്തെയും സംരക്ഷിക്കാൻ നമ്മൾ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇളം നിറത്തിലുള്ള വസ്ത്രമേ ധരിക്കൂ ,സൺസ്‌ക്രീൻ ഉപയോഗിക്കും. എന്നാൽ കണ്ണിന്റെ കാര്യം നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. അപ്പോൾ കണ്ണിനെ സംരക്ഷിക്കാൻ എന്താണ്ചെയ്യേണ്ടതെന്ന് നോക്കാം.
അൾട്രാവയലറ്റ് വികിരണത്തിൽ (Ultraviolet Rays) നിന്ന് സംരക്ഷിക്കുന്ന തരത്തിലുള്ള സൺഗ്ലാസ്സുകൾ അല്ലെങ്കിൽ കൂളിങ് ഗ്ലാസ്സുകൾ എന്നിവ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അത് നിങ്ങളുടെ കണ്ണുകളെ സൂര്യന്റെ അപകടകരമായ രശ്മികളിൽ നിന്നും കണ്ണുകളെ സംരക്ഷിക്കും.
കണ്ണുകളിലേക്കും മുഖത്തേക്കും (Face) നേരിട്ട് വെയിലടിക്കാത്തിരിക്കാൻ തൊപ്പി ഉപയോഗിക്കുക. സൺഗ്ലാസ്സുകൾ അല്ലെങ്കിൽ കൂളിങ് ഗ്ലാസ്സുകൾ ഉപയോഗിച്ചാലും അതിനോടൊപ്പം തൊപ്പിയും ഉപയോഗിക്കുന്നത് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കും.
നിർജ്ജലീകരണം (Dehydration) മൂലം കണ്ണ് വരണ്ടിരിക്കാനും കണ്ണ് കണ്ണീര് ഉത്പാതിപ്പികാതെയിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും മാത്രമല്ല കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
തിരക്ക് പിടിച്ച ജീവിതത്തിനടിയിൽ ഉറങ്ങാൻ (Sleep) മറന്ന് പോകുന്നത് നമ്മുടെ കണ്ണുകളുടെ ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും. അതിനാൽ തന്നെ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ എല്ലാ ദിവസവും എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക.