Updated on: 4 November, 2023 9:07 PM IST
Which are all body organs can be affected by Tuberculosis?

മൈക്രോബാക്ടീരിയം ട്യൂബെർക്കുലോസിസ് എന്ന ബാക്ടീരിയയുടെ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ക്ഷയരോഗം.  ഇത് പ്രധാനമായും ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത്. ശ്വാസരോഗക്ഷയം ഉള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുപ്പുമ്പോഴും, സംസാരിക്കുമ്പോഴും ശരീര സ്രവങ്ങളിലൂടെ രോഗാണുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഒറ്റ തുമ്മലിലൂടെ ഇത്തരത്തിലുള്ള 40000 ത്തോളം കണങ്ങൾ പുറത്തു വരുന്നു. ക്ഷയരോഗാണുവിന് അതിജീവനശേഷി കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഒരു കണം കൊണ്ട് തന്നെ രോഗം പകരാം.

രോഗസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ, അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ച് കുത്തിവയ്‌പ്പുകൾ എടുക്കുന്നവർ, ദരിദ്രജനവിഭാവങ്ങൾ, വൈദ്യസേവനം ലഭിക്കാത്തവർ, ക്ഷയരോഗികളുമായി സമ്പർക്കമുള്ള കുട്ടികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, ആരോഗ്യസേവന രോഗത്തുള്ളവർ എന്നിവരും രോഗം പിടിപെടുന്നതിന് ഉയർന്ന സാധ്യതയുള്ളവരാണ്.

പ്രത്യേക സമയങ്ങളിൽ ഉണ്ടാകുന്ന പനി, തുടർച്ചയായ ചുമ,  പ്രത്യേക കാരണങ്ങൾ കൂടാതെ തൂക്കം കുറയുക, ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തം എന്നിവയാണ് ടിബിയുടെ പ്രധാന ലക്ഷണങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷയരോഗം; കൃത്യമായ ചികിത്സയും രോഗ നിയന്ത്രണവും പ്രാധാന്യമർഹിക്കുന്നു

ക്ഷയരോഗം ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിലും ദഹനേന്ദ്രീയവ്യൂഹം, ജനനേന്ദ്രീയവ്യൂഹം, അസ്ഥികൾ, സന്ധികൾ, രക്തചക്രമണവ്യൂഹം, ത്വക്ക്, തലച്ചോറും, നാഡീപടലങ്ങളും തുടങ്ങി ഏതു ഭാഗത്തെയും ക്ഷയരോഗം ബാധിക്കാം. ലൈംഗിക അവയവങ്ങളിലും ക്ഷയം ബാധിക്കാം. എന്നാൽ ലൈംഗിക അവയവങ്ങളിൽ കണ്ടുവരുന്ന ക്ഷയം വളരെ അപൂർവമായി മാത്രമേ കാണാറുള്ളു.

പ്ര​തി​രോ​ധം

രോ​ഗം നി​ർ​മാ​ർ​ജ​നം ചെ​യ്യ​ണ​മെ​ങ്കി​ൽ രോ​ഗി ചി​കി​ത്സ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്ക​ണം.  രോ​ഗം                സ്ഥി​രീ​ക​രി​ച്ചാൽ കൂ​ടെ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് രോ​ഗം വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. കൂ​ടു​ത​ൽ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന അ​ടു​ത്ത​ടു​ത്ത് വീ​ടു​ക​ളു​ള്ള സ്ഥ​ല​ത്തെ ക്ഷ​യ​രോ​ഗ അ​ണു മ​റ്റു​ള്ള​വ​ർ​ക്ക് വ​രാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ണ്ട്. എ​പ്പോ​ഴും വീ​ട് അ​ട​ച്ചി​ടാ​തെ ജ​ന​ലു​ക​ൾ എ​ല്ലാം തു​റ​ന്ന് വാ​യു സ​ഞ്ചാ​രം ഉ​റ​പ്പു വ​രു​ത്ത​ണം.

ന​ല്ല ശു​ചി​ത്വം പാലിക്കുക. ചു​മ​യ്ക്കു​പ്പോ​ഴും തു​മ്മുപ്പോഴും ട​വ്വ​ൽ ഉ​പ​യോ​ഗി​ക്കു​ക. ഓരോ പ്രാ​വ​ശ്യം ചു​മ​യ്ക്കു​പ്പോ​ഴും ട​വ്വ​ൽ ഉ​പ​യോ​ഗി​ക്കു​ക​യും അ​തു ക​ഴി​ഞ്ഞു കൈ ​വൃ​ത്തി​യാ​യി ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും വേ​ണം. വാ​യുവിലൂ​ടെ മ​റ്റു​ള്ള​വ​ർ​ക്ക് പ​ക​രാ​തി​രി​ക്കാ​ൻ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്ക​ണം. ഓ​രോ രോ​ഗി​യു​ടെ​യും അ​ണു​വി​ന്‍റെ ലോ​ഡ് വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. ന​ല്ല പോ​ഷ​ക ആ​ഹാ​ര​ങ്ങ​ൾ ക​ഴി​ക്ക​ണം. ഡീ​പ്പ് ബ്രീ​ത്തിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ല്ല വ്യാ​യാ​മ മു​റ​ക​ൾ ചെ​യ്യ​ണം. തു​റ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മ​ല​മൂ​ത്ര​വി​സ​ർ​ജ​നം ന​ട​ത്താ​തി​രി​ക്കു​ക. ഒ​രാ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളാ​യ വ​സ്ത്രം, പാ​ത്രം എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.

English Summary: Which are all body organs can be affected by Tuberculosis?
Published on: 04 November 2023, 08:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now