Updated on: 7 September, 2023 9:21 PM IST
Which are all diseases can be prevented by eating Papaya?

മിക്ക വീടുകളിലും നട്ടുവളർത്തുന്ന ഒരു ചെടിയാണ് പപ്പായ.  എളുപ്പത്തിൽ വളർന്ന് ഫലങ്ങൾ നൽകുന്നു. നിരവധി ആരോഗ്യഗുണങ്ങളുണ്ട് ഇതിന്.   വിറ്റാമിൻ എ, ബി, സി എന്നിവ ധാരാളമടങ്ങിയിട്ടുള്ള പപ്പായ നാരുകളുടെയും ഒരു കലവറയാണ്. പപ്പൈൻ എന്ന എൻസൈമിനാൽ സമൃദ്ധമാണ് പപ്പായ. അതിനാൽ പപ്പായ കഴിക്കുന്നത് പല രോഗങ്ങളേയും അകറ്റി നിർത്താൻ സഹായിക്കുന്നു. ഇനി പപ്പായ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

- പപ്പായയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ (lycopene), വൈറ്റമിൻ സി, നാരുകൾ എന്നിവ എൽഡിഎൽ കൊളസ്ട്രോൽ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. അതിനാൽ പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.  പപ്പായയിലെ ഉയർന്ന നാരുകൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും. ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു.

- പപ്പായയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്‌സിഡന്റ് കഴിക്കുന്നത് ക്യാൻസർ സാധ്യത കുറയ്ക്കും. പപ്പായയുടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങൾ നിരവധി പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുണ്ട്. പപ്പായ ജ്യൂസും ശുദ്ധമായ ലൈക്കോപീനും കരൾ കാൻസർ കോശങ്ങൾ നശിപ്പിക്കുന്നതിന് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാൻസർ പ്രതിരോധം, പ്രതിരോധശേഷി: മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

- പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ, ചിമോപാപൈൻ എന്നി എൻസൈമുകൾ പ്രോട്ടീനുകളെ ദഹിപ്പിക്കുന്നു. അങ്ങനെ ദഹനത്തെ സഹായിക്കുന്നു.  ഇതിൽ അടങ്ങിയിരിക്കുന്ന നാരുകളും   ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നു. പ‌പ്പായയിലെ നാരുകളുടെ സാന്നിധ്യം മലബന്ധമകറ്റാനും irritable bowel syndrome കുറ‌യ്ക്കാനും സഹായിക്കുന്നു.

- കുറഞ്ഞ കലോറിയും അന്നജം കൊണ്ട് സമ്പന്നവുമായ പപ്പായ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാൻ പപ്പായ ഉത്തമമാണ്.

- പപ്പായ പഴവും ഇതിന്റെ വിത്തുകളും പ്രമേഹരോഗത്തിന് നല്ലതാണ്. ഇതിന് ഇടത്തരം ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകില്ല.

- പപ്പായയിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിഷവസ്തുക്കളെ ഫലപ്രദമായി നീക്കം ചെയ്യാൻ നാരുകൾ സഹായിക്കുന്നു.

- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് ബാക്ടീരിയ, വൈറൽ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

English Summary: Which are all diseases can be prevented by eating Papaya?
Published on: 07 September 2023, 09:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now