Updated on: 14 February, 2024 9:04 PM IST
Food that should be avoided by the people with kidney disease

പ്രമേഹം, ലിവർ സിറോസിസ്, ഉയർന്ന രക്തസമ്മർദ്ദം എന്നി രോഗികളിൽ വൃക്കകൾക്ക് തകരാറ് സംഭവിക്കാറുണ്ട്. നമ്മുടെ നല്ല ആരോഗ്യം നിലനിർത്തുന്നതിൽ വൃക്കകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ രക്തത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യുന്നു.  വൃക്കരോഗമുള്ളവർക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പഴങ്ങളും പച്ചക്കറികളും ആരോഗ്യകരവും ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കേണ്ടതും ആണെങ്കിലും വൃക്ക സംബന്ധമായ അസുഖമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

- നിർബന്ധമായും ഒഴിവാക്കേണ്ട ഒരു ഭക്ഷണമാണ് അച്ചാർ. സോഡിയത്തിൻ്റെ അംശം കൂടുതലുള്ളതിനാൽ കിഡ്‌നി സംബന്ധമായ അസുഖമുള്ളവരുടെ സ്ഥിതി വഷളാകുന്നു.

- മറ്റൊരു ഭക്ഷണം സോഡയാണ്.  കടും നിറമുള്ള ശീതളപാനീയങ്ങളിൽ പ്രത്യേകിച്ച് ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്.  ഇത് ശരീരം എളുപ്പത്തിൽ ആഗിരണം ചെയ്യുന്ന ഒരു അഡിറ്റീവാണ്.

- പൊട്ടാസ്യം അളവ് കൂടിയ പഴങ്ങൾ കഴിക്കുന്നത് വൃക്കരോഗികൾക്ക് നന്നല്ലാത്തതുകൊണ്ട് ഓറഞ്ച് ഒഴിവാക്കുക. ഇതിൽ പൊട്ടാസ്യത്തിൻ്റെ അളവ് കൂടുതലാണ്. മുന്തിരി, ആപ്പിൾ, ക്രാൻബെറി എന്നിവയെല്ലാം ഓറഞ്ചിനു പകരമുള്ളവയാണ്. കാരണം അവയിൽ പൊട്ടാസ്യം കുറവാണ്.  ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നി പച്ചക്കറികളിലും പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. വൃക്കരോഗികൾ ഇവയും കഴിക്കുന്നത് ഒഴിവാക്കണം.

ബന്ധപ്പെട്ട വാർത്തകൾ: Orange: ഗുണങ്ങൾ അറിഞ്ഞാൽ ദിവസവും കഴിക്കും ഓറഞ്ച്!

- പഞ്ചസാരയുടെ അമിതമായ ഉപയോഗം പ്രമേഹത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനും സാധ്യത വർദ്ധിപ്പിക്കും. ഇത് വൃക്കരോഗങ്ങൾക്ക് കാരണമാകും.

- സംസ്കരിച്ച മാംസങ്ങളിൽ രുചി മെച്ചപ്പെടുത്തുന്നതിന് വലിയ അളവിൽ ഉപ്പും മറ്റ് പ്രിസർവേറ്റീവ്സും ചേർക്കാറുണ്ട്.

English Summary: Which food should be avoided by people with kidney disease?
Published on: 14 February 2024, 07:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now