Updated on: 16 June, 2022 10:58 AM IST
Which meat should eat or avoid to lose body weight?

ശരീരഭാരം വർദ്ധിക്കുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  വ്യായാമത്തിനൊപ്പം നല്ല ഭക്ഷണരീതി കൂടി ശീലമാക്കിയാലേ ശരീരഭാരം കുറയ്ക്കാൻ സാധിക്കുകയുള്ളൂ.  ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനായി കഴിക്കേണ്ടതും കഴിക്കാൻ പാടില്ലാത്തതുമായ ചില ഭക്ഷണപദാർത്ഥങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മധ്യവയസ്സിൽ സ്ത്രീകളിൽ ശരീരഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

* ന്യൂട്രിയൻറുകൾ ധാരാളം അടങ്ങിയിട്ടുള്ള മത്സ്യമാണ് സാൽമൺ. അതിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. സാൽമൺ കഴിച്ചാൽ നിങ്ങൾക്ക് അധിക നേരം വിശപ്പ് അനുഭവപ്പെടില്ല. അതിനാൽ തന്നെ ഭക്ഷണക്രമം നിയന്ത്രിക്കുവാനും സാധിക്കും. മെറ്റബോളിസം വർദ്ധിപ്പിച്ച് വയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറന്തള്ളാനും ഈ ഭക്ഷണം നിങ്ങളെ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മത്തിയ്ക്ക് ഇത്രേം ആരോഗ്യ ഗുണങ്ങളോ

* പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതാണ് മിക്ക മാംസങ്ങളും. സ്കിൻലസ് ചിക്കൻ ബ്രെസ്റ്റ് കഴിക്കുന്നത് പ്രോട്ടീൻ നൽകുന്നതോടൊപ്പം കൊഴുപ്പ് കുറയ്ക്കുന്നതിനും ഗുണം ചെയ്യും. നിങ്ങളുടെ മൊത്തം ആരോഗ്യപരിപാലനത്തിന് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാകം ചെയ്യുന്നതിന് മുമ്പ് തന്നെ ചിക്കന്റെ സ്കിൻ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ചിക്കൻെറ കരൾ പോലുള്ള ഭാഗങ്ങൾ കഴിക്കാതിരിക്കുകയും ചെയ്യുക.

ബന്ധപ്പെട്ട വാർത്തകൾ: ഒമേഗ 3 ചിക്കൻ ഇറച്ചിക്കോഴികളിലെ താരം

* ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള കഷ്ണങ്ങൾ മാത്രം കഴിക്കുകയാണെങ്കിൽ പന്നിയിറച്ചി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. പോ‍ർക്ക് ടെൻഡർലോയിൻ, പോർക്ക് ചോപ്സ് എന്നിവ കലോറി കുറഞ്ഞതും പ്രോട്ടീൻ കൂടിയവയുമാണ്. പാകം ചെയ്യുന്നതിന് മുമ്പ് പോ‍ർക്കിൻെറ കാണാവുന്ന നെയ്യ് ഒഴിവാക്കുവാനും ശ്രമിക്കണം.

ഒഴിവാക്കേണ്ട മാംസഭക്ഷണങ്ങൾ :

* പ്രോസസ്ഡ് മീറ്റ് വിഭാഗത്തിൽ പെടുന്ന നഗ്ഗറ്റ്സ്, സോസേജ്, സലാമി, ബേക്കൺ എന്നിവയിൽ കൊഴുപ്പും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒഴിവാക്കുകയാണ് നല്ലത്. പ്രോസസ്ഡ് മീറ്റ് കൂടുതൽ കഴിച്ചാൽ ശരീരത്തിൽ സോഡിയം കൂടി ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.

* ചിക്കനായാലും ഏത് മാംസമായാലും മുകളിൽ ബ്രഡ് ക്രംമ്പ്സ് ചേർത്ത് നഗ്ഗറ്റ്സ് പോലെയാക്കി കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ദോഷകരമാണ്. ഇങ്ങനെ ചെയ്യുമ്പോൾ കലോറിയും കൊഴുപ്പും കൂടുകയാണ് ചെയ്യുക. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് ഇത്തരം ഭക്ഷണം ഒരു കാരണവശാലും നല്ലതല്ല. പന്നിയിറച്ചിയിലെ വയർഭാഗം, ചിക്കൻെറയും മറ്റും കരൾ എന്നിവയും ശരീരഭാരം കൂട്ടുന്ന ഭക്ഷണ പദാർഥങ്ങളാണ്.

English Summary: Which meat should eat or avoid to lose body weight?
Published on: 16 June 2022, 09:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now