Updated on: 10 June, 2022 7:03 PM IST
Who gets brain stroke? What precautions can you take?

തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതു കൊണ്ടാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. രക്തപ്രവാഹം തടസ്സപെടുമ്പോൾ, ബ്രെയിനിലെ ആ ഭാഗത്തെ കോശങ്ങള്‍ നശിച്ചു പോകുന്നു. ചിലരില്‍ രക്തക്കുഴലുകള്‍ പൊട്ടിയാണ് സ്‌ട്രോക്ക് (ഹെമറേജിക് ബ്ലോക്ക്) വരുന്നതെങ്കിൽ മറ്റു ചിലർക്ക് ബ്രെയിനിലേയ്ക്കുള്ള രക്തപ്രവാഹം നഷ്ടപ്പെട്ട് കോശങ്ങൾ നശിക്കുന്ന അവസ്ഥ (ഇസ്‌കിമീസിക് ബ്ലോക്ക്) ഉണ്ടാകുന്നു. ഇതാണ് ഭൂരിഭാഗം പേരിലും കാണുന്ന സ്ട്രോക്ക്.

ബന്ധപ്പെട്ട വാർത്തകൾ: സ്ട്രോക്ക് : ഈ ലക്ഷണങ്ങൾ കരുതിയിരിക്കൂ

സ്‌ട്രോക്ക് വന്നാൽ കൃത്യമായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിൻറെ ഏതെങ്കിലും ഭാഗങ്ങള്‍ തളര്‍ന്നു പോകാനുള്ള സാധ്യതയുണ്ട്.  തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് കോശങ്ങള്‍ നശിച്ചു പോകുന്നതാണ് ഇതിനുള്ള കരണം.  ഇതിന് പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. പ്രമേഹം, കൊളസ്‌ട്രോള്‍, ബിപി, പുകവലി എന്നിവയാണ് ഇത്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം: സങ്കീർണമായ രോഗാവസ്ഥ - പരിഹാരം അക്യുപങ്ചറിൽ

സ്‌ട്രോക്ക് വരാൻ സാധ്യതയുള്ളവർ ആരൊക്കെ?

സ്‌ട്രോക്ക് വരാനുള്ള കാരണങ്ങൾ ബിപി അമിതമായി കൂടുക, പ്രമേഹം കൂടുക, കൊളസ്‌ട്രോള്‍, പുകവലി എന്നിവ കൊണ്ട് രക്തക്കുഴല്‍ അടയുന്നതാണ്. ഇത് പെട്ടെന്ന് ഒരു ദിവസം കൊണ്ട് വരുന്നതല്ല. ഇത്തരം  ശീലങ്ങള്‍ വര്‍ഷങ്ങളായി ഉള്ളവർക്ക് ക്രമേണ രക്തക്കുഴലുകള്‍ അടഞ്ഞ് ബ്ലോക്ക് വന്ന് തലച്ചോറിന്റെ ആ ഭാഗത്തേയ്ക്കുള്ള ഓക്‌സിജനും രക്തവുമെല്ലാം തടസപ്പെട്ട് കോശങ്ങള്‍ നശിച്ചു പോകുന്നു. ഇതിനാല്‍ ആ ഭാഗത്തേയ്ക്കുള്ള ശരീര ഭാഗങ്ങള്‍ ചലിയ്ക്കാതെ തളര്‍ന്ന് പോകുന്നു. കാരണം തലച്ചോറാണ് ശരീരഭാഗങ്ങളുടെ ചലനങ്ങള്‍ നിയന്ത്രിയ്ക്കുന്നത്. സ്‌ട്രോക്ക് കാരണം തളര്‍ച്ച മാത്രമല്ല, ഉണ്ടാകുക. ചിലപ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, രണ്ടായി കാണുക, ചുണ്ട് കോടിപ്പോകുക, സംസാരിയ്ക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പല പ്രശ്‌നങ്ങളുമുണ്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹം: ഇവ ശീലമാക്കിയാൽ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, ക്യാൻസർ തുടങ്ങി ജീവിതശൈലികൊണ്ടുള്ള എല്ലാ രോഗങ്ങളും തടയാം

ഇതിനാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിയന്ത്രണത്തില്‍ കൊണ്ടു വന്നാല്‍ തന്നെ സ്‌ട്രോക്ക് വരുന്നത് തടയാം. ബ്ലോക്ക് വന്ന് നാലര മണിക്കൂറില്‍ ഇത് അലിയിക്കുന്ന മരുന്ന് കഴിച്ചാല്‍ ഇതു കൊണ്ടുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം. ഈ മരുന്ന് നാലു മണിക്കൂര്‍ കഴിഞ്ഞ് കഴിച്ചാല്‍ ബ്ലീഡിംഗ് സാധ്യതയുള്ളതിനാലാണ് നാലര മണിക്കൂറില്‍ എന്ന സമയം പറയുന്നത്. ഈ മരുന്ന് ഇഞ്ചക്ഷന്‍ രൂപത്തില്‍ കുത്തി വയ്ക്കുന്നു. ഇതിനാല്‍ തന്നെ സമയമെന്നത് പ്രധാനമാണ്. ന്യൂറോളജിസ്റ്റുള്ള എല്ലാ ആശുപത്രികളിലും ഈ മരുന്നും സംവിധാനവും ലഭ്യമായിരിയ്ക്കും.

ഈ കുത്തിവയ്‌പ്പെടുത്ത് 24 മണിക്കൂറില്‍ റിസര്‍ട്ട് ലഭിയ്ക്കും. ഇതില്‍ കുറച്ചു പേര്‍ക്കെങ്കിലും നൂറു ശതമാനവും പഴയ രീതിയിലേയ്ക്ക് വരാനാകില്ലെങ്കിലും അല്‍പം സമയമെടുത്ത് ഫിസിയോതെറാപ്പി പോലുളളവ ചെയ്താല്‍ പഴയ രീതിയില്‍ ജീവിയ്ക്കാന്‍ സാധിയ്ക്കും. ഇതല്ലാതെ ബിപി കൂടി രക്തക്കുഴല്‍ പൊട്ടിയുണ്ടാകുന്ന സ്‌ട്രോക്കാണ് ഹെമറാള്‍ജിക് സ്‌ട്രോക്ക്. ബിപി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ബിപി നിയന്ത്രണാതീതമായി വര്‍ദ്ധിയ്ക്കുന്നത്.

സ്‌ട്രോക്ക് വരുന്നത് തടയാനുള്ള പ്രധാന വഴികളെന്നത് മുകളില്‍ പറഞ്ഞ നാല് കാര്യങ്ങള്‍ നിയന്ത്രണത്തില്‍ നിര്‍ത്തുകയെന്നത് തന്നെയാണ്. ഇതിനായി ആവശ്യമായ ജീവിത ചിട്ടകളും ഭക്ഷണ രീതിയുമെല്ലാം സ്വായത്തമാക്കുക. വ്യായാമം ഇത്തരം അവസ്ഥകള്‍ക്കുള്ള നല്ലൊരു മരുന്ന് തന്നെയാണ്. പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍ എ്ന്നിവ വര്‍ഷങ്ങളായി കൂടിയ അവസ്ഥയെങ്കില്‍, പുകവലി ശീലമെങ്കില്‍ ഇത് സ്‌ട്രോക്കിലേയ്ക്കുള്ള സാധ്യത കാണിയ്ക്കുന്ന ഒന്നു തന്നെയാണ്.

English Summary: Who gets brain stroke? What precautions can you take?
Published on: 10 June 2022, 04:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now